21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍ 2012-ഡിസംബര്‍-.1 മുതല്‍ 5 വരെ മോറക്കാല സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്ററി ഗ്രൗണ്ടില്‍ 21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍നോട് അനുബന്ധിച് പള്ളിക്കര കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്‍ നേതൃത്വത്തില്‍ മേഖല യോഗങ്ങള്‍ (ലോഗോസ് 2012) നവംബര്‍ 2-ാം തിയതി മുതല്‍ ...

യാക്കോബായ യൂത്ത് അസോസിയേഷന്‍ അങ്കമാലി ഭദ്രാസനം

Official website of St.Marys Jacobite Syrian Youth Association Pallikkara Cathedral ......

ST MARYS CATHEDRAL YOUTH ASSOCIATIONS

"സ്നേഹദീപം" നവംബര്‍ ലകം പബ്ലിഷ് ചെയുനത് ആവശ്യമായ പരസ്യം ,കഥകള്‍ ,ഗീതങ്ങള്‍, ലേഖനങ്ങള്‍ , എനിവ യൂത്ത് അസോസിയേഷന്‍ സെക്രട്ടറിയോ അല്ലെഗില്‍ സ്നേഹദീപം എഡിറ്റര്‍യോ എല്പികുക ഫോണ്‍-തോമസ്‌-(സെക്രട്ടറി)9895563195,അഖില്‍ ഷാജു -(എഡിറ്റര്‍) 9809626508..**** 21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍ 2012-ഡിസംബര്‍-.1 മുതല്‍ 5 വരെ മോറക്കാല സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്ററി ഗ്രൗണ്ടില്‍
Other Headlines:
"സെന്റ്‌ മേരീസ്‌ യൂത്ത് വോയിസില്‍" വാര്‍ത്തകള്‍ തരാന്‍ ആഗ്രഹിക്കുന്നവര്‍ editor.akhilshaju@gmail.com എന്ന മെയിലിലേയ്ക്ക് വാര്‍ത്തകളും ഫോട്ടോസും മെയില്‍ ചെയ്യുകയോ 9809626508 എന്ന നമ്പറിലേയ്ക്ക് വിളിക്കുകയോ ചെയ്യുക



..:"സെന്റ്‌ മേരീസ്‌ യൂത്ത് വോയിസ്‌:.."



Monday, November 21, 2011

യാക്കോബായ വിശ്വാസികള്‍ പള്ളിനടയില്‍ കുര്‍ബാനയര്‍പ്പിച്ചു




പിറവം: സഭാതര്‍ക്കം നിലനില്‍ക്കുന്ന മാമ്മലശ്ശേരി മാര്‍ മിഖായേല്‍ പള്ളിയില്‍ യാക്കോബായ വിഭാഗം പള്ളിനടയില്‍ കുര്‍ബാനയര്‍പ്പിച്ചു. വികാരി ഫാ. വര്‍ഗീസ് പുല്ല്യാട്ടേലിന്റെ നേതൃത്വത്തില്‍ പള്ളിയിലേയ്ക്ക് നീങ്ങിയ വിശ്വാസികളെ പള്ളിനടയില്‍ പോലീസ് തടഞ്ഞു. തുടര്‍ന്നായിരുന്നു കുര്‍ബാന. പള്ളിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു സംഭവം.

പള്ളിനടയില്‍ത്തന്നെ ത്രോണോസ് ഒരുക്കിയായിരുന്നു കുര്‍ബാന. രാവിലെ ഏഴ് മണിയോടെയാണ് വിശ്വാസികള്‍ താഴത്തെ കുരിശിങ്കലില്‍നിന്നും പള്ളിയിലേയ്ക്ക് നീങ്ങിയത്. പള്ളിയില്‍ കയറി കുര്‍ബാനയര്‍പ്പിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ പോലീസ് തടഞ്ഞാല്‍ അവിടെത്തന്നെ കുര്‍ബാനനടത്താന്‍ തയ്യാറായാണ് ഇവര്‍ എത്തിയത്. കുര്‍ബാനയ്ക്കുവേണ്ട തക്‌സ, കാസ, പിലാസ,അപ്പം, വീഞ്ഞ്, ധൂപക്കുറ്റി, വൈദികന് ധരിക്കുവാനുള്ള കാപ്പ തുടങ്ങിയവയെല്ലാം നിമിഷനേരംകൊണ്ട് പള്ളിനടയിലെത്തിച്ചു. ശെമ്മാശന്മാരായ അജോ കുര്യാക്കോസ്, ബിനു വര്‍ഗീസ് എന്നിവര്‍ കുര്‍ബാനയ്ക്ക് സഹായികളായി. ട്രസ്റ്റി ജേക്കബ് മാത്യുവിന്റെ നേതൃത്വത്തില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
രാമമംഗലം എസ്‌ഐ കെ.ഒ. ജോസിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ്‌സംഘം പള്ളിനടയില്‍ നിലയുറപ്പിച്ചിരുന്നു. കുര്‍ബാനയ്ക്കുശേഷം വിശ്വാസികള്‍ പോലീസ്അകമ്പടിയില്‍ സെമിത്തേരിയിലെത്തി പൂര്‍വികരുടെ കല്ലറകള്‍ക്കുമുന്നില്‍ തിരിതെളിച്ച് പ്രാര്‍ഥന നടത്തി.

ലോഗോസ് 2011

                        




                                       കാണിനാട്     ഇന്ന് നടന്ന  മേഖല    യോഗത്തില്‍ നിന്ന്


20 -ാം മത്‌ പള്ളിക്കര ബൈബിള്‍ കണ്‍വെന്‍ഷന്‍നോട് അനുബന്ധിച് പള്ളിക്കര കത്തീഡ്രല്‍ യൂത്ത്    അസോസിയേഷന്‍ സഖടിപിക്കുന്ന മേഖല യോഗങ്ങള്‍ (ലോഗോസ് 2011)   കാണിനാട്     ഇന്ന് നടന്നപോള്‍ 

Sunday, November 20, 2011


ദമാസ്‌കസ്സില്‍ നിന്നുള്ള പാത്രിയര്‍ക്ക പ്രതിനിധി സംഘം കട്ടച്ചിറ ആഗോള മരിയന്‍ തീര്‍ഥാടന കേന്ദ്രവും മഞ്ഞനിക്കര ദയറായും സന്ദര്‍ശിച്ചു.

പാത്രിയര്‍ക്കീസ് ബാവയുടെ അസിസ്റ്റന്റ് ആര്‍ച്ച് ബിഷപ്പ് മോര്‍ ഫീലക്സീനോസ് മത്ത്യാസ് നയിസ് നേതൃത്വം നല്‍കുന്ന പ്രതിനിധി സംഘത്തെ കട്ടച്ചിറ വലിയ പള്ളി കവലയില്‍ നിന്നും തനതു കേരളീയ ശൈലിയില്‍ സ്വീകരിച്ചാനയിക്കുന്നു. 
പാത്രിയര്‍ക്കീസ് ബാവയുടെ അസിസ്റ്റന്റ് ആര്‍ച്ച് ബിഷപ്പ് മോര്‍ പീലക്‌സിനോസ് മത്തിയാസ്, സെക്രട്ടറി ആബൂനാ മത്താ അല്‍ഖൂരി, മലങ്കര സഭാകാര്യ സെക്രട്ടറി കരിമ്പനയ്ക്കല്‍ മാത്യൂസ് റമ്പാന്‍ എന്നിവര്‍ മഞ്ഞനിക്കര ദയറ സന്ദര്‍ശിച്ചപ്പോള്‍ 
കോട്ടയം സെന്‍റ് ജോസഫ്‌ കത്തീഡ്രലില്‍ അഭി. തോമസ്‌ മോര്‍ തീമോത്തിയോസ് മേത്രാപ്പോലിത്തയെ സന്ദര്‍ശിച്ചപ്പോള്‍.


കട്ടച്ചിറ: പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ പ്രതിനിധികളടങ്ങുന്ന 20 അംഗ സംഘം ഇന്ന്  കട്ടച്ചിറ ആഗോള മരിയന്‍ തീര്‍ഥാടന കേന്ദ്രത്തിലെത്തി.പാത്രിയര്‍ക്കീസ് ബാവയുടെ അസിസ്റ്റന്റ് ആര്‍ച്ച് ബിഷപ്പ് മോര്‍ ഫീലക്സീനോസ് മത്ത്യാസ് നയിസ് നേതൃത്വം നല്‍കുന്ന പ്രതിനിധി സംഘത്തെ കട്ടച്ചിറ വലിയ പള്ളി കവലയില്‍ നിന്നും തനതു കേരളീയ ശൈലിയില്‍ സ്വീകരിച്ചാനയിച്ചു.തുടര്‍ന്ന് ചാപ്പലില്‍ മോര്‍ പീലക്‌സിനോസ് മത്തിയാസ്, സെക്രട്ടറി ആബൂനാ മത്താ അല്‍ഖൂരി, മലങ്കര സഭാകാര്യ സെക്രട്ടറി കരിമ്പനയ്ക്കല്‍ മാത്യൂസ് റമ്പാന്‍ എന്നിവര്‍ ചേര്‍ന്ന് പ്രാര്‍ത്ഥന നടത്തി. 

സണ്‍ഡേ സ്‌കൂള്‍ കലോത്സവത്തില്‍ പെരുമ്പാവൂര്‍ മേഖല ചാമ്പ്യന്മാര്‍


  

കോലഞ്ചേരി: എംജെഎസ്എസ്എയുടെ അഖില മലങ്കര സണ്‍ഡേ സ്‌കൂള്‍ കലോത്സവത്തില്‍ അങ്കമാലി ഭദ്രാസനത്തിലെ പെരുമ്പാവൂര്‍ മേഖല 143 പോയിന്റുകള്‍ നേടി ഓവറോള്‍ ചാമ്പ്യന്മാരായി. 140 പോയിന്റുകള്‍ നേടിയ അങ്കമാലി രണ്ടാം സ്ഥാനവും, 134 പോയിന്റുകളോടെ കൊച്ചി മൂന്നാം സ്ഥാനത്തുമെത്തി. പുത്തന്‍കുരിശിലെ കേന്ദ്ര ഓഫീസ് ഹാളില്‍ നടന്ന മത്സരങ്ങള്‍ ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ ഉദ്ഘാടനം ചെയ്തു. സീനിയര്‍ വിഭാഗത്തില്‍ പെരുമ്പാവൂരും ജൂനിയര്‍ വിഭാഗത്തില്‍ കൊച്ചിയും സബ് ജൂനിയര്‍ വിഭാഗത്തില്‍ അങ്കമാലി മേഖലയും ജേതാക്കളായി. തിരുവനന്തപുരം സെന്റ് പീറ്റേഴ്‌സ് സണ്‍ഡേ സ്‌കൂള്‍ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടിയ സ്‌കൂളിനുള്ള ട്രോഫി നേടി. വേങ്ങൂര്‍ മാര്‍ കൗമ സണ്‍ഡേ സ്‌കൂളാണ് രണ്ടാംസ്ഥാനത്ത്. ജില്ലാതലത്തില്‍ തിരുവനന്തപുരം ഒന്നാം സ്ഥാനവും തൃപ്പൂണിത്തുറ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സമാപന സമ്മേളനത്തില്‍ പ്രസിഡന്റ് കുര്യാക്കോസ് മാര്‍ ദിയസ് കോറസ് മെത്രാപ്പോലീത്ത സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഫാ. സി.കെ. സാജുവിന്റെ അധ്യക്ഷതയില്‍ ബേബി മത്താറ, പി.വി. ഏലിയാസ്, കെ.എം. തമ്പി, ജോസ് ഡി. കൈപ്പിള്ളില്‍, എം.ജെ. മര്‍ക്കോസ്, ബേബി വര്‍ഗീസ്, പി.ഐ. കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു.

ദമാസ്‌കസ്സില്‍ നിന്നുള്ള പാത്രിയര്‍ക്ക പ്രതിനിധി സംഘം എത്തി

നെടുമ്പാശ്ശേരി: ആകമാന സുറിയാനിസഭയുടെ മേലധ്യക്ഷന്‍ ഇഗ്‌നാത്തിയോസ് സക്കാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവയുടെ പ്രതിനിധി സംഘം ഒരാഴ്ചത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തി. ശനിയാഴ്ച എമിറേറ്റ്‌സ് എയര്‍ ലൈന്‍സ് വിമാനത്തില്‍ ദമാസ്‌ക്കസില്‍ നിന്നും എത്തിയ സംഘത്തിന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ഭക്തിനിര്‍ഭരമായ സ്വീകരണം നല്‍കി. പാത്രിയര്‍ക്കീസ് ബാവയുടെ അസിസ്റ്റന്റ് ആര്‍ച്ച് ബിഷപ്പ് മോര്‍ പീലക്‌സിനോസ് മത്തിയാസ്, സെക്രട്ടറി ആബൂനാ മത്താ അല്‍ഖൂരി, മലങ്കര സഭാകാര്യ സെക്രട്ടറി കരിമ്പനയ്ക്കല്‍ മാത്യൂസ് റമ്പാന്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് എത്തിയിട്ടുള്ളത്.

എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, ഏല്യാസ് മോര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത, ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത, ഐസക് മാര്‍ ഒസ്ത്താത്തിയോസ് മെത്രാപ്പോലീത്ത, എബ്രഹാം കോതകേരില്‍ കോര്‍ എപ്പിസ്‌ക്കോപ്പ, സഭാ മാനേജിങ് കമ്മിറ്റി അംഗം സി.വൈ. വര്‍ഗീസ് തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രതിനിധിസംഘത്തെ വിമാനത്താവളത്തില്‍ സ്വീകരിച്ചത്.പുതുതായി നിര്‍മിച്ചിട്ടുള്ള വടവാത്തൂര്‍ മാര്‍ അപ്രേം പള്ളിയുടെ കൂദാശ ചടങ്ങില്‍ സംഘം പങ്കെടുക്കും. പുത്തന്‍കുരിശ്, മഞ്ഞനിക്കര, കട്ടച്ചിറ, തുരുത്തിശ്ശേരി, തുടങ്ങിയ പള്ളികളില്‍ സന്ദര്‍ശനം നടത്തും. ശ്രേഷഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുമായി കൂടിക്കാഴ്ച നടത്തും
പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാളും വിശുദ്ധ കൂര്‍ബാനയും




അബര്‍ഡീന്‍: അബര്‍ഡീന്‍ സെന്‍റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പരുമല തിരുമേനിയുടെ 109-ാമത് ഓര്‍മപ്പെരുന്നാള്‍ നവംബര്‍ 20ന് ആഘോഷിക്കും.
അബര്‍ഡീന്‍മാസ്ട്രി ഡ്രൈവിലുള്ള സെന്റ് ക്ലെമന്‍റ്‌സ് എപ്പിസ്‌കോപ്പല്‍ പ്രഭാത നമസ്‌കാരവും ഫാ. തോമസ് പുതിയമഠത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കൂര്‍ബാനയും മധ്യസ്ഥപ്രാര്‍ത്ഥനയും ആശീര്‍വാദവും കൈമുത്തും നേര്‍ച്ചയും ഉണ്ടായിരിക്കും.
കുടുതല്‍ വിവരങ്ങള്‍ക്ക് വികാരി ഫാ.തോമസ് പുതിയാമഠം -07897105278, സെക്രട്ടറി രാജു വേലംകാല-07789411249, ട്രഷറര്‍ ജോണ്‍വറുഗീസ്-07737783234 എന്നിവരുമായി ബന്ധപ്പെടുക. വെബ്‌സൈറ്റ്:www.aberdeenpally.com

ചിത്രരചനാ മത്സരം

പിറവം വലിയ  പള്ളി യൂത്ത് അസോസിയേഷന്‍ സ്കൂള്‍ കുട്ടികള്‍ക്കായി നടത്തിയ മൂന്നാമത് ചിത്രരചനാമത്സരം പിറവം വലിയ പള്ളി വികാരി വന്ദ്യ സൈമണ്‍ ചെല്ലിക്കാട്ടില്‍ കോര്‍ എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു.യൂത്ത് അസോസിയേഷന്‍ സെക്രട്ടറി സാബു കോട്ടയില്‍ സ്വാഗതം പറഞ്ഞു.ട്രസ്റ്റി മത്തായി തേക്കുംമൂട്ടില്,ഷാജു ഇലഞ്ഞിമറ്റം,സാജു കുറ്റിവേലില്‍,സൈബി.സി.കുര്യന്‍,റെജി.പി.വര്‍ഗീസ്‌ എന്നിവര്‍ നേതൃത്വം നല്‍കി .എല്‍ പി , യു പി, ഹൈ സ്കൂള്‍,  ഹയര്‍ സെക്കണ്ടറി,  വിഭാഗങ്ങളിലായി നടന്ന മത്സരത്തില്‍ 150 ഓളം കുട്ടികള്‍ പങ്കെടുത്തു. 

Saturday, November 19, 2011


മാര്‍ യാക്കോബ് ബുര്‍ദോനയുടെ ഓര്‍മപ്പെരുന്നാളും സുവിശേഷ മഹായോഗവും


കോതമംഗലം: ചേലാട് സെന്റ് സ്റ്റീഫന്‍സ് ബെസ് യാക്കോബായ സുറിയാനി വലിയ പള്ളിയിലെ മാര്‍ യാക്കോബ് ബുര്‍ദോനയുടെ ഓര്‍മപ്പെരുന്നാളും സുവിശേഷ മഹായോഗവും നവംബര്‍ 20 മുതല്‍ 28 വരെ നടക്കും.
20ന് രാവിലെ 10.30ന് വികാരി ഫാ. ഷാജി തെക്കേക്കുടിയുടെ പ്രധാന കാര്‍മികത്വത്തില്‍ കൊടിയേറ്റ് നടക്കും. വൈകീട്ട് 6.30ന് ശ്രേഷ്ഠ കാതോലിക്ക മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. കെ.പി. എബ്രഹാം തോളേലി പ്രസംഗിക്കും.
21 മുതല്‍ 26 വരെ രാവിലെ 7.30ന് വി. കുര്‍ബാനയും വൈകീട്ട് 6.45ന് പ്രസംഗവും ഉണ്ടായിരിക്കും.
27ന് രാവിലെ 8ന് വി. കുര്‍ബാനക്ക് ശ്രേഷ്ഠ കാതോലിക്ക ബാവ കാര്‍മികത്വം വഹിക്കും. വൈകീട്ട് 6ന് പ്രസംഗം, ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത നിര്‍വഹിക്കും. 28ന് രാവിലെ 8.30ന് വി. കുര്‍ബാനക്ക് ഡോ. മാത്യൂസ് മാര്‍ അപ്രേം മെത്രാപ്പോലീത്ത കാര്‍മികത്വം വഹിക്കും. ഉച്ചകഴിഞ്ഞ് 3ന് കൊടിയിറക്കം നടക്കും.

പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ പ്രതിനിധികള്‍ കട്ടച്ചിറ പള്ളിയില്‍

പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ പ്രതിനിധികളടങ്ങുന്ന 20 അംഗ സംഘം ഞായറാഴ്ച കട്ടച്ചിറ ആഗോള മരിയന്‍ തീര്‍ഥാടന കേന്ദ്രത്തിലെത്തുന്നു.മോര്‍ ഫീലക്സീനോസ് മത്ത്യാസ് നയിസ് നേതൃത്വം നല്‍കുന്ന പ്രതിനിധി സംഘത്തെ കട്ടച്ചിറ വലിയ പള്ളി കവലയില്‍ നിന്നും തനതു കേരളീയ ശൈലിയില്‍ സ്വീകരിക്കും.തുടര്‍ന്ന് ചാപ്പലില്‍ നടക്കുന്ന പ്രാര്‍ത്ഥനകള്‍ക്കു അഭി.തിരുമേനിമാര്‍ നേതൃത്വം നല്‍കുന്നു. ഏവരെയും പരിശുദ്ധ അമ്മയുടെ നാമത്തില്‍ തീര്‍ഥാടന കേന്ദ്രത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നു.  

Friday, November 18, 2011


വികാരിയെ കയറ്റിയില്ല; സ്വതന്ത്ര സഭയിലെ വൈദികന്‍ ആരാധന നടത്തി


കൊച്ചി: സഭാ നേതൃത്വം നിയമിച്ച വികാരിയെ പള്ളിയില്‍ കയറ്റാതെ ഇടവകക്കാര്‍ മറ്റൊരു സഭയിലെ വൈദികനെക്കൊണ്ടുവന്ന്‌ ആരാധന നടത്തി. കഴിഞ്ഞ ഞായറാഴ്‌ച വെണ്ണിക്കുളം സെന്റ്‌ ബഹനാന്‍ ഓര്‍ത്തഡോക്‌സ് പള്ളിയിലാണു സംഭവം. 

സഭാ നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന ഇടവകക്കാര്‍, സഭ നിയോഗിച്ച വൈദികനെ മാറ്റിനിര്‍ത്തി മലങ്കര സ്വതന്ത്ര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയിലെ വൈദികനായ ഫാ. മനോജ്‌ എം. കോശിയെ കൊണ്ടുവന്ന്‌ കുര്‍ബാന ഉള്‍പ്പെടെയുള്ള കൂദാശകള്‍ സ്വീകരിക്കുകയായിരുന്നു. നിരണം ഭദ്രാസനത്തില്‍ നിന്ന്‌ വെണ്ണിക്കുളം പള്ളിയെ ഒഴിവാക്കിയതാണ്‌ ഇടവകക്കാരെ ചൊടിപ്പിച്ചത്‌. 

വെണ്ണിക്കുളം പള്ളിയില്‍ ഭവന കൂദാശയും ധൂപപ്രാര്‍ഥന, സെമിത്തേരി പ്രാര്‍ഥന തുടങ്ങിയവയും പുതിയ സഭയിലെ വൈദികന്‍ നടത്തിക്കൊടുത്തു. 320 ഇടവകക്കാര്‍ ഒന്നിച്ച്‌ സഭാ ആസ്‌ഥാനമായ അമയന്നൂരില്‍ ചെന്ന്‌ വാഹനാകമ്പടിയോടെയാണ്‌ വൈദികനെ കൊണ്ടുവന്നത്‌.
ഇടവക ജനം ഒറ്റക്കെട്ടായി മറ്റൊരു വൈദികനെ ക്ഷണിച്ചതും അന്യസഭയിലെ വൈദികന്‍ തയാറായതും ചര്‍ച്ചയായിട്ടുണ്ട്‌. ഇടവകകള്‍ സ്വതന്ത്രമാണെന്നും അവയുടെ ഭരണം ഇടവക യോഗത്തില്‍ നിക്ഷിപ്‌തമാണെന്നും 1995 ല്‍ സുപ്രീംകോടതി വിധിച്ചിരുന്നു. ഈ അവകാശമാണ്‌ വെണ്ണിക്കുളം ഇടവക നടപ്പാക്കിയത്‌.

ഓര്‍ത്തഡോക്സ് അതിക്രമങ്ങള്‍ക്കെതിരെ വിശ്വാസ ചങ്ങല

ശ്രേഷ്ഠ കാതോലിയക്കാ ബാവായുടെ മുഖ്യ കാര്‍മികത്വത്തില്‍ സന്ധ്യ നമസ്കാരം നടക്കുന്നു. 
 " വിശ്വാസ ചങ്ങലയെ" അഭി ഏലിയാസ് മോര്‍ അത്താനാസിയോസ് മെത്രാപ്പോലിത്ത അഭിസംബോധന ചെയ്യുന്നു.അഭി മാത്യൂസ്‌ മോര്‍ അപ്രേം മെത്രാപ്പോലിത്ത, സഭ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍ എന്നിവര്‍ സമീപം. 
കോലഞ്ചേരി: യാക്കോബായ ദേവാലയങ്ങളില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം നടത്തുന്ന അക്രമങ്ങള്‍ അവസാനിപ്പിച്ച് സമാധാനത്തിന്റെ പാതയിലേക്ക് വരാന്‍ തയ്യാറായില്ലെങ്കില്‍ വരുംദിവസങ്ങളില്‍ ശക്തമായ സഹനസമരങ്ങള്‍ നടത്തുമെന്ന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ പറഞ്ഞു. കണ്ടനാട് ഭദ്രാസനത്തിലെ യൂത്ത് അസോസിയേഷന്‍ കോലഞ്ചേരിയില്‍ ആരാധനാലയ കൈയേറ്റങ്ങള്‍ക്കെതിരെ സംഘടിപ്പിച്ച പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബാവ. തര്‍ക്കമുള്ള പള്ളികളില്‍ ജനാധിപത്യപരമായ രീതിയില്‍ ഹിതപരിശോധന നടത്തി ഭൂരിപക്ഷത്തിന് പള്ളി നല്‍കണം. ന്യൂനപക്ഷ വിഭാഗത്തിനും ആരാധനാ സ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും ബാവ ചൂണ്ടിക്കാട്ടി. പ്രതിഷേധ സമ്മേളനത്തിനു ശേഷം കോലഞ്ചേരിയില്‍ നടത്തിയ വിശ്വാസച്ചങ്ങല വിശ്വാസ സംരക്ഷണ സമിതി പ്രസിഡന്റ് ഡോ. ഏലിയാസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്ത ചങ്ങല കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആസ്​പത്രി ജങ്ഷന്‍ മുതല്‍ കോളേജ് ജങ്ഷന്‍ കുരിശ് വരെ നീണ്ടു. വൈകീട്ട് 6ന് തുടങ്ങിയ ചങ്ങല 10 മിനിട്ടോളം നീണ്ടുനിന്നു. ചങ്ങലയില്‍ മാത്യൂസ് മാര്‍ അപ്രേം മെത്രാപ്പോലീത്ത, സഭാ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍, ട്രസ്റ്റി ജോര്‍ജ് മാത്യു തെക്കേത്തലക്കല്‍, ബന്ന്യാമിന്‍ റമ്പാന്‍, ഭദ്രാസന വൈദിക സെക്രട്ടറി സ്ലീബാ പോള്‍ വട്ടവേലില്‍ കോര്‍ എപ്പിസ്‌കോപ്പ, ഫാ. എല്‍ദോസ് കക്കാടന്‍, ഫാ. വര്‍ഗീസ് ഇടുമാരി, ഫാ. പൗലോസ് പുതിയാമഠം, ഫാ. പൗലോസ് എരമംഗലം, ഫാ. ജിബു ചെറിയാന്‍, ഫാ. ബേബി മാനാത്ത്, ഫാ. ജോണ്‍ കുളങ്ങാട്ടില്‍, ഫാ. ഷിബിന്‍ പോള്‍, യൂത്ത് അസോസിയേഷന്‍ സെക്രട്ടറി സിനോള്‍ വി. സാജു, സ്ലീബ ഐക്കരക്കുന്നത്ത്, ജോണി മനിച്ചേരി, മോന്‍സി വാവച്ചന്‍, പൗലോസ് മുടക്കുന്തല, പൗലോസ് പി. കുന്നത്ത്, ജോണ്‍സണ്‍ വര്‍ഗീസ്, ജെയ് തോമസ്, ബാബു പോള്‍, പി.കെ. ജോര്‍ജ്, ബിനു ചാക്കോ എന്നിവര്‍ നേതൃത്വം നല്‍കി.

Tuesday, November 15, 2011


കണ്ടനാട് ഭദ്രാസന യാക്കോബായ യൂത്ത് അസോസിയേഷന്‍ കൊലന്ചെരിയില്‍ വിശ്വാസ ചങ്ങല സംഘടിപ്പിക്കുന്നു

ഓര്‍ത്തഡോക്സ് ആക്രമങ്ങള്‍ക്കും പള്ളി കയ്യേറ്റങ്ങള്‍ക്കുമെതിരെ പ്രതിഷേധ സൂചകമായി യൂത്ത് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ "വിശ്വാസ ചങ്ങല" സൃഷ്ടിക്കും.
പുത്തന്കുരിശ്: കണ്ടനാട് ഭദ്രാസന യാക്കോബായ യൂത്ത് അസോസിയേഷന്‍  കോലഞ്ചേരിയില്‍ നവംബര്‍ 17 വ്യാഴാഴ്ച  വിശ്വാസ ചങ്ങല സംഘടിപ്പിക്കുന്നു.വിശ്വാസ ചങ്ങലയ്ക്ക് മുന്നോടിയായി രാവിലെ 10 മണി മുതല്‍  കോലഞ്ചേരി ചാപ്പലില്‍ പ്രാര്‍ത്ഥനായന്ജം  നടക്കും.വൈകിട്ട് നടക്കുന്ന പൊതു സമ്മേളനം ശ്രേഷ്ഠ കാതോലിയ്ക്കാ ആബൂണ്‍    മോര്‍ ബസേലിയോസ് തോമസ്‌ പ്രഥമന്‍ ബാവ  ഉദ്ഘാടനം ചെയ്യും. ഭദ്രാസന മെത്രാപ്പോലിത്ത അഭി. ഡോ.മാത്യൂസ്‌ മോര്‍ ഈവാനിയോസ് അദ്ധ്യക്ഷത വഹിക്കും. സഭയിലെ മറ്റു മെത്രാപ്പോലിത്തമാരും അല്‍മായ നേതാക്കളും പങ്കെടുക്കും. പൊതു സമ്മേളനത്തിന് ശേഷം ഓര്‍ത്തഡോക്സ് ആക്രമങ്ങള്‍ക്കും പള്ളി കയ്യേറ്റങ്ങള്‍ക്കുമെതിരെ പ്രതിഷേധ സൂചകമായി യൂത്ത് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ "വിശ്വാസ ചങ്ങല" സൃഷ്ടിക്കും. യൂത്ത് അസ്സൊകിഉഎശന് കണ്ടനാട് ഭദ്രാസന പ്രസിഡണ്ട്‌ ഫാ എല്‍ദോസ് കക്കാടനെതിരെ ഓര്‍ത്തഡോക്സ് യുവജന പ്രസ്ഥാനം അപകീര്‍ത്തിപരമായ പോസ്റ്ററുകള്‍ പതിപ്പിച്ചതിനെതിരെ ഭദ്രാസന കമ്മിറ്റി ശക്തമായ പ്രതിക്ഷേധം രേഖപ്പെടുത്തി. ഇത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തതില്‍ യോഗം പ്രതിക്ഷേധിച്ചു. ഭദ്രാസന യൂത്ത് അസോസിയേഷന്‍ തുടങ്ങുന്ന പുതിയ പ്രോജക്റ്റ്  കൌന്‍സില്‍ ഗ്രൂപ്പിന്റെ കോ ഓര്‍ഡിനെറ്റര്‍ ആയി ഫാ ജിബു കൊച്ചുപുത്തന്‍പുരയിലിനെ തെരഞ്ഞെടുത്തു. യോഗത്തില്‍ പുതിയ അഖില മലങ്കര പ്രസിഡണ്ട്‌ റവ ഫാ ഡോ ജോമി ജോസഫ്‌ , ജനറല്‍ സെക്രട്ടറി ബിജു സ്കറിയ എന്നിവര്‍ക്ക് യോഗത്തില്‍ സ്വീകരണം നല്‍കി. യോഗത്തില്‍ വൈസ് പ്രസിഡണ്ട്‌ എല്‍ദോസ് കക്കാടന്‍ അദ്ധ്യക്ഷത വഹിച്ചു. റവ ഫാ ജിബു ചെറിയാന്‍ , ഭദ്രാസന സെക്രട്ടറി സിനോള്‍ വി സാജു , ജോണ്‍സന്‍ വര്‍ഗെസ് ജയ് തോമസ്‌,ജിന്റോ ജോര്‍ജ് , സ്ലീബ ഐക്കരക്കുന്നേല്‍, ടിറ്റോ ചെറിയാന്‍ എന്നിവര്‍ പ്രസംഗിച്ചു. 

Wednesday, November 09, 2011

കോലഞ്ചേരി ഉപജില്ല കലോത്സവത്തില്‍ SMHSS
 ന് കലാകിരീടം

Add caption


H S Section Overall

UP Section OverAll


Holy Relics of Late Lamented Catholicos Baselios Paulose II enshrined at Piramadam


PIRAMADOM: Holy Relics of LL Aboon Mor Baselios Paulose II enshrined in St .John's Bethlehem Jacobite Syrian Orthodox Church Piramadom by HB Baselios Thomas I Catholicos. Diocesan Bishop HG Dr. Mor Ivanios Mathews, Cor Episcopas, Priests and other members also were present. Earlier a procession carrying the relics started from church and visited Malecuriz Dayro, Piramadom Dayro under the leadership and guidance of Vicar Fr. Jibu Cherian Kochuputhenpurayil.

ആസ്റ്റര്‍ ഡാമില്‍ ഏകദിന ധ്യാനം.

സ്വര്‍ഗീയ മന്ന 2011  
ഹോളണ്ട് : നെതര്‍ലണ്ട്സിന്റെ തലസ്ഥാനമായ ആസ്റ്റര്‍ഡാമില്‍ സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തില്‍ 2011 നവംബര്‍ മാസം 10 നു പ്രശസ്ത വചന പ്രഘോഷകന്‍ റവ.ഫാ പ്രിന്‍സ്  മണ്ണത്തൂര്‍ (ഇറ്റലി) നയിക്കുന്ന "സ്വര്‍ഗീയ മന്ന - 2011" ഏകദിന ധ്യാനം നടത്തപ്പെടുന്നു.നവംബര്‍ 13 നു രാവിലെ 9 മണിയ്ക്ക് വിശുദ്ധ ദേവാലയത്തില്‍ വച്ച് വി. കുര്‍ബ്ബാന. ഉച്ചകഴിഞ്ഞു 2 .30 നു ധ്യാനം ആരംഭിക്കും.നെതര്‍ലണ്ട് സിറിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ ആര്‍ച്  ബിഷപ്പ്  H.G.Dr: പോളിക്കാര്‍പ്പസ് മോര്‍ ഔഗേന്‍ തിരുമേനി ഉദ്ഘാടനം ചെയ്യും.പ്രാര്‍ത്ഥനയില്‍ വളരുവാനും ആത്മീയതയില്‍ ആഴപ്പെടുവാനും ആന്തരിക സൗഖ്യം നേടുവാനും സഭയോടുള്ള ഉണര്‍വിനും "സ്വര്‍ഗീയമന്ന - 2011" ഏറെ പ്രയോജന പ്രദമാണ്. ധ്യാനത്തോടനുബന്ധിച്ചു കുമ്പസാരത്തിനും കൌണ്‍സിലിംഗിനും സൗകര്യമുണ്ട്. 
കൂടുതല്‍ വിവരങ്ങള്‍ക്ക് :
 പ്രദീപ്‌   - 0622569302, ബേസിലിന്‍  - 0615093949, സിജു -  0627963162,കിരണ്‍  - 0684906661
എല്‍ബിന്‍  - 0643503241, സിജു  - 0623788863.
ഡോ.എബ്രഹാം മോര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുടെ പൗരോഹിത്യ സുവര്‍ണ ജൂബിലി ഭാഗമായി പള്ളിക്കര കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്‍ അഭി. തിരുമേനിക്ക് ഉപഹാരം നല്‍കി ആദരിക്കുന്നു ...