യാക്കോബായ യൂത്ത് അസോസിയേഷന്‍ അങ്കമാലി ഭദ്രാസനം
ST MARYS CATHEDRAL YOUTH ASSOCIATIONS
Thursday, September 08, 2011
Wednesday, September 07, 2011
ഉല്പന്ന വിപണന മേളയും ഓണാഘോഷവും
ഉല്‌പന്ന വിപണന മേളയും ഓണാഘോഷവും
മുളന്തുരുത്തി: മാര്‍ത്തോമന്‍ കത്തീഡ്രലില്‍ ഉല്പന്ന വിപണന മേളയും ഓണാഘോഷവും 7 മുതല്‍ 11 വരെ നടക്കും. ബുധനാഴ്ച രാവിലെ 9.30ന് യാക്കോബായ സഭാ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. 11ന് പായസമേള, 4ന് ഉല്പന്ന ലേലം, ആറിന് മാവേലിക്ക് വരവേല്പ്, തുടര്‍ന്ന് ഓണാഘോഷ പരിപാടികള്‍ എന്നിവ ഉണ്ടാകും.
വിശ്വാസവും ആഘോഷവും സമന്വയിച്ചു; ജനസാഗരമായി മണര്‍കാട് റാസ
മണര്‍കാട്: കന്യകമര്‍ത്തമറിയത്തോടുള്ള അപേക്ഷകളും പ്രാര്‍ഥനാഗീതങ്ങളും നിറഞ്ഞ അന്തരീക്ഷത്തില്‍ ഭക്തിനിര്‍ഭരവും ആഘോഷ സമന്വിതവുമായ മണര്‍കാട് പള്ളി റാസ ചൊവ്വാഴ്ച നടന്നു. പതിനായിരക്കണക്കിന് വിശ്വാസികള്‍ നാലു വരിയായി നീങ്ങിയ 'റാസ'യ്ക്ക് ആയിരക്കണക്കിന് മുത്തുക്കുടകളും നൂറിലേറെ പൊന്‍ വെള്ളിക്കുരിശുകളും ചെണ്ടവാദ്യമേളങ്ങളും പകിട്ടേകി.
ഘോഷയാത്ര ഒരു പോയിന്റ് പിന്നിടാന്‍ നാലു മണിക്കൂറിലേറെ സമയമെടുത്തു. കന്യകമറിയത്തിന്റെ ചിത്രത്തിന് മുന്നില്‍ കത്തിച്ച നിലവിളക്കുകളും കുരുത്തോലകളും മെഴുകുതിരികളുമായി ഗ്രാമം 'റാസ'യെ എതിരേറ്റു. ഉച്ചയ്ക്ക് 12 മണിയോടെ മദ്ധ്യാഹ്ന പ്രാര്‍ഥനയെത്തുടര്‍ന്നാരംഭിച്ച പ്രദക്ഷിണം വൈകീട്ട് അഞ്ചുമണിയോടെയാണ് അവസാനിച്ചത്. കല്‍ക്കുരിശ്, കണിയാംകുന്ന്, മണര്‍കാട്കവല എന്നിവിടങ്ങളിലെ കുരിശിന്‍തൊട്ടികളും കരോട്ടെ പള്ളിയും ചുറ്റി മൂന്ന് കിലോമീറ്ററിലേറെ സഞ്ചരിച്ച് പ്രദക്ഷിണത്തിന്റെ മുന്‍ഭാഗം വലിയപള്ളിയിലെത്തുമ്പോഴും റാസയില്‍ പങ്കെടുക്കാനുള്ള വിശ്വാസികള്‍ പള്ളിമുറ്റത്ത് നിറഞ്ഞിരുന്നു. ഉച്ചയ്ക്ക് രണ്ടുമണിയോടെ വലിയപള്ളിയില്‍ നടത്തിയ ധൂപപ്രാര്‍ഥനയ്ക്കുശേഷം അംശവസ്ത്രങ്ങള്‍ ധരിച്ച വൈദികര്‍ റാസയില്‍ പങ്കുചേര്‍ന്നു. ഫാ. ആന്‍ഡ്രൂസ് കോര്‍ എപ്പിസ്‌കോപ്പാ ചിരവത്തറ, ഫാ. കുറിയാക്കോസ് കോര്‍ എപ്പിസ്‌കോപ്പാ കറുകയില്‍, ഫാ. തോമസ് മറ്റത്തില്‍ എന്നിവര്‍ റാസയിലുടനീളം വിശ്വാസികളെ ആശീര്‍വദിച്ചു.
രാവിലെ കരോട്ടെ പള്ളിയിലെ കുര്‍ബ്ബാനയ്ക്കുശേഷം വലിയപള്ളിയില്‍ നടന്ന അഞ്ചിന്‍മേല്‍ കുര്‍ബ്ബാനയില്‍ യാക്കോബായ സഭ എപ്പിസ്‌കോപ്പന്‍ സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മ്മികത്വം വഹിച്ചു. വൈകീട്ട് സന്ധ്യാപ്രാര്‍ഥനയും നടന്നു.
ബുധനാഴ്ച രാവിലെ ഒമ്പതിന് വലിയപള്ളിയില്‍ നടക്കുന്ന മൂന്നിന്‍മേല്‍ കുര്‍ബ്ബാനയില്‍ യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കാ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവാ പ്രധാന കാര്‍മ്മികത്വം വഹിക്കും.
Tuesday, September 06, 2011
മണര്‍കാട്ട് റാസ ഇന്ന്; വരവേല്‍ക്കാന്‍ നാടൊരുങ്ങി
തിങ്കളാഴ്ച കരോട്ടെ പള്ളിയില്‍ നടന്ന കുര്‍ബാനയ്ക്കുശേഷം വലിയപള്ളിയില്‍ നടന്ന മൂന്നിന്മേല് കുര്‍ബാനയില്‍ മലബാര്‍ ഭദ്രാസനാധിപന്‍ സഖറിയാസ് മാര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്താ പ്രധാന കാര്‍മ്മികത്വം വഹിച്ചു. കന്യകാമറിയം സഹനത്തിന്റെ അമ്മയാണെന്നും ജനനം മുതല്‍ കഷ്ടത അനുഭവിച്ച മാതാവിന്റെ സഹനം അനുകരിക്കാന്‍ വിശ്വാസികള്‍ക്ക് കഴിയണമെന്നും മാര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്ത പറഞ്ഞു. തുടര്‍ന്ന് ഫാ.പൗലോസ് പാലിക്കര, റവ.പീറ്റര്‍ കോര്‍ എപ്പിസ്‌കോപ്പ വേലംപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. ഫാ.കുര്യന്‍ മാത്യു വടക്കേപ്പറമ്പില്‍ ധ്യാനത്തിന് നേതൃത്വം നല്‍കി. സഖറിയാസ് മാര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ രാത്രിധ്യാനം നടന്നു. ചൊവ്വാഴ്ച നടക്കുന്ന അഞ്ചിന്മേല്‍ കുര്‍ബാനയില്‍ എപ്പിസ്‌കോപ്പന്‍ സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മികത്വം വഹിക്കും.
മണര്‍കാട്ട് ഇന്ന് ഗതാഗത നിയന്ത്രണം
മണര്‍കാട്: മണര്‍കാട് പള്ളി റാസയുടെ ക്രമീകരണങ്ങളുടെ ഭാഗമായി മണര്‍കാട്ട് ചൊവ്വാഴ്ച ഉച്ചമുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.പാലാ, അയര്‍ക്കുന്നം ഭാഗങ്ങളില്‍നിന്നുള്ള വാഹനങ്ങള്‍ കാവുംപടിയില്‍നിന്ന് തിരിഞ്ഞ് കുറ്റിയക്കുന്ന് ആറാം മൈല്‍ പഴയ കെ.കെ. റോഡുവഴി പോകണം.
കോട്ടയത്തുനിന്ന് പാലായ്ക്കുള്ള വാഹനങ്ങള്‍ കെ.കെ. റോഡില്‍ അണ്ണാടിവയല്‍ കവലയിലെത്തി തിരിഞ്ഞ് മാലം പാലത്തില്‍ എത്തി പോകണം. പാമ്പാടിയില്‍ നിന്ന് കോട്ടയത്തേക്കുള്ള വാഹനങ്ങള്‍ മണര്‍കാട് കിഴക്കേ കവലയിലെത്തി പുതുപ്പള്ളി റോഡില്‍ തിരിഞ്ഞ് തലപ്പാടി വഴി മാധവന്‍പടിയിലെത്തിയോപുതുപ്പള്ളി കവലയിലെത്തിയോ തിരിഞ്ഞു പോകണം.
കോട്ടയത്തുനിന്ന് പാമ്പാടി ഭാഗത്തേക്കുള്ള വാഹനങ്ങള്‍ കെ.കെ. റോഡ് വഴി നേരെ പേകണം.
Monday, September 05, 2011
പുരാതന പള്ളികള്‍ നാട്ടുരാജാക്കന്മാര്‍ പണികഴിപ്പിച്ചത് - ശ്രേഷ്ഠകാതോലിക്കാ ബാവാ
മണര്‍കാട്:ഭാരതത്തിലെ പുരാതനമായ പല ക്രൈസ്തവ ദേവാലയങ്ങളും പഴയ നാട്ടുരാജാക്കന്മാര്‍ പണികഴിപ്പിച്ച് നല്‍കിയിട്ടുള്ളതാണെന്ന് മലങ്കര യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠകാതോലിക്ക മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവാ പറഞ്ഞു. മണര്‍കാട് പള്ളിയില്‍ എട്ടുനോമ്പ് പെരുന്നാളിന്റെ ഭാഗമായി നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കാതോലിക്കാബാവ. മാര്‍ത്തോമാ ശ്ലീഹ ഇന്ത്യയിലെത്തുമ്പോള്‍ ഇവിടെ ക്രൈസ്തവര്‍ ഇല്ലായിരുന്നു.
ദേവാലയം പണിയുന്നതിന് തോമാശ്ലീഹ സ്ഥലം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് നാട്ടുരാജാക്കന്മാര്‍ അത് പണിയിച്ച് നല്‍കുകയായിരുന്നു. ആ പഴയ ജനമൈത്രി ഇന്നും നിലനില്‍ക്കുന്നുണ്ട്. ജാതിമത ദേദമെന്യേ ആളുകള്‍ എട്ടുനോമ്പാചരണത്തില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുന്നുവെന്നും അതില്‍നിന്നുള്ള നേര്‍ച്ച ആതുരസേവനത്തിനായി വിനിയോഗിക്കുന്നുവെന്നും കാതോലിക്കാ ബാവ പറഞ്ഞു.
ജാതിമത വേര്‍തിരിവുകള്‍ക്കപ്പുറം നാടിന്റെയും സമൂഹത്തിന്റെയും നന്മയുടെ പ്രതീകമായാണ് മണര്‍കാട് പള്ളി നിലകൊള്ളുന്നത്. സമുദായ സൗഹാര്‍ദ്ദത്തിന് നല്ല അന്തരീക്ഷം നല്‍കിയുള്ള പ്രവര്‍ത്തനമാണ് ഇവിടെ നടക്കുന്നത്-ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സെന്റ് മേരീസ് കോളേജ് വിമന്‍സ് ഹോസ്റ്റലിന്റെ ഉദ്ഘാടനവും സേവകാസംഘം സൗജന്യമായി നിര്‍മ്മിച്ചുനല്‍കുന്ന 12 വീടുകളുടെ അടിസ്ഥാനശിലാവിതരണവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു.
സെന്റ് മേരീസ് ആസ്പത്രിയുടെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനവും മെറിറ്റ് അവാര്‍ഡ് വിതരണവും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ യാക്കോബായ സഭ കോട്ടയം ഭദ്രാസനാധിപന്‍ തോമസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. പള്ളിവികാരി ഫാ.ഇ.ടി.കുറിയാക്കോസ് കോര്‍ എപ്പിസ്‌കോപ്പ, പ്രിന്‍സ് ഏലിയാസ് എന്നിവര്‍ പ്രസംഗിച്ചു.
രാവിലെ കരോട്ടെ പള്ളിയിലെ കുര്‍ബ്ബാനയ്ക്കു ശേഷം വലിയപള്ളിയില്‍ നടന്ന മൂന്നിന്മേല്‍ കുര്‍ബ്ബാനയില്‍ ക്‌നാനായ അതിഭദ്രാസന ആര്‍ച്ച് ബിഷപ്പ് കുറിയാക്കോസ് മാര്‍ സേവേറിയോസ് വലിയമെത്രാപ്പോലീത്ത പ്രധാനകാര്‍മ്മികത്വം വഹിച്ചു. ഡി.ബാബുപോള്‍ പ്രസംഗിച്ചു. ഫാ.യൂഹാനോന്‍ വേലിക്കകത്ത് ധ്യാനത്തിന് നേതൃത്വം നല്‍കി. തിങ്കളാഴ്ച രാവിലെ വലിയപള്ളിയില്‍ നടക്കുന്ന മൂന്നിന്മേല്‍ കുര്‍ബ്ബാനയ്ക്ക് മലബാര്‍ ഭദ്രാസനാധിപന്‍ സഖറിയാസ് മാര്‍ പീലിക്‌സിനോസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മ്മികത്വം വഹിക്കും.

Sunday, September 04, 2011
Kollam Diocese JSOYA conducted facilitation meeting for Students who excelled in Studies.
KOLLAM: Kollam Diocese JSOYA conducted facilitation meeting for Students who excelled in Studies in the program held at St. Mary's Soonoro Cathedral Kundara. Sr. M. A Baby M.LA will inaugurated the function. H.G Mathews Mor Thevodosious presided over the function.Shri. Zachariah Mathew (JSOYA Secretary Kollam Diocese) delivered the welcome speech. Mrs. P. Jayanthy (District Panchayat vice President Kollam) delivered the key Note address. Facilitation speeches were delivered by Rev. Fr. Punnose Tharaken, Rev. Fr George & Fr. Geevarghese. Adv. Renji delivered the vote of thanks.
Kollam Diocese"Shlomo" (Ecological commission of JSOC) inaugurated at St. Mary's Soonoro Cathedral Kundara.
KOLLAM: Kollam Diocese "Shlomo" (Ecological commission of JSOC) inaugurated at St. Mary's Soonoro Cathedral Kundara. Sr. M. A Baby M.LA inaugurated the function. H.G Mathews Mor Thevodosious, Shri. Zachariah Mathew (JSOYA Secretary Kollam Diocese), Mrs. P. Jayanthy (District Panchayat vice President kollam) delivered the key Note address. Faciltation speeches were delivered by Rev. Fr Punnose Tharaken, Rev. fr George & Rev. Fr. Geevarghese. Adv. Renji delivered the vote of thanks.
മണര്‍കാട് പള്ളിയില്‍ ഇന്ന് പൊതുസമ്മേളനം
മണര്‍കാട്: ചരിത്രപ്രസിദ്ധമായ മണര്‍കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിന്റെ നാലാംദിവസമായ ഇന്ന് പൊതുസമ്മേളനം നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന സമ്മേളനത്തില്‍ തോമസ് മോര്‍ തീമോത്തിയോസ് മെത്രാപ്പോലീത്ത അധ്യക്ഷനാകും.ശ്രേഷ്‌ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ ഉദ്‌ഘാടനം ചെയ്യും.മണര്‍കാട് സെന്റ് മേരീസ് കോളജിന് യു.ജി.സിയുടെ സഹായത്താല്‍ നിര്‍മിച്ച വിമന്‍സ് ഹോസ്റ്റലിന്റെ ഉദ്‌ഘാടനവും മുഖ്യപ്രഭാഷണവും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, കെ.സി. ജോസഫ്, ടി.എം. ജേക്കബ്,ജോസ് കെ. മാണി എം.പി. എന്നിവര്‍ പങ്കെടുക്കും. കോര്‍ എപ്പിസ്‌കോപ്പാ സ്‌ഥാനം ലഭിച്ച ഫാ. ആന്‍ഡ്രൂസ് ചിരവത്തറയെ ഡി. ബാബുപോള്‍ അനുമോദിക്കും. സെന്റ് മേരീസ് ആശുപത്രിയുടെ പുതിയ ബ്ലോക്ക് ഉദ്‌ഘാടനം,12 ഭവനങ്ങളുടെ അടിസ്‌ഥാനശിലയിടീല്‍, ആധ്യാത്മിക സംഘടനകളുടെ വാര്‍ഷികം, ഡയറക്‌ടറി പ്രകാശനം, മുതിര്‍ന്ന അംഗങ്ങളെ ആദരിക്കല്‍,
Saturday, September 03, 2011
വിശ്വാസസംരക്ഷണ സമിതിയോഗം
കോലഞ്ചേരി: സത്യവിശ്വാസം സംരക്ഷിക്കാന്‍ വിശ്വാസി സമൂഹം എന്ത് ത്യാഗവും സഹിക്കണമെന്ന് കണ്ടനാട് ഭദ്രാസന മെത്രാപ്പോലീത്ത ഡോ.മാത്യൂസ് മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്ത. കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ്‌പോള്‍സ് യാക്കോബായ പള്ളിയില്‍ നടന്ന വിശ്വാസ സംരക്ഷണ സമിതിയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വികാരി ഫാ. വര്‍ഗീസ് ഇടുമാരിയുടെ അധ്യക്ഷതയില്‍ കുര്യാക്കോസ് മാര്‍ ദിയസ്‌കോറസ് മെത്രാപ്പോലീത്ത, സഭാ സെക്രട്ടറി തമ്പുജോര്‍ജ്, ഫാ.പൗലോസ് പുതിയാമഠത്തില്‍, ഫാ.ബേബി മാനത്ത്, ഫാ.രാജുകൊളാപ്പുറത്ത്, ഫാ. ജിബുചെറിയാന്‍, സ്ലീബ ഐക്കരകുന്നത്ത്, ഫാ. എല്‍ദോ കക്കാടന്‍, ബാബുപോള്‍ എന്നിവര്‍ പ്രസംഗിച്ചു.

എട്ടുനോമ്പ് പെരുന്നാള്‍: അനുഗ്രഹം തേടി ആയിരങ്ങള്‍
മണര്‍കാട്: വിശുദ്ധ കന്യക മര്‍ത്തമറിയത്തിന്റെ ജനനപ്പെരുന്നാളിന്റെ ഭാഗമായുള്ള എട്ടുനോമ്പാചരണത്തില്‍ അനുഗ്രഹം തേടിയെത്തുന്നത് ആയിരങ്ങള്‍. ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ മണര്‍കാട് മര്‍ത്തമറിയം കത്തീഡ്രലില്‍ വെള്ളിയാഴ്ചയും വ്രതാനുഷ്ഠാനത്തോടെ പുണ്യംതേടിയെത്തിയ ഭക്തജനങ്ങളുടെ തിരക്കായിരുന്നു.
രാവിലെ കരോട്ടെ പള്ളിയില്‍ നടന്ന വിശുദ്ധ കുര്‍ബ്ബാനയ്ക്കുശേഷം വലിയപള്ളിയില്‍ നടന്ന മൂന്നിന്മേല് കുര്‍ബാനയില്‍ സിംഗപ്പൂര്‍ ഭദ്രാസനാധിപന്‍ പത്രോസ് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മ്മികത്വം വഹിച്ചു. ദൈവമാതാവിന്റെ അനുഗ്രഹങ്ങള്‍ അളവില്ലാതെ ലഭിക്കുന്ന ദേവാലയമാണ് മണര്‍കാട് പള്ളിയെന്ന് അനുഗ്രഹപ്രഭാഷണത്തില്‍ മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. ഫാ.തോമസ് മറ്റത്തില്‍, ഫാ.മാത്യൂസ് ചെന്നൈ എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു. കരോട്ടെ പള്ളിയില്‍ നടന്ന കുര്‍ബ്ബാനയില്‍ ഫാ.മാത്യൂസ് വടക്കേടം കാര്‍മ്മികത്വം വഹിച്ചു. ഫാ.പ്രസാദ് കോവൂര്‍, ഫാ.ഇ.സി.വര്‍ഗീസ് കോര്‍ എപ്പിസ്‌കോപ്പ എന്നിവര്‍ പ്രസംഗിച്ചു. ഡീക്കന്‍ അഭിലാഷ് വലിയവീട്ടില്‍ ധ്യാനത്തിന് നേതൃത്വം നല്‍കി.തുടര്‍ന്ന് സന്ധ്യാപ്രാര്‍ത്ഥനയും നടന്നു.

Thursday, September 01, 2011
മണര്‍കാട് പള്ളിയില്‍ എട്ടു നോമ്പ് പെരുന്നാളിന് കൊടിയേറി
|
Ettu Nombu Perunnal at Pazhamthottam St. Mary's JSOC.
will lead the convention on these 8 days.
മലേക്കുരിശില്‍ നൂറുകണക്കിന് വിശ്വാസികള്‍ കബര്‍ വണങ്ങി
കോലഞ്ചേരി: മലേക്കുരിശ് ദയറായില്‍ കബറടങ്ങിയ ശ്രേഷ്ഠ കാതോലിക്ക മാര്‍ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവയുടെ 15-ാമത് ശ്രാദ്ധപ്പെരുന്നാളിനോട് അനുബന്ധിച്ച് കനത്ത മഴയിലും നൂറുകണക്കിന് വിശ്വാസികള്‍ ബാവായുടെ കബര്‍ വണങ്ങി. ബുധനാഴ്ച വൈകീട്ട് ബാവയുടെ മാതൃ ഇടവകയായ ചെറായി പള്ളിയില്‍ നിന്ന് എത്തിയ ദീപശിഖാ പ്രയാണത്തിനും, മലങ്കര സഭയുടെ വിവിധ മേഖലകളില്‍ നിന്ന് എത്തിയ തീര്‍ത്ഥാടകര്‍ക്കും ദയറാകവാടത്തില്‍ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. തുടര്‍ന്ന് കാലം ചെയ്ത ബാവയുടെ കബറിങ്കല്‍ ശ്രേഷ്ഠ ബാവയുടെയും മെത്രാപ്പോലീത്തമാരുടെയും വൈദികരുടെയും കാര്‍മികത്വത്തില്‍ ധൂപപ്രാര്‍ത്ഥന നടത്തി. തുടര്‍ന്ന് നടന്ന അനുസ്മരണ സമ്മേളനം ദയറാധിപന്‍ കുര്യാക്കോസ് മാര്‍ ദിയസ്‌കോറസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ ശ്രേഷ്ഠ ബാവ ഉദ്ഘാടനം ചെയ്തു. മെത്രാപ്പോലീത്തമാരായ ഗീവര്‍ഗീസ് മാര്‍ അത്താനാസ്യോസ്, ഡോ. മാത്യൂസ് മാര്‍ ഈവാനിയോസ്, മര്‍ക്കോസ് മാര്‍ ക്രിസോസ്റ്റമോസ്, മാത്യൂസ് മാര്‍ അഫ്രേം, ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, പത്രോസ് മാര്‍ ഒസ്താത്തിയോസ്, കുര്യാക്കോസ് മാര്‍ ഐറേനിയോസ്, ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ്, ഏലിയാസ് മാര്‍ അത്താനാസിയോസ് എന്നിവരും സ്ലീബാ പോള്‍ വട്ടവേലില്‍ കോര്‍എപ്പിസ്‌കോപ്പ എന്നിവര്‍ പ്രസംഗിച്ചു.
അഡ്വ. വര്‍ഗീസ് ക്‌നാലത്തിന് ഷെവലിയാര്‍ മുദ്ര ബാവ അണിയിച്ചു. കൂടാതെ വിദ്യാഭ്യാസ അവാര്‍ഡുദാനവും കബറിങ്കല്‍ അഖണ്ഡപ്രാര്‍ത്ഥനയും നടത്തി.
അഡ്വ. വര്‍ഗീസ് ക്‌നാലത്തിന് ഷെവലിയാര്‍ മുദ്ര ബാവ അണിയിച്ചു. കൂടാതെ വിദ്യാഭ്യാസ അവാര്‍ഡുദാനവും കബറിങ്കല്‍ അഖണ്ഡപ്രാര്‍ത്ഥനയും നടത്തി.
Subscribe to:
Posts (Atom)