മലങ്കര യാക്കോബായ സിറിയന്‍ സണ്‍ഡേ സ്കൂള്‍ അസോസിയേഷന്‍ അംഗങ്ങള്‍ ചപ്പാത്ത് സമര പന്തലില്‍ എത്തി സമര ഭടന്മാര്‍ക്കും നിരാഹാരമനുഷ്ടിക്കുന്നവര്‍ക്കും പിന്തുണ പ്രകടിപ്പിച്ചു ഉപവാസ പ്രാര്‍ത്ഥനായജ്ഞം നടത്തി. ഇടുക്കി ഭദ്രാസന മെത്രാപ്പോലിത്ത അഭി കുര്യാക്കോസ് മാര്‍ ക്ലീമിസ് മുല്ലപ്പെരിയാര്‍ ഡാമിന്റെ കാലപ്പഴക്കത്തെ അനുസ്മരിച്ചു 116 മെഴുകുതിരി തെളിയിച്ചു പ്രാര്‍ത്ഥനായജ്ഞം ഉദ്ഘാടനം ചെയ്തു. എം ജെ എസ് എസ് എ ജനറല്‍ സെക്രട്ടറി ബേബി മാത്താറ,ഫാ വര്‍ഗീസ് ജേക്കബ്,ഫാ ജെയിംസ് കുര്യന്‍ ,ഫാ ടി ഓ ഏലിയാസ്, ബേബി വര്‍ഗീസ് യെല്‍ദോ വര്‍ഗീസ് ,ബിജു മാന്ത്രക്കല്‍,കെ.പി പൗലോസ്,ഡി കോര എന്നിവര്‍ നേതൃത്വം നല്‍കി.അടിമാലി,നെടുങ്കണ്ടം,കോതമംഗലം,പെരുമ്പാവൂര്‍,പുത്തന്‍കുരിശു എന്നീ കേന്ദ്രങ്ങളില്‍ ഉപവാസ പ്രാര്‍ത്ഥനായജ്ഞം നടത്തുമെന്ന് ജനറല്‍ സെക്രട്ടറി അറിയിച്ചു.
യാക്കോബായ യൂത്ത് അസോസിയേഷന്‍ അങ്കമാലി ഭദ്രാസനം


ST MARYS CATHEDRAL YOUTH ASSOCIATIONS


Subscribe to:
Post Comments (Atom)


No comments:
Post a Comment