"സെന്റ് മേരീസ് യൂത്ത്വോയിസില്" വാര്‍ത്തകള്‍ തരാന്‍ ആഗ്രഹിക്കുന്നവര്‍ editor.akhilshaju@gmail.com എന്ന മെയിലിലേയ്ക്ക് വാര്‍ത്തകളും ഫോട്ടോസും മെയില്‍ ചെയ്യുകയോ 9809626508 എന്ന നമ്പറിലേയ്ക്ക് വിളിക്കുകയോ ചെയ്യുക
പള്ളിക്കര: വി. മര്‍ത്തമറിയം യാക്കോബായ കത്തീഡ്രലില്‍ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളും ശൂനോയോ നോമ്പാചരണവും ഓഗസ്റ്റ് 10 മുതല്‍ 15 വരെ നടക്കും.പെരുന്നാള്‍ കൊടി വഹിച്ചുകൊണ്ട് ദേശം ചുറ്റിയുള്ള വിളംബരഘോഷയാത്ര ഓഗസ്റ്റ് 5ന് ഇടവകയിലെ എല്ലാ കുരിശുംതൊട്ടികളിലും ചാപ്പലുകളിലും എത്തിച്ചേരും
തുടര്‍ന്ന് എല്ലാ ദിവസങ്ങളിലും രാവിലെ 7.15 ന് കുര്‍ബാനയും വൈകിട്ട് 6.30 ന് സന്ധ്യാപ്രാര്‍ത്ഥനയും രോഗികള്‍ക്കുവേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനയും നടത്തും. 11 മുതല്‍ പെരുന്നാളിനോടനുബന്ധിച്ച് , സീനിയേഴ്സ് ഡേ, യുവജന വിദ്യാര്‍ഥി ദിനം, കുടുംബദിനം ,വനിതാദിനം എന്നിവ ആചരിക്കും.
വികാരി ഫാ. ബാബു വര്‍ഗീസിന്റെയും സഹ. വികാരിമാരായ ഫാ. സി.പി. വര്‍ഗീസ്, ഫാ. എല്‍ദോസ് തേലപ്പിള്ളി, ട്രസ്റ്റിമാരായ k.k ഏലിയാസ് ,ഐസക് , ജനറല്‍ കണ്‍വീനറായി m.k വര്‍ഗീസിന്റെയും , പ്രോഗ്രാം സാബു വര്‍ഗീസ്, പബ്ലിസിറ്റി ജിബു-ഐസക്ക്, വിളംബരജാഥ എം.പി. തോമസ് (യൂത്ത് അസോസിയേഷന് സെക്രട്ടറി) , ഫുഡ് t.vവര്‍ഗിസ്, റിസപ്ഷന് k.p ബേബി , ലൈറ്റ് ആന്‍ഡ് സൗണ്ട് എ.എം.പൗലോസ്, എന്നിവരെ കണ്‍വീനര്‍മാരായും വോളണ്ടിയര്‍ ക്യാപ്റ്റനായി സി.എ. ചാക്കപ്പനെയും തെരഞ്ഞെടുത്തു.
കോട്ടയം: ഒരു നൂറ്റാണ്ട് പിന്നിട്ട പേരൂര്‍ മര്‍ത്തശ്മൂനി യാക്കോബായ സുറിയാനി പള്ളിയെ ആഗോള മര്‍ത്തശ്മൂനി തീര്‍ഥാടന കേന്ദ്രമാക്കുന്നു. ഇതുസംബന്ധിച്ച് ആകമാന സുറിയാനിസഭയുടെ പരമാധ്യക്ഷന്‍ മോര് ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവ കല്പന പുറപ്പെടുവിച്ചു. ജൂലായ് 29ന് നടക്കുന്ന കുര്‍ബാനമധ്യേ ശ്രേഷ്ഠ കാതോലിക്ക മോര് ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ, തീര്‍ഥാടന കേന്ദ്രമാക്കിയുള്ള പ്രഖ്യാപനം നടത്തും. തുടര്‍ന്ന് നടക്കുന്ന സമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പങ്കെടുക്കും.
മര്‍ത്തശ്മൂനിയമ്മയുടെ നാമത്തില്‍ ഇന്ത്യയില്‍ ആദ്യമായി സ്ഥാപിക്കപ്പെട്ടതാണ് പേരൂര്‍ പള്ളി. പള്ളിയുടെ പ്രശസ്തിയും പ്രാധാന്യവും കണക്കിലെടുത്താണ് ആഗോള തീര്‍ഥാടനകേന്ദ്രമാക്കാനുള്ള പാത്രിയര്‍ക്കീസ് ബാവായുടെ തീരുമാനം.
ആലുവ: സമൂഹത്തിലെ ധാര്‍മിക മൂല്യച്യുതി ആശങ്കാജനകമാണെന്നും ഇതിനെ പ്രതിരോധിക്കാന്‍ മൂല്യാധിഷ്ഠിത അധ്യയന രീതി അവലംബിക്കണമെന്നും ഡോ. മാത്യൂസ് മാര്‍ അന്തീമോസ് മെത്രാപ്പോലീത്ത പറഞ്ഞു. ആലുവ നിര്‍മല സ്കൂളില്‍ ലോകലഹരിവിരുദ്ധ ദിനാചരണ സമ്മേളനത്തില്‍ ആലുവ സ്കൂളുകളിലെ ലഹരിവിരുദ്ധ ക്ലബ്ബുകളുടെ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയന് ഓഫ് റസിഡന്റ്സ് അസോസിയേഷന് ആലുവ, ഐ.എം.എ. മധ്യകേരള, ഫെഡറല്‍ ബാങ്ക്, ജനമൈത്രി പോലീസ്, എകൈ്സസ് ആലുവ റേഞ്ച് എന്നിവ ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. ഡോ. സി,എം. ഹൈദരാലി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ഡോ. എന്‍. രാധാകൃഷ്ണന് ലഹരിവിരുദ്ധദിന സന്ദേശം നല്കി. ഡോ. നസറുദ്ദീന്‍, റവ. ജേക്കബ്ബ് മണ്ണാറപ്രായില്‍, പി.വി. മാത്യു, സി.ഐ. ജയകൃഷ്ണന്, എകൈ്സസ് ഇന്‍സ്പെക്ടര്‍ ഹാരിഷ്, എസ്.ഐ. വിജയകുമാര്‍, റവ. സിസ്റ്റര്‍ ഗീത, ചിന്നന് ടി. പൈനാടത്ത് എന്നിവര്‍ സംസാരിച്ചു.
കട്ടപ്പന: യാക്കോബായ സഭ ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്തയായിരുന്ന കുര്യാക്കോസ് മോര് ക്ലിമീസ് പള്ളി പ്രതിപുരുഷ യോഗത്തിന്റെയും ഭദ്രാസന കൗണ്‍സിലിന്റെയും തീരുമാനങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിച്ചിരുന്നതായി ഭദ്രാസന സെക്രട്ടറി ഫാ. ജോണ്‍ പഞ്ഞിക്കാട്ടില്‍. മരിയാപുരം, തട്ടേക്കണ്ണി, ചേലച്ചുവട്, കീരിത്തോട് എന്നിവിടങ്ങളില്‍ ഇദ്ദേഹം സ്ഥലം വാങ്ങി. കട്ടപ്പന, ചപ്പാത്ത്, മൂലമറ്റം, മുക്കൂട്ടുതറ, കുട്ടിക്കാനം എന്നിവിടങ്ങളില്‍ അഡ്വാന്‍സ് നല്കി. കുട്ടിക്കാനം, നാരകക്കാനം എന്നിവിടങ്ങളിലെ ചാപ്പലുകളില്‍ ശുശ്രൂഷിക്കുന്ന വൈദികര്‍ക്കു ശമ്പളം നല്കി വരികയും ചെയ്തിരുന്നു. അദ്ദേഹം വാങ്ങിയ സ്ഥലങ്ങളുടെ വിലയും പലരില്‍നിന്നു വാങ്ങിയ തുകയും താരതമ്യപ്പെടുത്തുമ്പോള്‍ വലിയ അന്തരമാണുള്ളത്. അദ്ദേഹത്തെ മേല്പ്പട്ട സ്ഥാനത്തേക്കു തെരഞ്ഞെടുത്തപ്പോള്‍ ഭദ്രാസന ആസ്ഥാനം സ്വന്തമായി നിര്‍മിക്കുമെന്നും വാഹനം വാങ്ങുമെന്നും ശ്രേഷ്ഠ ബാവയ്ക്കും പരിശുദ്ധ സുന്നഹദോസിനും ഉറപ്പുനല്‍കിയിരുന്നു. ഭദ്രാസന ആസ്ഥാനത്തിനു തറക്കല്ലിട്ടതിനു ശേഷം പണികള്‍ പുരോഗമിച്ചില്ല. നിര്‍മാണ ജോലികള്‍ക്കു പണം നല്‍കിയിട്ടില്ല. ഭദ്രാസനത്തിലും സഭാകേന്ദ്രത്തിലുമായി അനേകം ആളുകള്‍ പണം സംബന്ധമായ കാര്യങ്ങള്‍ക്കായി ഇദ്ദേഹത്തെ അന്വേഷിച്ച് എത്തിക്കൊണ്ടിരുന്നു. ഫോണ്‍ വിളിച്ചാല്‍ മറുപടിയില്ല. ആളുകള്‍ കേസ് കൊടുത്ത് തുക വസൂലാക്കാന്‍ ശ്രമിക്കുകയാണിപ്പോള്‍.
കൊച്ചി: ക്രൈസ്തവ സഭയിലെ തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാന്‍ മദ്ധ്യസ്ഥ ഫോറങ്ങള്‍ രൂപവത്കരിക്കണമെന്ന് ജസ്റ്റിസ് സിറിയക്ക് തോമസ് അഭിപ്രായപ്പെട്ടു. ജസ്റ്റിസ് വര്‍ഗീസ് കള്ളിയത്ത് അനുസ്മരണ സമ്മേളനത്തിനോടനുബന്ധിച്ച് നടത്തിയ ' സഭയിലെ തര്‍ക്കങ്ങള്‍ക്ക് പരിഹാരം അനുരഞ്ജനത്തിലൂടെ ' എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കലൂര്‍ പോണോത്ത് റോഡിലെ ല്യൂമെന്‍-ജ്യോതിസ്സ് സെന്ററില്‍ ന്യൂമാന്‍ അസ്സോസിയേഷന് ഓഫ് ഇന്ത്യയാണ് പരിപാടി സംഘടിപ്പിച്ചത്.
ഇടവകയംഗങ്ങള്‍, സോഷ്യല്‍ വര്‍ക്കര്‍മാര്‍, കൗണ്‍സിലര്‍മാര്‍, അധികാരികള്‍ എന്നിവരുടെ നേതൃത്വത്തിലാണ് മദ്ധ്യസ്ഥ ചര്‍ച്ചകള്‍ നടക്കേണ്ടത്. ആവശ്യമെങ്കില്‍ വക്കീലന്മാരേയും, ബന്ധപ്പെട്ടയാളുകളേയും കൊണ്ടു വരാനുള്ള അനുമതി കൂടി കക്ഷികള്‍ക്കു നല്കുവാന് തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
മദ്ധ്യസ്ഥ ചര്‍ച്ചയ്ക്കായി ഇടവക, ജില്ലാ, രൂപത, സംസ്ഥാന തലത്തില്‍ മദ്ധ്യസ്ഥ സമിതിയാണ് ഉണ്ടാകേണ്ടത് -അദ്ദേഹം പറഞ്ഞു. സ്വഭാവ ശുദ്ധിയിലും, പെരുമാറ്റത്തിലും മറ്റുള്ളവര്‍ക്ക് മാത്യകയായിരുന്നു ജസ്റ്റിസ് വര്‍ഗീസ് കള്ളിയത്തെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ജസ്റ്റീസ് പയസ് കുര്യാക്കോസ് പറഞ്ഞു. അസ്സോസ്സിയേഷന്‍ പ്രസിഡന്റ് മാത്യൂ ജോസഫ് മൂഴിയില്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍, അഡ്വ. ജോസഫ് തേറാട്ടില്‍ അനുസ്മരണ പ്രഭാഷണം നടത്തി.
Adharonoos Hurzo is organized for the following purpose
• To promote the value of education. • To appreciate and encourage the desire of pursuing a child’s educational goals. • To be an advocate for the poor children to help them financially for their education. • To support children belonging to financially backward parents.
Adharonoos Hurzo is a charity project for financially helping and encouraging a student to meet his/her educational goals. The below mentioned are the stipulations of Adharonoos Hurzo
• INR 20,000 will be donated to a student as a onetime payment. • Three students will be selected from each diocese out of a total of thirteen dioceses in Kerala and also includes Mangalore diocese. • Preference will be given to children of financially backward parents. • Financial help will be provided only to children who have passed 10th grade or 12th grade. • Financial help will be provided to those who have passed 10th grade only if he/she is aspiring to pursue technical education. • Financial help will be provided to those who have passed 12th grade only if he/she is aspiring to pursue graduation courses. • Financial help will be provided to those who are already pursuing graduation courses or technical education.
The charity request for Adharonoos Hurzo should contain the following
• Request from the parent which mentions Name of the student, Address and Account number for sending the donation. • Reference letter from the Vicar of any Parish belonging to the respective Diocese. • Reference letter from the parish member of Mor Ignatius Jacobite Syrian Orthodox Cathedral Dubai. • Medical Certificate of the ailing parent. • Pass Certificate (10th grade or 12th grade as required) of the student. • Pass Certificate (10th grade or 12th grade as required) of the student is not required, if details related to admission to higher education is provided. • The last date for receiving the Charity Requests will be 31 August 2012.
കട്ടപ്പന: യാക്കോബായ സുറിയാനി സഭ ഇടുക്കി ഭദ്രാസനത്തിന്റെ താല്‍ക്കാലിക ചുമതല മൂവാറ്റുപുഴ മേഖല മെത്രാപ്പോലീത്തയായ അഭി.മാത്യൂസ് മോര് അന്തിമോസിനു നല്കി. ആരോപണ വിധേയനായ കുര്യാക്കോസ് മോര് ക്ലീമിസിനെ ഇടുക്കി ഭദ്രാസനാധിപ സ്ഥാനത്തുനിന്നു കഴിഞ്ഞ ദിവസം നീക്കിയിരുന്നു. ഇന്നലെ കട്ടപ്പനയില്‍ നടന്ന ഇടുക്കി ഭദ്രാസന പള്ളി പ്രതിപുരുഷ യോഗത്തിലാണു ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ മാത്യൂസ് മോര് അന്തിമോസിനു താല്‍ക്കാലിക ചുമതല നല്‍കിയത്.
17 പള്ളികളില്‍ നിന്നുള്ള ട്രസ്റ്റിമാര്‍ യോഗത്തില്‍ പങ്കെടുത്തു. കത്തിപ്പാറ, നാരകക്കാനം, ഇടുക്കി പള്ളികളില്‍ നിന്നുള്ള ട്രസ്റ്റിമാര്‍ എഴുതി തയാറാക്കിയ സഭയും മുന്‍ മെത്രാപ്പോലീത്തയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഭദ്രാസന സെക്രട്ടറി ഫാ. ജോണ്‍ പഞ്ഞിക്കാട്ടില്‍ ശ്രേഷ്ഠ ബാവയ്ക്കു കൈമാറി. കുര്യാക്കോസ് മോര് ക്ലീമിസ് മെത്രാപ്പോലീത്തയുടെ പരാമര്‍ശങ്ങളെത്തുടര്‍ന്നു വിശ്വാസികള്‍ക്കിടയിലുണ്ടായ പ്രതിസന്ധികള്‍ക്കു പരിഹാരമായതായും മെത്രാപ്പോലീത്തയോടൊപ്പം നിന്ന ചിലരാണ് പൊതുജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പടര്‍ത്തിയതെന്നും ഭദ്രാസന സെക്രട്ടറി പറഞ്ഞു.
മോര് ക്ലീമിസ് വരുത്തിവച്ച ബാധ്യത അദ്ദേഹവുമായി സംസാരിച്ച് ഘട്ടം ഘട്ടമായി പരിഹരിക്കുമെന്നും ഭദ്രാസന സെക്രട്ടറി ഫാ. ജോണ്‍ പഞ്ഞിക്കാട്ടില്‍ പറഞ്ഞു. ചുമതലകളില്‍ നിന്നു നീക്കിയ മോര് ക്ലീമിസ് ഇപ്പോള്‍ കോട്ടയം തൂത്തൂട്ടി മാര്‍ ഗ്രിഗോറിയോസ് ധ്യാന കേന്ദ്രത്തിലാണ്.
കൂത്താട്ടുകുളം: മോര് സ്തെഫാനോസ് യാക്കോബായ സുറിയാനി പള്ളിയിലെ യൂത്ത് അസോസിയേഷന് ഭാരവാഹികളെ തിരഞ്ഞെടുത്തു. ഫാ. വര്‍ഗീസ് പനച്ചിയില്‍ (പ്രസി.), ബേസില്‍ സണ്ണി (വൈ. പ്രസി.), ജീവു ഷാജി (സെക്ര.), ജോജോ ജോണ്‍ (ജോ. സെക്ര.), അരുണ്‍ അവിരാച്ചന് (ഖജാ.), ബിബിന്‍ എല്‍ദോസ് (ഭദ്രാസന പ്രതിനിധി), രാജു പി. ജോണ്‍, ജിന്‍സ് ബോബന്, സനൂപ് രാജ്, കിരണ്‍ ജോസ് (കമ്മിറ്റിയംഗങ്ങള്‍).
അംഗങ്ങളുടെ ഈമെയില്‍ വിലാസം ഹൈജാക്ക് ചെയ്യാന്‍ ഫെയ്സ്ബുക്ക് ശ്രമിക്കുന്നതായി ആരോപണം. യൂസര്‍മാര്‍ അറിയാതെ അവരുടെ പ്രൊഫൈലില്‍ @facebook.com ഈമെയില്‍ ഡിഫോള്‍ട്ടായി മാറ്റിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു.
രണ്ടുവര്‍ഷം മുമ്പാണ് ഫെയ്സ്ബുക്ക് അതിന്റെ ഈമെയില്‍ സംവിധാനം പ്രഖ്യാപിച്ചത്. ഫെയ്സ്ബുക്ക് അംഗമാണെങ്കില്‍ നിങ്ങള്‍ക്ക് സ്വാഭാവികമായും @facebook.com എന്നൊരു ഈമെയില്‍ അഡ്രസ് ഉണ്ടാകും; അത് നിങ്ങള്‍ ഉപയോഗിച്ചാലും ഇല്ലെങ്കിലും.
ഇപ്പോള്‍, ഫെയ്സ്ബുക്ക് അംഗങ്ങളുടെ പ്രൊഫൈലില്‍ ഓട്ടോമാറ്റിക്കായി ഫെയ്സ്ബുക്ക് ഈമെയില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു-നിങ്ങളുടെ ഡിഫോള്‍ട്ട് ഈമെയില്‍ വിലാസം അതായിരിക്കുന്നു. യാതൊരു മുന്നറിയിപ്പും അംഗങ്ങള്‍ക്ക് നല്‍കാതെ ഫെയ്സ്ബുക്ക് ഇത്തരമൊരു നടപടി സ്വീകരിച്ചത് വ്യാപകമായി പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്.
ഫെയ്സ്ബുക്കിലെ അക്കൗണ്ട് വിവരങ്ങള്‍ക്ക് ഒരു ഏകീകൃതസ്വഭാവം വരുത്താനാണ് ഇത്തരമൊരു നടപടിയെന്ന് ഫെയ്സ്ബുക്ക് വക്താവ് പറഞ്ഞു. എന്നാല്‍, എന്തുകൊണ്ട് മുന്നറിയിപ്പില്ലാതെ ഇങ്ങനെയൊരു നീക്കം നടത്തി എന്നതിന് വക്താവിന് കൃത്യമായ മറുപടി പറയാന്‍ കഴിയുന്നില്ല.
കഴിഞ്ഞ ആഴ്ച്ചകളിലാണ് അംഗങ്ങളുടെ പ്രൊഫൈലിലെ ഡിഫോള്‍ട്ട് ഈമെയില്‍ ......@facebook.com ആക്കിയത്. മിക്ക യൂസര്‍മാരും ഇക്കാര്യം ശ്രദ്ധിച്ചിരുന്നില്ല. ചില ടെക് ബ്ലോഗര്‍മാരും കോളമിസ്റ്റുകളുമാണ് ഫെയ്സ്ബുക്കിന്റെ ഈ മറിമായം പൊതുജനശ്രദ്ധയില്‍ കൊണ്ടുവന്നത്. അതിനെ തുടര്‍ന്ന് പ്രതിഷേധം വ്യാപകമാകുകയായിരുന്നു.
'തങ്ങളുടെ ഈമെയില്‍ സംവിധാനം ഉപയോഗിക്കാന്‍ എല്ലാവരെയും ഫെയ്സ്ബുക്ക് ബലംപ്രയോഗിച്ച് പ്രേരിപ്പിക്കുകയാണ്'-ഫ്രീലാന്‍സ് ടെക് ജേര്‍ണലിസ്റ്റ് റോണ്‍ മില്ലര്‍ ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു.
യൂസര്‍മാര്‍ക്ക് ക്രമീകരണങ്ങളില്‍ (സെറ്റിങുകളില്‍) മാറ്റം വരുത്തി ഇഷ്ടമുള്ള ഈമെയില്‍ വിലാസം തങ്ങളുടെ പ്രൊഫൈലില്‍ കാണിക്കാം. അങ്ങനെ മാറ്റം വരുത്താതിരുന്നാല്‍, ഡിഫോള്‍ട്ടായി കാണുന്നത് ഫെയ്സ്ബുക്കിന്റെ ഈമെയില്‍ വിലാസമായിരിക്കും.
മുഴുവന്‍ ഫെയ്സ്ബുക്ക് അക്കൗണ്ടുകളിലും ഇതുവരെ ഈ മാറ്റം വന്നിട്ടില്ല. വൈകാതെ ഫെയ്സ്ബുക്കിലെ 900 ദശലക്ഷം അംഗങ്ങളുടെയും പ്രൊഫൈലില്‍ ഈ മാറ്റം ദൃശ്യമാകുമെന്ന് ഫെയ്സ്ബുക്ക് വക്താവ് പറഞ്ഞു. തങ്ങള്‍ ഉപയോഗിക്കാത്ത ഫെയ്സ്ബുക്ക് ഈമെയില്‍ വിലാസത്തില്‍ ഒട്ടേറെ അംഗങ്ങള്‍ക്ക് മെയിലുകള്‍ എത്താന്‍ തുടങ്ങും എന്നാണ് ഇതിനര്‍ഥം.
നിങ്ങളുടെ ഫെയ്സ്ബുക്ക് പ്രൊഫൈലില്‍ ഫെയ്ബുക്ക് ഈമെയില്‍ വിലാസം കാണണം എന്നാഗ്രഹിക്കാത്തവര്ക്ക്, അക്കാര്യം ക്രമീകരിക്കാന്‍ കഴിയും.'Contact Info' വിഭാഗത്തില്‍ പോയി എഡിറ്റിങ് നടത്തി ഇക്കാര്യം ശരിയാക്കാം.
ഫെയ്സ്ബുക്ക് പ്രൊഫൈലുമായി ബന്ധപ്പെട്ട ഈമെയില്‍ വിലാസങ്ങളില്‍ രണ്ട് ഓപ്ഷനുണ്ട് : 'shown on Timeline' അല്ലെങ്കില്‍ 'hidden from Timeline' എന്നിങ്ങനെ. ഡിഫോള്‍ട്ടായി @facebook.comവിലാസം 'shown on Timeline' എന്ന് ക്രമീകരിച്ചിരിക്കുകയാണ് ഫെയ്സ്ബുക്ക് ഇപ്പോള്‍. മറ്റ് ഈമെയില്‍ വിലാസങ്ങള്‍ മറച്ചുവെച്ചിരിക്കുന്നു. അത് മാറ്റാന്‍ @facebook.com ഈമെയില്‍'hidden from Timeline' എന്നാക്കിയിട്ട്, മറ്റൊരു ഈമെയില്‍ 'shown on Timeline' എന്ന് ക്രമീകരിച്ചാല്‍ പ്രശ്നം തീരും.
കൊച്ചി: ഓര്‍ത്തഡോക്സ് സഭയുടെ കൊച്ചി ഭദ്രാസനാധിപന്‍ ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പൊലീത്തയാണ് ഭവനപദ്ധതി ക്രമക്കേടുമായി ബന്ധപ്പെട്ട് വന്‍ തട്ടിപ്പ്.
ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പൊലീത്തയും സഭാ സെക്രട്ടറി ഫാ.സണ്ണി വര്‍ഗീസും നേതൃത്വം നല്കുന്ന ട്രസ്റ് കൊച്ചിയിലെ കെട്ടിട നിര്‍മാണ കമ്പനിയുമായി ചേര്‍ന്ന് കോടികളുടെ തട്ടിപ്പ് നടത്തിയെന്നാണ് സഭാവിശ്വാസികള്‍ ഉന്നയിക്കുന്ന ആരോപണം. കൊച്ചി ഭദ്രാസനാധിപന്‍ ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പൊലീത്ത പ്രസിഡന്റും സഭാ സെക്രട്ടറി ഫാ. സണ്ണി വര്‍ഗീസ്, ഫാ. തോമസ് കെ. ഏലിയാസ് എന്നിവര്‍ ട്രസ്റിമാരും ജയ്മോന്, മാത്യുഉമ്മന്‍ എന്നിവര്‍ അംഗങ്ങളുമായി രൂപംനല്കിയ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് വെല്‍ഫെയര്‍ ഫൌണ്ടേഷനെന്ന ട്രസ്റാണ് ഭവനപദ്ധതിയുടെ പേരുപറഞ്ഞ് തങ്ങളില്‍ നിന്ന് തുക സമാഹരിച്ച് കബളിപ്പിച്ചതെന്നു കാണിച്ച് പോലീസില്‍ പരാതിയും സമര്‍പ്പിച്ചിരിക്കയാണിപ്പോള്‍.
കഴിഞ്ഞ മാര്‍ച്ചില്‍ ഡി.ജി.പിക്കും തുടര്‍ന്ന് എറണാകുളം സിറ്റി പോലീസ് കമ്മിഷണര്‍ക്കും നല്കിയ നാല് പരാതികള്‍ മുളന്തുരുത്തി പോലീസ് സ്റേഷനിലാണിപ്പോള്‍. 36 പേരാണ് പദ്ധതിയില്‍ പങ്കാളികളായതത്രെ. ഇവരില്‍ നിന്ന് ആറ് കോടിയോളം രൂപ സമാഹരിച്ചു. പക്ഷേ പദ്ധതിക്കുള്ള സ്ഥലംപോലും ട്രസ്റ് വാങ്ങിയില്ല. ചൂണ്ടിക്കാട്ടിയസ്ഥലം ഇപ്പോള്‍ മറ്റാരുടെയോ പേരിലാണ്.
എറണാകുളത്തെ സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ 16.5 ഏക്കര്‍ സ്ഥലത്ത് നൂഹ്റോ ഓര്‍ത്തഡോക്സ് വില്ലേജ് എന്ന പേരില്‍ സഭാവിശ്വാസികള്‍ക്ക് മാത്രമായി വിഭാവനം ചെയ്ത വില്ല പദ്ധതിയുടെ പേരിലാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. 5, 7.5, 10 സെന്റുകളില്‍ യഥാക്രമം 70, 110, 140 ലക്ഷം എന്നിങ്ങിനെയായിരുന്നു വില. പരുമല തിരുമേനിയുടെയും കൊച്ചി ഭദ്രാസനാധിപന്റെയും മറ്റും ചിത്രങ്ങള്‍ ആലേഖനം ചെയ്ത ഗംഭീരമായ ബ്രോഷറുകളുമായി പ്രകാശമെന്നര്‍ത്ഥം വരുന്ന വിശുദ്ധപദമായ നുഹ്റോ എന്ന പേരിലുള്ള പദ്ധതിക്ക് വന്‍ മാര്‍ക്കറ്റിംഗാണ് നടന്നത്.
ഓര്‍ത്തഡോക്സ് സഭാംഗങ്ങള്‍ തേതൃത്വംനല്‍കുന്ന കൊച്ചിയിലെ സ്വകാര്യകമ്പനിക്കായിരുന്നു പദ്ധതി ചുമതല. ട്രസ്റിന്റെ അക്കൌണ്ടില്‍ വന്ന തുക ഈ കമ്പനിക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയായിരുന്നു. പിന്നെ ഏഴെട്ടുമാസം പദ്ധതി ഇഴഞ്ഞു നീങ്ങി. പരാതികളും ബഹളങ്ങളുമായപ്പോള്‍ ഡിസംബറില്‍ പദ്ധതി ഉപേക്ഷിച്ചുവെന്നും പണം മടക്കി നല്‍കുമെന്നും ട്രസ്റ് നിക്ഷേപകരെ അറിയിച്ചു. അടച്ചതുകയുടെ 40 ശതമാനം ട്രസ്റിന്റെ പേരിലുള്ള ചെക്കായും 60 ശതമാനം കമ്പനിയുടെ ചെക്കായും നിക്ഷേപകര്‍ക്ക് നല്കി. എന്നാല്‍ കമ്പനിയുടെ ചെക്കുകളെല്ലാം മടങ്ങി. പണത്തിനായി ഇരു കൂട്ടരുടെയും പിന്നാലെ നടക്കുകയാണിപ്പോള്‍ നിക്ഷേപകര്‍. നിര്‍മാണകമ്പനിയുടെ ഉടമകളാരും ഫോണുകള്‍ പോലും എടുക്കുന്നില്ല. വെബ്സൈറ്റും പിന്‍വലിച്ചു. ഇതോടെ വെട്ടിലായത് സഭയാണ്.
അതേസംയ ലാഭം ലാഭം കൊണ്ട് വിശ്വാസികള്‍ക്കായി ഒരു പള്ളി കൂടി പണിയണമെന്ന നല്ല ഉദ്ദേശ്യത്തില്‍ തുടങ്ങിയതാണ് പദ്ധതിയെന്നാണ് സഭാ സെക്രട്ടറിയും സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് വെല്‍ഫെയര്‍ ഫൌണ്ടേഷന് ട്രസ്റ് അംഗവുമായ ഫാ. സണ്ണിവര്‍ഗീസ് പറയുന്നത്. നിര്‍മ്മാണക്കമ്പനിയാണ് ചതിച്ചത്. സമാഹരിച്ചതില്‍ 3.5 കോടി ഇവര്‍ക്ക് കൈമാറി. സഭാംഗങ്ങള്‍ തന്നെയായ കമ്പനിയുടമകള്‍ പണം തിരിമറിനടത്തി. വാങ്ങാനുദ്ദേശിച്ച സ്ഥലവും കിട്ടിയില്ല.
പുത്തന്‍കുരിശ്:യാക്കോബായ സഭക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച കുര്യാക്കോസ് മാര്‍ ക്ലീമീസ് മെത്രാപ്പോലീത്തായെ എല്ലാ ചുമതലകളില്‍ നിന്നും നീക്കാന്‍ പുത്തന്‍കുരിശില്‍ ചേര്‍ന്ന സഭാ സുന്നഹദോസ് തീരുമാനിച്ചു.മെത്രാപ്പോലീത്ത എന്ന നിലയില്‍ ഔദ്യോഗികമായി ചുമതലകള്‍ നിര്‍വഹിക്കുന്നതിനും ശുശ്രൂഷകള്‍ നടത്തുന്നതിനുമാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സാമ്പത്തിക ആരോപണങ്ങളും തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നുമുള്ള മാര്‍ ക്ലീമീസിന്റെ ആരോപണങ്ങള്‍ പഠിക്കാന്‍ സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് അധ്യക്ഷനായ എട്ടംഗ സംഘത്തെ സുന്നഹദോസ് ചുമതലപ്പെടുത്തി. മൂന്നു മെത്രാപ്പോലീത്തമാരും രണ്ട് വൈദികരും മൂന്നു സഭാ വര്‍ക്കിങ് കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടുന്ന സമിതി ഇതേക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്കിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും.
കുര്യാക്കോസ് മാര്‍ ക്ലിമീസിനെ യാക്കോബായസഭ ഇടുക്കി ഭദ്രാസനാധിപന്റെ ഔദ്യോഗികചുമതലയില്‍നിന്ന് രണ്ടാഴ്ചമുമ്പാണ് നീക്കിയത്.തുടര്‍ന്ന് അദ്ദേഹത്തെ ചുമതലയില്‍നിന്ന് ഒഴിവാക്കിയ ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ കല്പന പള്ളികളില്‍ വായിച്ചു. ഭദ്രാസനത്തിന്റെ ചുമതല ശ്രേഷ്ഠ കാതോലിക്കാബാവ ഏറ്റെടുത്തു. ക്ലിമ്മിസിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് സുന്നഹദോസിനു ശേഷം സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് പറഞ്ഞു
കോലഞ്ചേരി: യാക്കോബായ സഭയ്ക്കെതിരേ കുര്യാക്കോസ് മോര് ക്ലിമ്മീസ് മെത്രാപ്പോലീത്താ നടത്തിയ വെളിപ്പെടുത്തലുകള്‍ വസ്തുതാ വിരുദ്ധമാണെന്നു സഭാനേതൃത്വം വ്യക്തമാക്കി. പുത്തന്‍കുരിശ് പാത്രിയാര്‍ക്കാ സെന്ററില്‍ സഭാ വര്‍ക്കിംഗ് കമ്മിറ്റി യോഗത്തിനുശേഷം നടന്ന പത്രസമ്മേളനത്തിലാണു ഇതറിയിച്ചത്.
ഇടുക്കി ഭദ്രാസനാധിപനായിരിക്കെ സഭയോ ഭദ്രാസന കൗണ്‍സിലോ അറിയാതെ ഇദ്ദേഹം കോടിക്കണക്കിനു രൂപയുടെ ബാധ്യത വരുത്തിവയ്ക്കുകയായിരുന്നുവെന്നു സുന്നഹദോസ് സെക്രട്ടറി ജോസഫ് മോര് ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. മൂന്നുകോടി രൂപ സഭയ്ക്ക് നല്‍കിയെന്ന മെത്രാപ്പോലീത്തായുടെ വെളിപ്പെടുത്തലുകള്‍ അസംബന്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ക്ലിമ്മീസ് മെത്രാപ്പോലീത്ത സഭയറിയാതെ നിരവധി വസ്തു ഇടപാടുകള്‍ നടത്തി. നിരവധി പേരില്‍നിന്നു പണം കടം വാങ്ങിയിരുന്നതായും സഭാനേതൃത്വം അറിയിച്ചു. കടം കൊടുത്തിട്ടുള്ളവര്‍ മെത്രാപ്പോലീത്തായെ നിരന്തരം പീഡിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇദ്ദേഹത്തെ ഭദ്രാസന ചുമതലയില്‍നിന്നു മാറ്റി നിര്‍ത്തിയതെന്നും ജോസഫ് മോര് ഗ്രീഗോറിയോസ് മെത്രാപോലീത്ത പറഞ്ഞു. സഭയില്‍നിന്നു വ്യത്യസ്തമായി ആരാധനാ രീതിയും ജീവിതരീതിയും നടത്തിവന്ന ഇദ്ദേഹത്തിനു നിരവധിതവണ സഭാനേതൃത്വം തിരുത്താന്‍ അവസരം നല്‍കിയിരുന്നു. പാത്രിയര്‍ക്കിസ് ബാവയുടെ നിര്‍ദേശപ്രകാരമാണ് അദ്ദേഹത്തെ ഇടുക്കി ഭദ്രാസന ചുമതലയില്‍ നിന്നൊഴിവാക്കിയത്. അടുത്തിടെ ഉണ്ടായ തര്‍ക്കങ്ങളും പാത്രിയര്‍ക്കിസ് ബാവയെ അറിയിച്ചിട്ടുണ്ട്. വിഷയം ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാന്‍ ഇന്നു രാവിലെ 10 ന് പുത്തന്‍കുരിശ് പാത്രിയര്‍ക്കിസ് സെന്ററില്‍ സുന്നഹദോസ് ചേരും. മെത്രാപ്പോലീത്തയെക്കുറിച്ച് ഉയര്‍ന്ന പ്രശ്നങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മെത്രാപ്പോലീത്തന്‍മാരടങ്ങിയ സമിതിയെ നിയോഗിക്കും.
നിരവധി ആരോപണങ്ങള്‍ നേരിടുമ്പോഴും മെത്രാപ്പോലീത്തായെ തിരുത്താനാണ് സഭ ശ്രമിച്ചത്. അനേകം സ്ത്രീകളെ കബളിപ്പിച്ച് വന്‍തുകയാണു മോര് ക്ലീമ്മീസ് സമ്പാദിച്ചതെന്നും സഭാ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍ പറഞ്ഞു. മെത്രാപ്പോലീത്ത സഭാനേതൃത്വത്തിനെതിരേ ഉയര്‍ത്തിയ ആരോപണങ്ങള്‍ പൂര്‍ണമായും നിഷേധിച്ച ജോസഫ് മോര് ഗ്രീഗോറിയോസ് തെറ്റുതിരുത്തിയാല്‍ മെത്രാപ്പോലീത്തായെ സംരക്ഷിക്കാന്‍ സഭ ഒരുക്കമാണെന്നും അറിയിച്ചു. പത്രസമ്മേളനത്തില്‍ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ, മെത്രാപ്പോലീത്തമാരായ അഭി.മാത്യൂസ് മോര് ഈവാനിയോസ്, അഭി.മാത്യൂസ് മോര് അന്തിമോസ്, അഭി.കുര്യാക്കോസ് മോര് യൗസേബിയോസ്, അഭി.ഏലിയാസ് മോര് അത്താനാസിയോസ്, അഭി.സഖറിയാ മോര് പോളികാര്‍പ്പസ്, സഭാ ട്രസ്റ്റി ജോര്‍ജ് മാത്യു തെക്കേത്തലയ്ക്കല്‍ എന്നിവര്‍ സംബന്ധിച്ചു.
Holy Father His Holiness the Patriarch Of Antioch and All The East Moran Mor Ignatius Zakka Iwas I is on a private visit to Germany for H.H's medical treatment. His Holiness may undergo for an Operation on this coming Monday in Germany. Please remember Holy Father in your prayer
പുത്തന്‍കുരിശ് സെന്റ്പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയിലെ മാര്‍ കുര്യാക്കോസ് യൂത്ത് അസ്സോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന 18-മത് അഖില മലങ്കര ബൈബിള്‍ ക്വിസ് മത്സരം 2012 ജൂണ്‍ മാസം 24 ന് ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് പുത്തന്‍കുരിശ് സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ വച്ച് നടത്തപ്പെടുന്നു .
ഒന്നാം സമ്മാനം - 5001 രൂപയും കാഞ്ഞിരക്കാട്ട് ഏലിയാമ്മ മത്തായി മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും. രണ്ടാം സമ്മാനം - 2501 രൂപയും തുര്‍ക്കടയില്‍ ഏലിയാമ്മ കുര്യാക്കോ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും. മൂന്നാം സമ്മാനം - 1001 രൂപയും പട്ടശ്ശേരില്‍ മത്തായി മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും.
ഒരു പള്ളിയില്‍ നിന്ന് പരമാവതി രണ്ടു ടീമുകള്‍ക്ക് പങ്കെടുക്കാം,വരുന്ന ടീമുകള്‍ തങ്ങളുടെ പള്ളി വികാരി സാക്ഷ്യപ്പെടുത്തുന്ന കത്ത് കൊണ്ടുവരണം. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും താഴെ പറയുന്ന നമ്പറില്‍ ബന്ധപ്പെടുക…