യാക്കോബായ യൂത്ത് അസോസിയേഷന്‍ അങ്കമാലി ഭദ്രാസനം
ST MARYS CATHEDRAL YOUTH ASSOCIATIONS
Friday, January 06, 2012
ബഥേല്‍ സുലോക്കൊ പള്ളിയില്‍ കൊടിമരം സമര്‍പ്പിച്ചു
Tuesday, January 03, 2012
നവ മെത്രാപ്പോലീത്തക്ക് ജന്മനാട്ടില്‍ സ്വീകരണം
അങ്കമാലി: നവാഭിഷിക്തനായ ഏല്യാസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്തയ്ക്ക് ജന്മനാട്ടില്‍ ഭക്തി നിര്‍ഭരമായ സ്വീകരണം നല്‍കി. കരയാംപറമ്പ് കവലയില്‍ നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് മെത്രാപ്പോലീത്തയെ സ്വീകരിച്ചാനയിച്ചത്. മൂക്കന്നൂര്‍ ആസ്പത്രി ജങ്ഷനില്‍ മൂക്കന്നൂര്‍ പൗരാവലിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. തുടര്‍ന്ന് മാതൃ ഇടവകയായ ആഴകം സെന്റ് മേരിസ് ഹെര്‍മ്മോന്‍ യാക്കോബായ പള്ളിയില്‍ അനുമോദന സമ്മേളനം നടന്നു. എറണാകുളം- അങ്കമാലി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് ചക്യേത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡോ. എബ്രഹാം മോര്‍ സേവേറിയോസ് മെത്രാപ്പോലീത്ത അധ്യക്ഷനായി. ഡോ. ഏല്യാസ് മോര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തി.
ജോസ് തെറ്റയില്‍ എം.എല്‍.എ., മൂക്കന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പോള്‍ പി. ജോസഫ്, ലിസി യാക്കോബ്, ഫാ. ജേക്കബ് മാത്യു, ഫാ. സെബാസ്റ്റ്യന്‍ പൈനാടത്ത്, ഫാ. ഏല്യാസ് ഐപ്പ്, ഫാ. വര്‍ഗീസ് മണ്ണാറമ്പില്‍, എബ്രഹാം തരിയന്‍, പി.വി. മാത്യു, പോള്‍ പി. കുര്യന്‍, വര്‍ഗീസ് അരീയ്ക്കല്‍ കോര്‍ എപ്പീസ്‌ക്കോപ്പ, എം.ടി. ചുമ്മാര്‍, പി.വി. പൗലോസ്, കെ.വി. സാജു, ഏല്യാസ് കെ. തരിയന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
നവാഭിഷിക്ത മെത്രാപ്പോലീത്തമാരെ അനുമോദിച്ചു
കോലഞ്ചേരി: പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ നവാഭിഷിക്ത മെത്രാപ്പോലീത്തമാരെ അനുമോദിച്ചു. മെത്രാഭിഷേക ചടങ്ങിനുശേഷം നടന്ന അനുമോദന സമ്മേളനം ജോസഫ് മാര്‍ത്തോമ വലിയ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.
സഭാതര്‍ക്കം പരിഹരിക്കുവാന്‍ മാര്‍ത്തോമ സഭ മുന്നോട്ടുവരുമെന്നും അതിലേക്കായി ഏതുവിധ സഹകരണവും നല്‍കുമെന്നും മെത്രാപ്പോലീത്ത പറഞ്ഞു.
ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ നവാഭിഷിക്തരായ ഏലിയാസ് മോര്‍ യൂലിയോസ്, തോമസ് മോര്‍ അലക്‌സാന്ത്രിയോസ്, സഖറിയാസ് മാര്‍ പോളികാര്‍പ്പോസ്എന്നിവരെ അനുമോദിച്ച് ജര്‍മനിയില്‍ നിന്നെത്തിയ ഡോ. ആല്‍ബര്‍ട്ട് റൗഫ് മുഖ്യപ്രഭാഷണം നടത്തി.
സഭ പുറത്തിറക്കിയ സ്മരണിക ചടങ്ങില്‍ ശ്രേഷ്ഠ ബാവ മാര്‍ത്തോമ മെത്രാപ്പോലീത്തക്ക് നല്‍കി പ്രകാശനം ചെയ്തു. ചടങ്ങില്‍ മെത്രാപ്പോലീത്തമാരായ ജോസഫ് മോര്‍ ഗ്രിഗോറിയോസ്, കുര്യാക്കോസ് മോര്‍ സേവേറിയോസ്, കുര്യാക്കോസ് മോര്‍ തെയോഫിലോസ്, ഗീവര്‍ഗീസ് മോര്‍ കൂറിലോസ്, മാത്യൂസ് മോര്‍ തേവോദോസ്യോസ്, സഭാ സെക്രട്ടറി തമ്പുജോര്‍ജ് തുകലന്‍, ട്രസ്റ്റി ജോര്‍ജ് മാത്യു തെക്കേത്തലക്കല്‍, എംഎല്‍എമാരായ വി.പി. സജീന്ദ്രന്‍, സാജുപോള്‍, ടി.യു.കുരുവിള മുന്‍ എംഎല്‍എ എം.ജെ.ജേക്കബ്, യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍, മുന്‍മന്ത്രി ടി.എച്ച്. മുസ്തഫ, പിറവം യുഡിഎഫ് സ്ഥാനാര്‍ത്ഥി അനൂപ് ജേക്കബ്, ബിബി എബ്രഹാം, കെ.ഒ.ഏലിയാസ്, എം.എം.രാജു, മോന്‍സി വാവച്ചന്‍, ഷിബു തെക്കുംപുറം, ഉമ്മച്ചന്‍ വേങ്കിടത്ത് എന്നിവര്‍ പ്രസംഗിച്ചു.

മാര്‍ ബേസില്‍ സ്റ്റേഡിയത്തില്‍ ഗാലറിയും പവലിയനും ഉദ്ഘാടനം ചെയ്തു
കോതമംഗലം: മാര്‍ ബേസില്‍ സ്‌കൂള്‍ സ്റ്റേഡിയത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ഗാലറിയുടെയും പവലിയന്റെയും ഉദ്ഘാടനം മന്ത്രി ഷിബു ബേബിജോണ്‍ നിര്‍വഹിച്ചു. ടി.യു.കുരുവിള എംഎല്‍എ അധ്യക്ഷതവഹിച്ചു.കേരളത്തിന്റെ കായികശക്തിയെ അന്തര്‍ദേശീയതലത്തില്‍ വളര്‍ത്തിയെടുക്കാന്‍ വേണ്ട പദ്ധതികള്‍ക്ക് സര്‍ക്കാര്‍ ഉടന്‍ രൂപം നല്‍കുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ രംഗത്തിനൊപ്പം കായികമേഖലയിലും മാര്‍ബേസില്‍ സ്‌കൂളിന്റെ സംഭാവനകള്‍ മഹത്തരമാണ്. സംസ്ഥാന ചാമ്പ്യന്മാരായ മാര്‍ബേസില്‍ സ്‌കൂള്‍ രാജ്യത്തെ തന്നെ മികച്ച കായിക വിദ്യാലയമായി ഉയരുന്ന കാലം വിദൂരമല്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയിലും മികച്ച വിജയം നേടിയെടുത്ത ഇവിടത്തെ കായികപ്രതിഭകളുടെ കഴിവുകളെ പ്രത്യേകം അഭിനന്ദിക്കണമെന്നും ഷിബു ബേബിജോണ്‍ പറഞ്ഞു.
ചടങ്ങില്‍ മുഖ്യാതിഥിയായെത്തിയ ക്രിക്കറ്റ് താരം ശ്രീശാന്തിനോട് ദേഷ്യം അല്പം കുറയ്ക്കണമെന്ന മന്ത്രിയുടെ കമന്റ് വേദിയിലും കാണികള്‍ക്കിടയിലും ചിരിയുണര്‍ത്തി. അന്തര്‍ദേശീയ രംഗത്ത് കായികതാരങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളും പ്രോത്സാഹനവും നല്‍കിയാല്‍ കേരളം സ്‌പോര്‍ട്‌സ് തലത്തില്‍ പുതിയ അധ്യായം കുറിക്കുമെന്ന് ചടങ്ങില്‍ അനുഗ്രഹ പ്രഭാഷണം നടത്തിിയ ശ്രേഷ്ഠ കാതോലിക്ക മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ പറഞ്ഞു.
പരിക്ക് ഭേദമായാല്‍ ഇന്ത്യയ്ക്കുവേണ്ടി കളിക്കാന്‍ കരുത്തോടെ തിരിച്ചെത്തുമെന്ന് ശ്രീശാന്ത് പറഞ്ഞു. ഞങ്ങള്‍ കോതമംഗലത്തുകാര്‍ അല്പം വാശിയും ദേഷ്യവുമൊക്കെ ഉള്ളവരാണെന്ന മന്ത്രിയുടെ കമന്റിന് മറുപടിയായി ശ്രീശാന്ത് പറഞ്ഞത് ഷിബു ബേബിജോണ്‍ ഉള്‍പ്പെടെയുള്ളവര്‍ ചിരിയോടെ വരവേറ്റു.
കോതമംഗലം എംഎ കോളേജില്‍ വോളിബോള്‍, ബാസ്‌കറ്റ്‌ബോള്‍, ടെന്നീസ് എന്നിവയുള്‍പ്പെടുന്ന വിവിധോദ്ദേശ്യ സ്റ്റേഡിയം നിര്‍മിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചുവരുന്ന കാര്യം മുഖ്യാതിഥിയായ കെഎഫ്ഡിസി ചെയര്‍മാന്‍ സാബു ചെറിയാന്‍ അറിയിച്ചു. ഇതോടൊപ്പം 5 കോടി രൂപ മുടക്കി 400 മീ. സിന്തറ്റിക് ട്രാക്ക് നിര്‍മിക്കാന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രഥമ മുന്‍ഗണനക്ക് കേന്ദ്ര സര്‍ക്കാരിന് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും സാബു ചെറിയാന്‍ സൂചിപ്പിച്ചു. കായികമേളയില്‍ മെഡല്‍ നേടിയ കുട്ടികള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കാന്‍ മന്ത്രിയോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നഗരസഭാ ചെയര്‍മാന്‍ കെ.പി.ബാബു, കെ.വി. തോമസ്, എന്‍.സി.ചെറിയാന്‍, വി.വി.കുര്യന്‍, പ്രമീള സണ്ണി, ഉഷഡാവു, ഫാ. മനുമാത്യു, പി.വി. പൗലോസ്, പി.കെ.സതീശന്‍ (ചീഫ് എന്‍ജിനീയര്‍ പിഡബ്ല്യുഡി) സലിം ചെറിയാന്‍, ജോണ്‍സണ്‍ കുര്യാക്കോസ്, എബി വര്‍ഗീസ്, വി.വി.ഇട്ടന്‍, സി.ജെ.എല്‍ദോസ്, എന്‍.ഡി. ഗീവര്‍ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു. സ്‌കൂള്‍ മാനേജര്‍ അഡ്വ. ഷിബു കുര്യാക്കോസ് സ്വാഗതവും പ്രിന്‍സിപ്പല്‍ ജോര്‍ജ് മാത്യു നന്ദിയും പറഞ്ഞു.
സ്‌കൂള്‍ ജങ്ഷനില്‍ നിന്ന് മന്ത്രി ഉള്‍പ്പെടെയുള്ള വിശിഷ്ടാതിഥികള്‍ക്ക് ബാന്‍ഡുമേളത്തിന്റെ അകമ്പടിയോടെ ആവേശകരമായ സ്വീകരണമാണ് നല്‍കിയത്. തുടര്‍ന്ന് സ്റ്റേഡിയത്തിലെ പവലിയനില്‍ സ്ഥാപിച്ച ശിലാഫലകം മന്ത്രി ഷിബു ബേബിജോണ്‍ അനാച്ഛാദനം ചെയ്തു. സമ്മേളനശേഷം സ്‌കൂളിലെ കായികതാരങ്ങള്‍ക്കൊപ്പമുള്ള ഫോട്ടോയുമെടുത്താണ് ശ്രീ മടങ്ങിയത്.
Christmas Celebrations at St. Thomas College, Puthencuriz
PUTHENCURIZ: His Beatitude catholicos of India, Dr. Baselios thomas I inaugurated the Christmas Celebrations at St. Thomas Arts & Science College, Puthencuriz, in a function held at the college auditorium. Principal Prof. P A Jacob, Lecturers and students were present.
Saturday, December 24, 2011
പുത്തന്‍കുരിശ് സുവിശേഷരാവുകള്‍ക്ക് ഒരുങ്ങി
കോലഞ്ചേരി: യാക്കോബായ സഭയുടെ അഖില മലങ്കര സുവിശേഷ യോഗത്തിന് തിങ്കളാഴ്ച തിരിതെളിയുന്നതോടെ പുത്തന്‍കുരിശ് ആറ് നാളുകള്‍ നീളുന്ന ഉത്സവദിനങ്ങള്‍ക്ക് തുടക്കമാകും.
സുവിശേഷ യോഗത്തിന്റെ ഭാഗമായി പുത്തന്‍കുരിശ്‌മേഖല, ഫെസ്റ്റിവല്‍ ഏരിയയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, വിവിധ ഭാഗങ്ങളിലേക്ക് കെ.എസ്.ആര്‍.ടി.സി. കൂടുതല്‍ രാത്രികാല സര്‍വീസുകളും ഉണ്ടാകും. 26ന് വൈകീട്ട് 6.30ന് ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ അധ്യക്ഷതയില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് ഡോ. മാര്‍ ജോര്‍ജ് ആലഞ്ചേരി സുവിശേഷ മഹായോഗം ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ഡോ. ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത ക്രിസ്മസ് സന്ദേശവും ഫാ. സജി ബാംഗ്ലൂര്‍ വചനശുശ്രൂഷയും നടത്തും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മെത്രാപ്പോലീത്തമാരായ കുര്യാക്കോസ് മാര്‍ തെയ്യോഫിലോസ്, ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് എന്നിവരും ഡോ. ജോസഫ് ജര്‍മനി, പൗലോസ് പാറേക്കര കോര്‍ എപ്പിസ്‌കോപ്പ, അലക്‌സാണ്ടര്‍ ജേക്കബ്, ഫാ. അഗസ്റ്റിന്‍ വല്ലൂരാന്‍, ഡോ. മോണ്‍സിഞ്ഞോര്‍ ആല്‍ബര്‍ട്ട് റൗഫ് ജര്‍മനി എന്നിവര്‍ വചനശുശ്രൂഷകള്‍ നടത്തും. സമാപനദിവസം ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത പുതുവത്സര സന്ദേശം നല്‍കും. 'ജീവന്റെ വഴി' എന്നതാണ് ഇത്തവണത്തെ ചിന്താവിഷയം.
രാമമംഗലം സെന്റ് ജേക്കബ്‌സ് ക്‌നാനായ പള്ളിയില്‍ ക്രിസ്‌മസ് റാലിയും സമ്മേളനവും
കൊച്ചി: രാമമംഗലം സെന്റ് ജേക്കബ്‌സ് ക്‌നാനായ വലിയ പള്ളിയുടെ ആഭിമുഖ്യത്തില്‍ 25ന് സംയുക്‌ത ക്രിസ്‌മസ് റാലിയും സാംസ്‌കാരിക സമ്മേനവും നടക്കും. ക്രിസ്‌മസ് റാലിയോടനുബന്ധിച്ച് 1.30ന് കരോള്‍ ഗാന മത്സരവും ക്രിസ്‌മസ് ഫാദര്‍ മത്സരവും നടക്കും. 3 മണിക്ക് കളരിക്കല്‍ കുരിശ് പള്ളിയില്‍ നടക്കുന്ന ഉദ്‌ഘാടന സമ്മേളനം കേന്ദ്രമന്ത്രി കെ.വി. തോമസ് ഉദ്‌ഘാടനം ചെയ്യും. മന്ത്രി കെ. ബാബു മുഖ്യാതിഥിയായിരിക്കും. സിനിമ നടി കല്‍പന റാലി ഫ്‌ളാഗ് ഓഫ് ചെയ്യും. റാലിയില്‍ നിശ്‌ചലദൃശ്യങ്ങള്‍, ഇരുചക്രവാഹന പ്രശ്‌ചന്ന വേഷങ്ങള്‍, വിവിധ കലാരൂപങ്ങള്‍ എന്നിവയോട് കൂടിയ ഘോഷയാത്ര രാമമംഗലം ക്‌നാനായ വലിയ പള്ളിയില്‍ സമാപിക്കും. സമാപന സമ്മേളനം എം.എല്‍.എ ജോസഫ് വാഴക്കന്‍ ഉദ്‌ഘാടനം ചെയ്യും. ക്‌നാനായ അഭിഭദ്രാസന ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് മോര്‍ സേവേറിയോസ് വലിയ മെത്രാപോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും. തുടര്‍ന്ന് കലാപരിപാടികളിലും റാലിയിലും പങ്കെടുത്ത് വിജയിപ്പിച്ചവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും. പത്രസമ്മേളനത്തില്‍ ക്‌നാനായ വലിയ പള്ളി വികാരി എബി സഖറിയ, ജനറല്‍ കണ്‍വീനര്‍ എം.സി. കുര്യാക്കോസ്, പള്ളി ട്രസ്‌റ്റി എം.എം. യാക്കോബ്, സെക്രട്ടറി പി.പി. ബേബി, കണ്‍വീനര്‍ സി.ഇ. തമ്പി, പബ്ലിസിറ്റി കണ്‍വീനര്‍ അനൂബ് ജോണ്‍ എന്നിവര്‍ പങ്കെടുത്തു.
യാക്കോബായ സഭയ്ക്ക് 4 മെത്രാപ്പോലീത്തമാര്‍ കൂടി

കോലഞ്ചേരി: മലങ്കര യാക്കോബായ സുറിയാനിസഭ നാല് മെത്രാപ്പോലീത്തമാരെ വാഴിക്കുവാന്‍ തീരുമാനിച്ചു. സഭാ സുന്നഹദോസിന്റെയും ഔദ്യോഗിക സമിതികളുടേയും നിര്‍ദേശപ്രകാരമാണ് പരിശുദ്ധ പാത്രിയര്‍ക്കീസ് ഇഗ്‌നാത്തിയോസ് സഖാ പ്രഥമന്‍ ബാവ മെത്രാപ്പോലീത്തമാരെ വാഴിക്കുവാന്‍ അനുമതി നല്‍കിയത്. വെങ്ങോല ബദ്‌സദായിലെ ഗബ്രിയേല്‍ റമ്പാന്‍, ഫാ. തോമസ് എബ്രഹാം നേര്യന്തറ, വേളൂര്‍, ഫാ. സ്‌കറിയ കൊച്ചില്ലം കുറിച്ചി, ഫാ. ഡോ. ജോമി ജോസഫ് ആലുവ എന്നിവരെയാണ് വാഴിക്കുന്നത്. പ്രാഥമിക നടപടിയായുള്ള റമ്പാന്‍ സ്ഥാനത്തേക്ക് 27ന് പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററിലും മെത്രാപ്പോലീത്തമാരായി ജനവരി ആദ്യവാരവും വാഴിക്കല്‍ ചടങ്ങുകള്‍ നടക്കും. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ മുഖ്യകാര്‍മികത്വത്തിലും മറ്റ് മെത്രാപ്പോലീത്തമാരുടെ സഹകാര്‍മികത്വത്തിലുമായിരിക്കും ചടങ്ങുകള്‍.
ഗബ്രിയേല്‍ റമ്പാന്‍ (40), നൂഴകം സെന്റ്‌മേരീസ് ഹെര്‍മോന്‍ ഇടവകയില്‍ പുളിയന്‍ പി.വി.വര്‍ക്കിയുടേയും സാറാമ്മയുടേയും മകനാണ്.
വെങ്ങോല യെല്‍ദോ മാര്‍ ബസേലിയോസ് ചാപ്പല്‍ വികാരിയും ഗാര്‍ഡിയന്‍ ഏയ്ഞ്ചല്‍ സ്ഥാപനങ്ങളുടെ മാനേജരുമാണ്. സെന്റ് ജോണ്‍സ് ചാപ്പല്‍ നായത്തോട്, മാര്‍ ഗബ്രിയേല്‍ ടവര്‍, കോളസ്റ്റര്‍ ഓസ്റ്റന്‍ബാജ്, സ്വീഡന്‍ എന്നിവിടങ്ങളില്‍ വികാരിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഫാ. തോമസ് എബ്രഹാം (40), കോട്ടയം വേളൂര്‍ പാണംപടി സെന്റ് മേരീസ് ഇടവകാംഗമാണ്. നേര്യന്തറ ഫാ. എന്‍.എം.എബ്രഹാമിന്റെയും എലിസബത്തിന്റെയും മകനാണ്. തിമോത്തിയോസ് മെത്രാപ്പോലീത്തയുടെ സെക്രട്ടറി, ഷിക്കാഗോ സെന്റ് പീറ്റേഴ്‌സ് പള്ളി അസിസ്റ്റന്റ് വികാരി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ വെല്ലൂര്‍ സെന്റ് മേരീസ് പള്ളി വികാരിയായും സാന്ത്വന ഗൈഡന്‍സ് ആന്റ് കൗണ്‍സില്‍ സെന്റര്‍ ഡയറക്ടറുമാണ് ഇപ്പോള്‍.
ഫാ. സഖറിയാ കൊച്ചില്ലം (41) കോട്ടയം ഭദ്രാസനത്തിലെ കുറിച്ചി സെന്റ് മേരീസ് സുനോറോ പള്ളി ഇടവകയില്‍ പകലോമറ്റം അമ്പലക്കടവില്‍ കൊച്ചില്ലത്ത് പരേതനായ ചാക്കോ എബ്രഹാമിന്‍േറയും മറിയാമ്മയുടേയും മകനാണ്. ഇപ്പോള്‍ മഴുവങ്ങാട് സെന്റ് മേരീസ് പള്ളി വികാരിയാണ്. യൂത്ത് അസോസിയേഷന്‍ നിരണം ഭദ്രാസന വൈസ് പ്രസിഡന്റ്, പരുമല പദ്ധതി കണ്‍വീനര്‍, പകലോമറ്റം അമ്പലത്തുകടവ് കുടുംബയോഗം പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു.
കാവുംഭാഗം സെന്റ്‌ജോര്‍ജ്, കല്ലൂപ്പാറ സെന്റ് ഗ്രിഗോറിയോസ് എന്നീ പള്ളികളില്‍ വികാരിയായിരുന്നിട്ടുണ്ട്. അഗതിമിത്ര, ഗുരുശ്രേഷ്ഠ, മാന്യമിത്ര തുടങ്ങിയ സാമൂഹിക അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.
ഫാ. ഡോ. ജോമി ജോസഫ് (37), ആലുവ തൃക്കുന്നത്ത് സെന്റ് മേരീസ് പള്ളി ഇടവകയില്‍ ചുള്ളി സി.എം.ജോസഫിന്റെയും മേരിയുടേയും മകനാണ്.
വാഴക്കുളം സെന്റ് മേരീസ് പള്ളി, സ്വിറ്റ്‌സര്‍ലണ്ട് സെന്റ് മേരീസ് പള്ളി, പുത്തന്‍കുരിശ് മാര്‍ അത്തനേഷ്യസ് കത്തീഡ്രല്‍ എന്നിവിടങ്ങളില്‍ വികാരിയായിരുന്നു. യൂത്ത് അസോസിയേഷന്റെ അഖില മലങ്കര വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചുവരുന്ന ഇദ്ദേഹം ഇപ്പോള്‍ വെട്ടിക്കല്‍ വൈദിക സെമിനാരി അധ്യാപകനാണ്.
സഭയില്‍ നാലു മെത്രാപ്പോലീത്തമാരെ കൂടി വാഴിക്കുന്നതോടെ മെത്രാപ്പോലീത്തമാരുടെ എണ്ണം ശ്രേഷ്ഠ കാതോലിക്ക ഉള്‍പ്പെടെ 34 ആകും.
ക്രിസ്മസ് ശുശ്രൂഷ
പള്ളിക്കര മര്‍ത്തമറിയം യാക്കോബായ പള്ളിയില്‍ കിസ്മസ് ശുശ്രൂഷകള്‍ ശനിയാഴ്ച വൈകീട്ട് തുടങ്ങും. രാത്രി 6.00 ന് പ്രാര്‍ഥന, തീജ്വാല ശുശ്രൂഷ, പ്രദക്ഷിണം, കുര്‍ബാന തുടങ്ങിയവയുണ്ട്. വികാരിമാരായ വികാരി ഫാ. ബാബു വര്‍ഗീസ് ,ഫാ. എല്‍ദോസ് തേലപ്പിള്ളി, ഫാ. സി.പി. വര്‍ഗീസ്,എന്നിവര്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും.
Thursday, December 15, 2011
ക്രിസ്മസിന് ഇനി പത്തുനാള്‍
ധനുവിലേക്ക് കടക്കുന്ന കുളിര്‍രാവുകള്‍ക്കൊപ്പം ക്രിസ്മസിനെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങി. പിറവിത്തിരുനാള്‍ ആഘോഷിക്കാനുള്ള ഒരുക്കം തകൃതിയായതോടെ വിപണിയും സജീവമായി. നക്ഷത്രങ്ങള്‍ വാങ്ങി രാവുകള്‍ക്ക് ചന്തം കൂട്ടാനാണ് ഇപ്പോള്‍ തിരക്ക്.നക്ഷത്രങ്ങളും പുല്‍ക്കൂടുകളും ക്രിസ്മസ് ട്രീകളും കേക്കുകളും വ്യാപാരികള്‍ ഒരുക്കിക്കഴിഞ്ഞു. പുത്തന്‍വിപണി തന്ത്രങ്ങള്‍ ഒരുക്കി കടുത്ത മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് എല്ലാവരും.കുട്ടികളെ ലക്ഷ്യമിട്ടാണ് വിപണിയിലെ പ്രധാന ഒരുക്കങ്ങള്‍. നക്ഷത്രങ്ങള്‍ക്ക് സിനിമാ പേരുകളാണ് നല്‍കിയിട്ടുള്ളത്. സ്‌നേഹവീട് നക്ഷത്രത്തിന് 195 രൂപയാണ് വില. കൃഷ്ണനും രാധയും കൂടിയതും കുറഞ്ഞതുമുണ്ട്. കൂടിയതിന് 195, കുറഞ്ഞത് 65 എന്നിങ്ങനെയാണ് വില. ഡാം 999 - 400 രൂപയാണ് വില. അലങ്കാര ബള്‍ബുകളാല്‍ ഉണ്ടാക്കിയ നക്ഷത്രത്തിന്റെ രൂപം മാത്രമാണ് ഡാം 999 എന്ന് ഒരു വ്യാപാരി പറഞ്ഞു.
20 രൂപ മുതല്‍ 700 രൂപവരെ വിലവരുന്ന നക്ഷത്രങ്ങള്‍ വിപണിയിലുണ്ട്. പതിനഞ്ചോളം വ്യത്യസ്ഥ നക്ഷത്രങ്ങളാണ് ഉള്ളത്. സാധാരണ നക്ഷത്രം മുതല്‍ ചിറകുകള്‍ ഉള്ള നക്ഷത്രങ്ങള്‍ വരെ വ്യാപാര കേന്ദ്രങ്ങളില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ഇഷ്ടതാരങ്ങളുടെ സിനിമാപ്പേരിലുള്ള നക്ഷത്രങ്ങള്‍ വാങ്ങാന്‍ മാതാപിതാക്കളെയും കൂട്ടി കുട്ടികള്‍ കടകള്‍ കയറിയിറങ്ങുന്നു.ഇല്ലിയിലും പ്ലൈവുഡിലും തീര്‍ത്ത പുല്‍ക്കൂടുകള്‍ക്ക് ഇത്തവണ 600 മുതല്‍ 1000 രൂപവരെ വിലവരും.
വ്യത്യസ്തങ്ങളായ കേക്കുകള്‍ ഒരുക്കി ബേക്കറികളും തയ്യാറായി കഴിഞ്ഞു. പ്ലംകേക്ക്, മാര്‍വല്‍ കേക്ക്, ക്യാരറ്റ് കേക്ക്, ബനാനകേക്ക്, ഓറഞ്ച്, പൈനാപ്പിള്‍ തുടങ്ങി കൊളസ്‌ട്രോള്‍ ഫ്രീയായ കേക്കുകള്‍ വരെ ഒരുങ്ങിക്കഴിഞ്ഞു. എന്നാല്‍, കേക്കുവിപണി സജീവമാവുക 20-ാം തിയ്യതിയോടെയാകുമെന്ന് ഒരു വ്യാപാരി പറഞ്ഞു. പ്ലംകേക്കുകളാണ് ഇപ്പോള്‍ ധാരാളമായി വിറ്റഴിയുന്നത്. മറ്റ് കേക്കുകള്‍ 18 മുതല്‍ ധാരാളമായി ഉണ്ടാക്കിത്തുടങ്ങും.
ക്രിസ്മസ് കാര്‍ഡുകളുടെ വിപണി ഇത്തവണ തീരെ കുറഞ്ഞു. ഇന്റര്‍നെറ്റും മൊബൈല്‍ ഫോണ്‍ എസ്.എം.എസ്. സംവിധാനവും സന്ദേശം അയയ്ക്കല്‍ വേഗത്തിലാക്കിയപ്പോള്‍ കാര്‍ഡുകളോടുള്ള പ്രിയം കുറഞ്ഞു. എന്നാല്‍, പഴമയെ സ്‌നേഹിക്കുന്നവര്‍ ഇപ്പോഴും കാര്‍ഡുകള്‍ അന്വേഷിച്ച് എത്തുന്നുണ്ട്. 10 രൂപ മുതല്‍ 150 രൂപ വരെ വരുന്ന കാര്‍ഡുകള്‍ വിപണിയിലുണ്ട്. വിദ്യാര്‍ഥികള്‍ പരസ്പരം കൈമാറിയിരുന്ന മൂന്നുരൂപയുടെയും അഞ്ചുരൂപയുടെയും കാര്‍ഡുകള്‍ ഇപ്പോള്‍ ഇറങ്ങുന്നില്ല.
ക്രിസ്മസ് ട്രീകളും കൂടുതലായി എത്തിത്തുടങ്ങുന്നതേയുള്ളു. എല്‍.ഇ.ഡി. ബള്‍ബുകളാല്‍ അലങ്കരിച്ച ട്രീകളും ലഭിക്കും. നഗരത്തിരക്കിനിടയില്‍ സ്വന്തം നിലയില്‍ ക്രിസ്മസ് ട്രീ ഒരുക്കാന്‍ സമയം ലഭിക്കാത്ത ഇന്‍സ്റ്ററ്റ് ആഘോഷക്കാരാണ് ക്രിസ്മസ് ട്രീകള്‍ക്ക് ഏറെയും വരുന്നത്.വ്യാപാരസ്ഥാപനങ്ങള്‍ക്ക് മുമ്പില്‍ ക്രിസ്മസ്ട്രീ ഒരുക്കി ആളുകളെ ആകര്‍ഷിക്കാനുള്ള ശ്രമവും തുടങ്ങി. തൊടുപുഴയിലെ ഒരു വ്യാപാരസ്ഥാപനത്തിനു മുന്നില്‍ 60 അടി പൊക്കത്തില്‍ 600 മീറ്റര്‍ പട്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ക്രിസ്മസ് ട്രീ കൗതുകക്കാഴ്ചയായി.
Wednesday, December 14, 2011
മണ്ണത്തൂര്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനിപള്ളി സംരക്ഷണ സമിതി പുറപ്പെടുവിക്കുന്ന പ്രസ്താവന.
1887 ല്‍ തോലനികുന്നേല്‍ ആദായികത്തനാരില്‍ നിന്നും 10,000 ചക്രം കൊടുത്ത് തീറു വാങ്ങി 1890 ല്‍ പരിശുദ്ധ അന്ത്യോക്യ സിംഹസനതിന്കീഴില്‍ ഉറച്ച നിന്ന് കൊള്ളാമെന്നു സമ്മതിച് മുവാറ്റുപുഴ സബ് രെജിസ്ട്രാര്‍ ഓഫീസിലെ (S .R .O .) ഉടമ്പടി പ്രകാരം ഭരിക്കപ്പെട്ടു വരുന്ന ഈ പള്ളിയില്‍ 1993 ല്‍ യാക്കോബായ സഭാക്കുവേണ്ടി വികാരിയായി ചുമതലയേറ്റ ഫാ.ഏലിയാസ് ജോണ് മണ്ണാത്തിക്കുളം1999 ലും 2003 ലും പള്ളിയില്‍ പ്വിശ്വാസത്തില്‍ നിന്നും വ്യതിചലിച്ചു പ്രശ്നമുണ്ടാക്കി. എന്നാല്‍ കണ്ടനാട് ഭദ്രാസനാധിപനായ ഡോ.മാത്യൂസ് മോര്‍ ഇവാനിയോസ് മെത്രാപ്പോലിത്തയെ ചെന്ന് കണ്ട് യാക്കോബായ സഭയില്‍ ഉറച്ചുനിന്നുകൊള്ളമെന്നു സമ്മതിച്ചു പള്ളിയില്‍ നിന്നും 2011 നവംബര്‍ മാസം വരെ യാക്കോബായ ശമ്പള രെജിസ്റ്ററില്‍ ഒപ്പിട്ട് സമ്പളം വാങ്ങിയിട്ടുണ്ട് ആയതിന്റെ രേഖ ആര്‍ക്ക് വേണമെങ്കിലും നേരിട്ട് കണ്ട് ബോധ്യപെടവുന്നതാണ്.
എന്നാല്‍ കഴിഞ്ഞ ഒരു കൊല്ലമായി പള്ളിയിലെ പ്രധാന ശുശ്രുഷകന്റെ ഭാര്യയുടെ രോഗ ചികിത്സക്കെന്ന പേരില്‍ വിദേശത്തുള്ള പള്ളിയിലേക്ക് സഹായം അഭ്യര്‍ഥിച്ചു വ്യാജ ലെറ്റര്‍ പാടുകളും സീലുകളും ഉപയോഗിച്ച് പള്ളി ട്രസ്റ്റിയോ മാനേജിംഗ് കമ്മിറ്റി ഇടവക പോതുയോഗമോ അറിയാതെ പണപ്പിരിവ് തുടങ്ങി. ആ വിവരംചോദിക്കുകയുണ്ടായി.അതിനു തൃപ്തികരമായി മറുപടി തരാതെ വന്നപ്പോള്‍ മാനേജിംഗ് കമ്മിറ്റിയും ഇടവകക്കാരും ഭക്ത സംഘടനാ പ്രവര്‍ത്തകരും മേത്രപോലിതയ്കു പരാതി നല്‍കുകയും അതനുസരിച് അദ്ധേഹത്തെ ഭാദ്രസന ആസ്ഥാന ചാപ്പലിലെയ്ക്ക് സ്ഥലം മാറുകയും ചെയ്തു. പകരം ഫാ. പൗലോസ് ഞാടുകലയെ പള്ളിയിലെ വികാരിയായി നിയമിക്കുകയും ചെയ്തു.ടി. കല്പന പ്രകാരം 4 .12 .2011 ല്‍ ഞായറാഴ്ച വിശുദ്ധ കുര്‍ബാന അര്‍പിച്ചുകൊണ്ടിരുന്ന ഫാ. പൗലോസ് ഞാറ്റുകാലായേ പള്ളിയില്‍ കയറി മര്‍ദിക്കാന്‍ ഫാ.ഏലിയാസ് ജോണ് കുറെ ഗുണ്ടകളുമായി വന്ന്‍ ബഹളം വെച്ചു.തുടര്‍ന്ന്‍ പോലീസെ അധികാരികളുടെ നിര്‍ദേശപ്രകാരം സംഘര്‍ഷം ഒഴിവാക്കുന്നതിനു വേണ്ടി പിന്നീട് പള്ളി വാതില്‍ അടച്ചിട്ട് മാത്രമാണ് വി. കുര്‍ബാന പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. ഈ പള്ളി സ്ഥാപിതമായ ശേഷം ഇന്നുവരെ യാക്കോബായ സുറിയാനി സഭയില്‍ ഉറച്ചു നില്‍ക്കുകയും യാക്കോബായ തിരുമേനിമാരുടെ മാത്രം അധീനതയില്‍ ഇരുന്നിട്ടുള്ളതും ആകുന്നു. 2003 ല്‍ പള്ളിയില്‍ കൂടിയ പൊതുയോഗം യാക്കോബായ സഭയുടെ 2002 ലെ ഭരണഘടനാ അന്ഗീകരിചിട്ടുണ്ട്. ചില കുബുദ്ധികള്‍ പ്രചരിപ്പിക്കുന്നതുപോലെ ഈ പള്ളിയിലെ ഒരു പൊതുയോഗവും 1934 ലെ ഓര്‍ത്തഡോക്സ് ഭരണഘടനാ അഗീകരിച്ചിട്ടില്ല .അതിനനുകൂലമായ ഒരു കോടതി വിധിയും നിലവില്‍ ഇല്ലാത്തതുമാണ്.ആയതിനാല്‍ മുന്‍ വികാരി ഫാ.ഏലിയാസ് ജോണ് മണ്ണാത്തികുളത്തിന്റെ പേരിലുള്ള ഇപ്പോഴത്തെ വിവാദങ്ങള്‍ കക്ഷിവഴക്കായി ചിത്രീകരിച്ചു മുതലെടുക്കാന്‍ ശ്രമിക്കുന്നവരെ തിരിച്ചറിഞ്ഞു ഇടവക ജനങ്ങളും എല്ലാ സഭ വിശ്വാസികളും സത്യവിശ്വാസത്തില്‍ ഉറച്ചു നില്‍ക്കണം എന്ന്‍ അപേക്ഷിക്കുന്നു.
എന്ന്
മണ്ണത്തൂര്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനിപള്ളി
മാനേജിംഗ് കമ്മിറ്റി

സിഡ്‌നിയില്‍ ക്രിസ്മസ് കരോള്‍ തുടങ്ങി

സഭകള്‍ തമ്മില്‍ കൂടുതല്‍ ഐക്യപ്പെടണം: -മാര്‍ ജോര്‍ജ് ആലഞ്ചേരില്‍
കൊച്ചി: സഭകള്‍ തമ്മില്‍ സ്‌നേഹത്തില്‍ കൂടുതല്‍ ഐക്യപ്പെടണമെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരില്‍ അഭിപ്രായപ്പെട്ടു. കെസിബിസി സംഘടിപ്പിച്ച ക്രൈസ്തവ മെത്രാന്മാരുടെ സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
സഭ ഐക്യത്തിന്റെ പ്രതീകമാണ്. ഈ ഐക്യം സമൂഹം മുഴുവന്‍ വ്യാപകമാക്കണം. ഈ ഐക്യത്തിന്റെ ദൗത്യത്തില്‍ എല്ലാ സഭകളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് ആലഞ്ചേരി പറഞ്ഞു. ആര്‍ച്ച് ബിഷപ്പ് സുസൈപാക്യം, മലങ്കര കത്തോലിക്കാസഭ അധ്യക്ഷന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മോര്‍ ബസേലിയൂസ് ക്ലീമിസ് കാതോലിക്കാ ബാവ, സിഎസ്‌ഐ സഭാ ബിഷപ്പ് തോമസ് സാമുവല്‍, യാക്കോബായ സഭയിലെ മെത്രാപ്പോലീത്തമാരായ കുര്യാക്കോസ് മോര്‍ ഈവാനിയോസ്, മാത്യൂസ് മാര്‍ അപ്രേം, കുര്യാക്കോസ് മാര്‍ ക്ലീമസ്, കെസിബിസി എക്യുമേനിസം കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ചുബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്, കെസിബിസി സെക്രട്ടറി ജനറല്‍ ആര്‍ച്ചുബിഷപ്പ് തോമസ് മാര്‍ കുറിലോസ് തുടങ്ങിയവര്‍ സംസാരിച്ചു.
അഴിമതിരഹിത സമൂഹം എന്ന വിഷയത്തെക്കുറിച്ച് യാക്കോബായ സുറിയാനി സഭയിലെ മെത്രാപ്പോലീത്ത ഏലിയാസ് മോര്‍ അത്തനാസിയൂസ് പ്രബന്ധം അവതരിപ്പിച്ചു. ജീവന്റെ മഹത്ത്വം എന്ന വിഷയത്തെക്കുറിച്ച് കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറി ഫാ. ജോസ് കോട്ടയില്‍ പ്രബന്ധം അവതരിപ്പിച്ചു. സീറോ മലബാര്‍, ലത്തീന്‍ മലങ്കര കത്തോലിക്കാ സഭകളിലെ മെത്രാന്മാരെക്കൂടാതെ ഓര്‍ത്തഡോക്‌സ്, യാക്കോബായ, മാര്‍ത്തോമ എന്നീ സഭകളിലെ മെത്രാന്മാര്‍ അടക്കം 47 പേര്‍ ക്രൈസ്തവ മെത്രാന്മാരുടെ സമ്മേളനത്തില്‍ പങ്കെടുത്തു.

Tuesday, December 13, 2011
കോലഞ്ചേരി പള്ളിയില്‍ ഹിതപരിശോധന വേണം.
കോലഞ്ചേരി: പള്ളിയില്‍ ഹിതപരിശോധന നടത്തി ഭൂരിപക്ഷത്തിന് പള്ളി വിട്ടുനല്‍കുകയും ന്യൂനപക്ഷത്തിന് ആനുപാതികമായ അവകാശങ്ങള്‍ നല്‍കുകയും ചെയ്ത് തര്‍ക്കങ്ങള്‍ പരിഹരിക്കണമെന്ന് ഇടവക പൊതുയോഗം ആവശ്യപ്പെട്ടു. ഹിതപരിശോധന പൂര്‍ത്തിയാകും വരെ ഇടവക വിശ്വാസികള്‍ക്ക് പള്ളി ആരാധനയ്ക്ക് തുറന്നു നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. ഫാ. വര്‍ഗീസ് ഇടുമാരിയുടെ അധ്യക്ഷതയില്‍ ഫാ. ബേബി മാനാത്ത്, ഫാ. കുര്യാക്കോസ് വെട്ടിക്കാട്ടില്‍, ഫാ. പ്രിന്‍സ് മരുതനാട്ട്, സ്ലീബ ഐക്കരക്കുന്നത്ത്, ജോണി മനിച്ചേരില്‍, ബാബു പോള്‍, കെ.എ. തമ്പി, കെ.എസ്. വര്‍ഗീസ്, കെ.വി. തോമസ്, ചെറിയാന്‍ പി. വര്‍ഗീസ്, പൗലോസ് കുറ്റിപറിച്ചേല്‍, സജി കക്കാട് എന്നിവര്‍ പ്രസംഗിച്ചു.
Subscribe to:
Posts (Atom)