21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍ 2012-ഡിസംബര്‍-.1 മുതല്‍ 5 വരെ മോറക്കാല സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്ററി ഗ്രൗണ്ടില്‍ 21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍നോട് അനുബന്ധിച് പള്ളിക്കര കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്‍ നേതൃത്വത്തില്‍ മേഖല യോഗങ്ങള്‍ (ലോഗോസ് 2012) നവംബര്‍ 2-ാം തിയതി മുതല്‍ ...

യാക്കോബായ യൂത്ത് അസോസിയേഷന്‍ അങ്കമാലി ഭദ്രാസനം

Official website of St.Marys Jacobite Syrian Youth Association Pallikkara Cathedral ......

ST MARYS CATHEDRAL YOUTH ASSOCIATIONS

"സ്നേഹദീപം" നവംബര്‍ ലകം പബ്ലിഷ് ചെയുനത് ആവശ്യമായ പരസ്യം ,കഥകള്‍ ,ഗീതങ്ങള്‍, ലേഖനങ്ങള്‍ , എനിവ യൂത്ത് അസോസിയേഷന്‍ സെക്രട്ടറിയോ അല്ലെഗില്‍ സ്നേഹദീപം എഡിറ്റര്‍യോ എല്പികുക ഫോണ്‍-തോമസ്‌-(സെക്രട്ടറി)9895563195,അഖില്‍ ഷാജു -(എഡിറ്റര്‍) 9809626508..**** 21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍ 2012-ഡിസംബര്‍-.1 മുതല്‍ 5 വരെ മോറക്കാല സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്ററി ഗ്രൗണ്ടില്‍
Other Headlines:
"സെന്റ്‌ മേരീസ്‌ യൂത്ത് വോയിസില്‍" വാര്‍ത്തകള്‍ തരാന്‍ ആഗ്രഹിക്കുന്നവര്‍ editor.akhilshaju@gmail.com എന്ന മെയിലിലേയ്ക്ക് വാര്‍ത്തകളും ഫോട്ടോസും മെയില്‍ ചെയ്യുകയോ 9809626508 എന്ന നമ്പറിലേയ്ക്ക് വിളിക്കുകയോ ചെയ്യുക



..:"സെന്റ്‌ മേരീസ്‌ യൂത്ത് വോയിസ്‌:.."



Tuesday, November 15, 2011


കണ്ടനാട് ഭദ്രാസന യാക്കോബായ യൂത്ത് അസോസിയേഷന്‍ കൊലന്ചെരിയില്‍ വിശ്വാസ ചങ്ങല സംഘടിപ്പിക്കുന്നു

ഓര്‍ത്തഡോക്സ് ആക്രമങ്ങള്‍ക്കും പള്ളി കയ്യേറ്റങ്ങള്‍ക്കുമെതിരെ പ്രതിഷേധ സൂചകമായി യൂത്ത് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ "വിശ്വാസ ചങ്ങല" സൃഷ്ടിക്കും.
പുത്തന്കുരിശ്: കണ്ടനാട് ഭദ്രാസന യാക്കോബായ യൂത്ത് അസോസിയേഷന്‍  കോലഞ്ചേരിയില്‍ നവംബര്‍ 17 വ്യാഴാഴ്ച  വിശ്വാസ ചങ്ങല സംഘടിപ്പിക്കുന്നു.വിശ്വാസ ചങ്ങലയ്ക്ക് മുന്നോടിയായി രാവിലെ 10 മണി മുതല്‍  കോലഞ്ചേരി ചാപ്പലില്‍ പ്രാര്‍ത്ഥനായന്ജം  നടക്കും.വൈകിട്ട് നടക്കുന്ന പൊതു സമ്മേളനം ശ്രേഷ്ഠ കാതോലിയ്ക്കാ ആബൂണ്‍    മോര്‍ ബസേലിയോസ് തോമസ്‌ പ്രഥമന്‍ ബാവ  ഉദ്ഘാടനം ചെയ്യും. ഭദ്രാസന മെത്രാപ്പോലിത്ത അഭി. ഡോ.മാത്യൂസ്‌ മോര്‍ ഈവാനിയോസ് അദ്ധ്യക്ഷത വഹിക്കും. സഭയിലെ മറ്റു മെത്രാപ്പോലിത്തമാരും അല്‍മായ നേതാക്കളും പങ്കെടുക്കും. പൊതു സമ്മേളനത്തിന് ശേഷം ഓര്‍ത്തഡോക്സ് ആക്രമങ്ങള്‍ക്കും പള്ളി കയ്യേറ്റങ്ങള്‍ക്കുമെതിരെ പ്രതിഷേധ സൂചകമായി യൂത്ത് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ "വിശ്വാസ ചങ്ങല" സൃഷ്ടിക്കും. യൂത്ത് അസ്സൊകിഉഎശന് കണ്ടനാട് ഭദ്രാസന പ്രസിഡണ്ട്‌ ഫാ എല്‍ദോസ് കക്കാടനെതിരെ ഓര്‍ത്തഡോക്സ് യുവജന പ്രസ്ഥാനം അപകീര്‍ത്തിപരമായ പോസ്റ്ററുകള്‍ പതിപ്പിച്ചതിനെതിരെ ഭദ്രാസന കമ്മിറ്റി ശക്തമായ പ്രതിക്ഷേധം രേഖപ്പെടുത്തി. ഇത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തതില്‍ യോഗം പ്രതിക്ഷേധിച്ചു. ഭദ്രാസന യൂത്ത് അസോസിയേഷന്‍ തുടങ്ങുന്ന പുതിയ പ്രോജക്റ്റ്  കൌന്‍സില്‍ ഗ്രൂപ്പിന്റെ കോ ഓര്‍ഡിനെറ്റര്‍ ആയി ഫാ ജിബു കൊച്ചുപുത്തന്‍പുരയിലിനെ തെരഞ്ഞെടുത്തു. യോഗത്തില്‍ പുതിയ അഖില മലങ്കര പ്രസിഡണ്ട്‌ റവ ഫാ ഡോ ജോമി ജോസഫ്‌ , ജനറല്‍ സെക്രട്ടറി ബിജു സ്കറിയ എന്നിവര്‍ക്ക് യോഗത്തില്‍ സ്വീകരണം നല്‍കി. യോഗത്തില്‍ വൈസ് പ്രസിഡണ്ട്‌ എല്‍ദോസ് കക്കാടന്‍ അദ്ധ്യക്ഷത വഹിച്ചു. റവ ഫാ ജിബു ചെറിയാന്‍ , ഭദ്രാസന സെക്രട്ടറി സിനോള്‍ വി സാജു , ജോണ്‍സന്‍ വര്‍ഗെസ് ജയ് തോമസ്‌,ജിന്റോ ജോര്‍ജ് , സ്ലീബ ഐക്കരക്കുന്നേല്‍, ടിറ്റോ ചെറിയാന്‍ എന്നിവര്‍ പ്രസംഗിച്ചു. 

Wednesday, November 09, 2011

കോലഞ്ചേരി ഉപജില്ല കലോത്സവത്തില്‍ SMHSS
 ന് കലാകിരീടം

Add caption


H S Section Overall

UP Section OverAll


Holy Relics of Late Lamented Catholicos Baselios Paulose II enshrined at Piramadam


PIRAMADOM: Holy Relics of LL Aboon Mor Baselios Paulose II enshrined in St .John's Bethlehem Jacobite Syrian Orthodox Church Piramadom by HB Baselios Thomas I Catholicos. Diocesan Bishop HG Dr. Mor Ivanios Mathews, Cor Episcopas, Priests and other members also were present. Earlier a procession carrying the relics started from church and visited Malecuriz Dayro, Piramadom Dayro under the leadership and guidance of Vicar Fr. Jibu Cherian Kochuputhenpurayil.

ആസ്റ്റര്‍ ഡാമില്‍ ഏകദിന ധ്യാനം.

സ്വര്‍ഗീയ മന്ന 2011  
ഹോളണ്ട് : നെതര്‍ലണ്ട്സിന്റെ തലസ്ഥാനമായ ആസ്റ്റര്‍ഡാമില്‍ സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തില്‍ 2011 നവംബര്‍ മാസം 10 നു പ്രശസ്ത വചന പ്രഘോഷകന്‍ റവ.ഫാ പ്രിന്‍സ്  മണ്ണത്തൂര്‍ (ഇറ്റലി) നയിക്കുന്ന "സ്വര്‍ഗീയ മന്ന - 2011" ഏകദിന ധ്യാനം നടത്തപ്പെടുന്നു.നവംബര്‍ 13 നു രാവിലെ 9 മണിയ്ക്ക് വിശുദ്ധ ദേവാലയത്തില്‍ വച്ച് വി. കുര്‍ബ്ബാന. ഉച്ചകഴിഞ്ഞു 2 .30 നു ധ്യാനം ആരംഭിക്കും.നെതര്‍ലണ്ട് സിറിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ ആര്‍ച്  ബിഷപ്പ്  H.G.Dr: പോളിക്കാര്‍പ്പസ് മോര്‍ ഔഗേന്‍ തിരുമേനി ഉദ്ഘാടനം ചെയ്യും.പ്രാര്‍ത്ഥനയില്‍ വളരുവാനും ആത്മീയതയില്‍ ആഴപ്പെടുവാനും ആന്തരിക സൗഖ്യം നേടുവാനും സഭയോടുള്ള ഉണര്‍വിനും "സ്വര്‍ഗീയമന്ന - 2011" ഏറെ പ്രയോജന പ്രദമാണ്. ധ്യാനത്തോടനുബന്ധിച്ചു കുമ്പസാരത്തിനും കൌണ്‍സിലിംഗിനും സൗകര്യമുണ്ട്. 
കൂടുതല്‍ വിവരങ്ങള്‍ക്ക് :
 പ്രദീപ്‌   - 0622569302, ബേസിലിന്‍  - 0615093949, സിജു -  0627963162,കിരണ്‍  - 0684906661
എല്‍ബിന്‍  - 0643503241, സിജു  - 0623788863.

Monday, November 07, 2011


ആധുനിക സമൂഹത്തില്‍ ഗ്രിഗോറിയോസിനെ പോലുള്ളവരുടെ സേവനം അനിവാര്യം - ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍

കൊച്ചി: അധഃപതിച്ചു കൊണ്ടിരിക്കുന്ന ആധുനിക സമൂഹത്തില്‍ ഗ്രിഗോറിയോസിനെപോലുള്ള ദിവ്യവ്യക്തികളുടെ സേവനം അനിവാര്യമാണെന്ന് ജസ്റ്റിസ് വി.ആര്‍ . കൃഷ്ണയ്യര്‍ പറഞ്ഞു. വിവിധ തുറകളില്‍ തിരുമേനി നല്‍കിയിട്ടുള്ള സേവനങ്ങള്‍ മാനവ ഹൃദയങ്ങളില്‍ ദിവ്യചൈതന്യം ചൊരിയുന്നു വെന്നും മാനവ സേവ മാധവ സേവയാക്കിയ വ്യക്തിയാണ് അദ്ദേഹം എന്നും ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു. ബിടിഎച്ചില്‍ നടന്ന വയലിപറമ്പില്‍ ഗീവര്‍ഗീസ് മോര്‍ ഗ്രിഗോറിയോസിന്റെ ജീവചരിത്ര പ്രകാശനവും മതസൗഹാര്‍ദ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
ഫാ. വര്‍ഗീസ് കല്ലാപ്പാറയാണ് വയലി പറമ്പില്‍ ഗീവര്‍ഗീസ് മോര്‍ ഗ്രിഗോറിയോസിന്റെ ജീവചരിത്രം രചിച്ചിരിക്കുന്നത്. ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ ആദ്യ പ്രതി അഭി.ഡോ. ഏലിയാസ് മോര്‍ അത്തനാസിയോസ് മേത്രാപ്പോലിത്തയ്ക്ക് നല്‍കി പ്രകാശനം ചെയ്തു. എം.എല്‍ .എ എസ്. ശര്‍മ്മ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.വന്ദ്യ തോമസ് കണ്ടത്തില്‍ കോര്‍ എപ്പിസ്‌കോപ്പ,വന്ദ്യ ജോര്‍ജ് പോള്‍ കോര്‍ എപ്പിസ്‌കോപ്പ,ഫാ. വര്‍ഗീസ് അരീക്കല്‍, ഫാ. ജോര്‍ജ് വര്‍ഗീസ് വയലിപറമ്പില്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ജോര്‍ജ്, സിസ്റ്റര്‍ സാറാ മേനാചേരി,സി.വൈ. വര്‍ഗീസ്,.ഫാ. വര്‍ഗീസ് കല്ലാപ്പാറ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.മലങ്കര സഭയ്ക്കും സമൂഹത്തിനും മാര്‍ ഗ്രിഗോറിയോസ് നല്‍കിയിട്ടുളള സേവനങ്ങളാണ് ജീവചരിത്രത്തില്‍ അനാവരണം ചെയ്തിരിക്കുന്നത്.200 രൂപയാണ് പുസ്തകത്തിന്റെ വില. മാര്‍ ഗ്രിഗോറിയോസിന്റെ 45-ാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് സൗത്ത് വാഴക്കുളം മേരിഗിരി പള്ളിയില്‍ നടന്ന പൊതുസമ്മേളനം കേന്ദ്ര മന്ത്രി കെ.വി. തോമസ് ഉദ്ഘാടനം ചെയ്തു.

Saturday, November 05, 2011


യുവജനവാരം 2011

കോലഞ്ചേരി: യാക്കോബായ സുറിയാനി  ഓര്‍ത്തഡോക്സ്  യൂത്ത്  അസോസിയേഷന്‍ നവംബര്‍ 6 ഞായറാഴ്ച മുതല്‍ നവംബര്‍ 13 ഞായറാഴ്ച വരെ യുവജനവാരമായി ആഘോഷിക്കുകയാണ്.യുവജന വാരത്തിന്റെ ഉദ്ഘാടനം കോലഞ്ചേരി സെന്റ്‌ പീറ്റേഴ്സ് യാക്കോബായ സുറിയാനി ചാപ്പലില്‍ വച്ച്  കണ്ടനാട് ഭദ്രാസന മെത്രാപ്പോലിത്ത അഭി. ഡോ.മാത്യൂസ്‌ മോര്‍ ഈവാനിയോസ് നിര്‍വ്വഹിച്ചു.യൂത്ത്  അസോസിയേഷന്‍ കേന്ദ്ര പ്രസിഡണ്ട്‌ അഭി.മാത്യൂസ്‌ മോര്‍ തെവോദോസിയോസ്,ഫാ ജോമി ജോസഫ്‌, ഫ ബേബി മാനത്തു ,ഫാ.എല്‍ദോസ് കക്കാടന്‍,യൂത്ത്  അസോസിയേഷന്‍ കേന്ദ്ര സെക്രട്ടറി ബിജു സ്കറിയ കണ്ടനാട് ഭദ്രാസന സെക്രട്ടറി സിനോള്‍.വി.സാജു,Adv.ഷൈജു.സി.ഫിലിപ്,യൂത്ത് അസോസിയേഷന്‍ കേന്ദ്ര വൈസ് പ്രസിഡണ്ട്‌ ജോസ് സ്ലീബ എന്നിവര്‍ സംബന്ധിച്ചു.യുവജനവരത്തിനു മുന്നോടിയായി നാളെ എല്ലാ പള്ളികളിലും പാത്രിയര്‍ക്കാ പതാക ഉയര്‍ത്തും.യുവജനവാരത്തിന്റെ സമാപനം പുത്തന്‍കുരിശു  പാത്രിയര്‍ക്കാ സെന്ററില്‍ വച്ച് നടക്കും.ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.

മന്ത്രിസ്‌ഥാനത്തെക്കുറിച്ച്‌ ആശങ്കയില്ല; യാക്കോബായ സഭ


കൊച്ചി: ടി.എം. ജേക്കബിന്റെ നിര്യാണശേഷം മന്ത്രിസ്‌ഥാനത്തെപ്പറ്റി യാക്കോബായ സഭയ്‌ക്ക് ആശങ്കയോ അഭിപ്രായ വ്യത്യാസമോ ഇല്ലെന്ന്‌ ഏലിയാസ്‌ മോര്‍ അത്താനാസ്യോസ്‌ മെത്രാപ്പോലീത്ത. സഭയ്‌ക്ക് സിംഹ ഭൂരിപക്ഷമുള്ള മണ്ഡലമാണ്‌ പിറവം. സഭ രാഷ്‌ട്രീയത്തില്‍ ഇടപെടില്ല. സഭാവിശ്വാസികള്‍ക്ക്‌ ആര്‍ക്ക്‌ വോട്ട്‌ ചെയ്യണമെന്ന്‌ നന്നായറിയാം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്‌ഥാനാര്‍ഥിയെ സംബന്ധിച്ച്‌ സഭാ സുന്നഹദോസ്‌ സെക്രട്ടറിയുടെ അഭിപ്രായം സഭയുടെ വികാരമാണെന്നും അദ്ദേഹം ചോദ്യത്തിനു മറുപടിയായി പറഞ്ഞു. പാര്‍ട്ടി ചെയര്‍മാന്‍ ജോണി നെല്ലൂരുമായി നല്ല അടുപ്പമാണ്‌. സ്‌ഥാനാര്‍ഥിയെ തീരുമാനിക്കുന്നത്‌ രാഷ്‌ട്രീയ പാര്‍ട്ടിയാണ്‌. തീരുമാനത്തെ സഭ എതിര്‍ക്കുകയില്ല. മാര്‍ ഗ്രിഗോറിയോസ്‌ ദിനാചരണത്തോടനുബന്ധിച്ചുള്ള ഗ്രന്ഥ പ്രകാശനത്തെയും മതസൗഹാര്‍ദ്ദ ദിനത്തെക്കുറിച്ചുള്ള പത്രസമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
മാര്‍ ഗ്രിഗോറിയോസ്‌ ദിനാചരണവും സമ്മേളനവും നവംബര്‍ ആറിന്‌ മേരിഗിരി യാക്കോബായ പള്ളിയില്‍ രാവിലെ ഒമ്പതിന്‌ കേന്ദ്ര മന്ത്രി കെ.വി. തോമസ്‌ ഉദ്‌ഘാടനം ചെയ്യും. ഫാ. വര്‍ഗീസ്‌ കല്ലാറപ്പാറ എഴുതിയ മാര്‍ ഗ്രിഗോറിയോസിന്റെ ജീവചരിത്രം എറണാകുളം ഭാരത്‌ ടൂറിസ്‌റ്റ് ഹോമില്‍ വൈകിട്ട്‌ മൂന്നിന്‌ ജസ്‌റ്റിസ്‌ വി.ആര്‍. കൃഷ്‌ണയ്യര്‍ പ്രകാശനം ചെയ്യും.

കല്‍ക്കുന്നേല്‍ മോര്‍ ഗീവര്‍ഗീസ് സഹദ യാക്കോബായ സുറിയാനി പള്ളിയില്‍ പെരുന്നാള്‍ മഹാമഹം.

വായിക്കുന്നതിനായി ക്ലിക്ക് ചെയ്യുക   

Thursday, November 03, 2011


മെത്രാന്‍ കക്ഷിയിലെ ചിറക്കടക്കുന്നേല്‍ ജോണ്‍ കോര്‍ എപ്പിസ്കോപ്പയും മകനും ,ഫാ ജോര്‍ജ് വേമ്പനാടന്‍ ഉള്‍പ്പടെ 6 പേര്‍ അറസ്റ്റില്‍

ഗുണ്ടകള്‍ വന്ന വാന്‍ 
വണ്ടിക്കുള്ളില്‍ വാക്കത്തിയും ഇരുമ്പ് വടിയും 
സഭ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍ വിശ്വാസികളെ അഭിസംഭോധന ചെയ്യുന്നു 
ജോണ്‍ കോര്‍ എപ്പിസ്കോപ്പയും മകന്‍ എല്‍ദോയേയും ഗുണ്ടകളെയും അറസ്റ്റു ചെയ്യുന്നു 

മെത്രാന്‍ കക്ഷിയിലെ ചിറക്കടക്കുന്നേല്‍  ജോണ്‍ കോര്‍ എപ്പിസ്കോപ്പയും,മകന്‍ എല്‍ദോ,ഫാ ജോര്‍ജ് വേമ്പനാടന്‍ ഉള്‍പ്പടെ 6 പേര്‍ അറസ്റ്റില്‍ 
ഗുണ്ടകള്‍ പള്ളിയ്ക്കുള്ളില്‍ഒളിച്ചിരിക്കുന്നു. 
മാമലശ്ശേരി : പരിശുദ്ധ പരുമല തിരുമേനിയുടെ പെരുന്നാള്‍ നടക്കുന്ന മാമലശ്ശേരി പള്ളിയുടെ കീഴിലുള്ള നീര്‍ക്കുഴി ചാപ്പലില്‍ യാക്കോബായ വിശ്വാസികളെ ആക്രമിക്കുന്നതിനായി മാരകായുധങ്ങളുമായി വന്ന മെത്രാന്‍ കക്ഷി ഗുണ്ടകള്‍ പോലീസ് പിടിയിലായി. മാരകായുധങ്ങളുമായി ചിറക്കടക്കുന്നേല്‍  ജോണ്‍ കോര്‍ എപ്പിസ്കോപ്പയുടെ മകന്‍ എല്‍ദോയുടെ നേതൃത്വത്തില്‍ വന്ന വാന്‍ സംശയം തോന്നി യാക്കോബായ വിശ്വാസികള്‍ തടയുകയായിരുന്നു. ക്ഷുഭിതരായ ജനക്കൂട്ടം വണ്ടി തല്ലിത്തകര്‍ത്തു.വണ്ടിയില്‍ നിന്നും ഇറങ്ങിയോടിയ ഗുണ്ടകളില്‍ ഒരാള്‍ അപ്പോള്‍ത്തന്നെ പോലീസ് പിടിയിലായി.ബാക്കിയുള്ളവര്‍ പള്ളിയിലേയ്ക്ക് ഓടിക്കയറി. ഈ സമയ പള്ളിയില്‍ ഉണ്ടായിരുന്ന ചിറക്കടക്കുന്നേല്‍  ജോണ്‍ കോര്‍ എപ്പിസ്കോപ്പ ഇവരെ പള്ളിയ്ക്കുള്ളില്‍ സംരക്ഷിച്ചു. സംഭവം അറിഞ്ഞു തടിച്ചു കൂടിയ വിശ്വാസികള്‍ പള്ളി വളയുകയും പ്രതികളെ കസ്റ്റഡിയില്‍  എടുക്കണമെന്നാവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ സംഭവസ്ഥലത്തുണ്ടായിരുന്ന പോലീസ് ഇവരെ സംരക്ഷിക്കുന്ന തരത്തിലാണ് പെരുമാറിയത്.
സംഭവം അറിഞ്ഞു ഫാ വര്‍ഗീസ്‌ പുല്യട്ടെല്‍, ഫാ എല്‍ദോസ് കക്കാടന്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ അടക്കമുള്ള വിശ്വാസികള്‍ ഗുണ്ടകളെ അറസ്റ്റു ചെയ്യണമെന്നാവശ്യപെട്ടു പള്ളിയ്ക്ക് മുന്നില്‍ കുത്തിയിരുന്നു.സഭ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍ സംഭവസ്ഥലത്തെത്തി പോലീസ് അധികാരികളുമായി നടത്തിയ ചര്‍ച്ചയില്‍ പ്രതികളെ അറസ്റ്റു ചെയ്യാമെന്ന് പോലീസ് ഉറപ്പുനല്‍കി. തുടര്‍ന്ന് ശക്തമായ പോലീസ് കാവലില്‍ രാത്രി 10 .30 ന് ചിറക്കടക്കുന്നേല്‍  ജോണ്‍ കോര്‍ എപ്പിസ്കോപ്പയും മകനും ഉള്‍പ്പടെ 6  പേരെ പോലീസ് അറസ്റ്റു ചെയ്തു ജീപ്പില്‍ കയറ്റി സ്റ്റേഷനിലെയ്ക്ക് കൊണ്ട് പോയി. 
കഴിഞ്ഞ ദിവസങ്ങളില്‍ റിസീവര്‍ ഭരണത്തിലിരിയ്ക്കുന്ന മാമാലശ്ശേരി മാര്‍ മിഖായേല്‍ യാക്കോബായ പള്ളിയില്‍  മെത്രാന്‍ കഷികള്‍ വൈദീകനെ നിയമിച്ചത് യാക്കോബായ സഭ ചോദ്യം ചെയ്തിരുന്നു. അതിനെ തുടര്‍ന്ന് പള്ളിയില്‍ സംഘര്‍ഷം ഉണ്ടായിരുന്നു.യാക്കോബായ സഭയെ ഗുണ്ടായിസത്തിലൂടെ അടിച്ചമര്‍ത്താനുള്ള നീക്കമാണ് മെത്രാന്‍ കക്ഷികള്‍ നടത്തിയത്. കുറ്റക്കാര്‍ക്കെതിരെ ശക്തംനായ നിയമ നടപടികള്‍ എടുത്തില്ലങ്കില്‍ പ്രക്ഷോഭം ആരംഭിക്കുമെന്ന് സഭ സെക്രട്ടറി ശ്രീ തമ്പു ജോര്‍ജ് തുകലന്‍ മുന്നറിയിപ്പ് നല്‍കി . 

പള്ളിക്കര വി. മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ വലിയ പെരുന്നാള്‍



അഭി. ഐസക് മോര്‍ ഒസ്ത്താത്തിയോസ് മെത്രാപ്പോലീത്താ 2012 കലണ്ടര്‍ പ്രകാശനം ചെയുന്നു 

സ്നേഹദീപം നവംബര്‍ ലകം അഭി. ഐസക് മോര്‍ ഒസ്ത്താത്തിയോസ് 
മെത്രാപ്പോലീത്താ പ്രകാശനം ചെയുതു 


               നേര്‍ച്ചസദ്യ  ആശിര്‍വാദം നടത്തുന്നു 



                                കരിമരുന്നു പ്രയോഗം 

Wednesday, November 02, 2011

 അറയ്‌ക്കല്‍ കുടുംബത്തിന്‌ അഞ്ചേകാലും കോപ്പും  കൈമാറി..




വായിക്കാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക 

                                          


പള്ളിക്കര മര്‍ത്തമറിയം യാക്കോബായ കത്തീഡ്രലില്‍ പരിശുദ്ധന്മാരുടെ ഓര്‍മപ്പെരുന്നാളിന്‌ വികാരി ഫാ. ബാബു വര്‍ഗീസ്‌ കൊടിയേറ്റി. പരമ്പരാഗത രീതിയനുസരിച്ച്‌ നൂറ്റാണ്ടുകള്‍ മുമ്പ്‌ പള്ളി പണിയാന്‍ സഹായിച്ച അറയ്‌ക്കല്‍ കുടുംബത്തിന്‌ അഞ്ചേകാലും കോപ്പും കൊടുക്കുന്ന ചടങ്ങ്‌ ഇന്നലെ നടന്നു. താവഴിയില്‍പ്പെട്ട കാണിനാട്‌ കോലോത്ത്‌ ലക്ഷ്‌മിക്കുട്ടിക്കാണ്‌ വികാരി അഞ്ചേകാലും കോപ്പും കൈമാറിയത്‌. പണവും ഫലമൂലാദികളും ധാന്യവും പച്ചക്കറികളുമുള്‍പ്പെട്ട കാഴ്‌ചദ്രവ്യമാണ്‌ അഞ്ചേകാലും കോപ്പും.പെരുന്നാള്‍ കമ്മിറ്റി കണ്‍വീനര്‍മാരായ കെ.എം. മാത്തപ്പന്‍, ജിജോ കുര്യന്‍ ഓളങ്ങാട്ട്‌ എന്നിവര്‍ നേതൃത്വം നല്‍കി.

Tuesday, November 01, 2011


ടി.എം. ജേക്കബിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി...






കൊച്ചി: മന്ത്രിയും മികച്ച സാമാജികനുമെല്ലാമായി നാല് ദശാബ്ദത്തിലധികം, രാഷ്ട്രീയമണ്ഡലത്തില്‍ നിറസാന്നിധ്യമായിരുന്ന അന്തരിച്ച ടി.എം. ജേക്കബിന് കേരള ജനത കണ്ണീരോടെ വിട നല്‍കി.രാവിലെ പത്തിന് മന്ത്രി ടി.എം. ജേക്കബിന്റെ തറവാടായ കൂത്താട്ടുകുളം വാളിയപ്പാടം താണികുന്നേല്‍ വീട്ടില്‍ ശവസംസ്‌കാര ശുശ്രൂഷകള്‍ ആരംഭിച്ചു. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കന്ന ചടങ്ങുകള്‍ക്ക് സഭയിലെ മുഴുവന്‍ മെത്രാപ്പോലീത്തമാരും പങ്കെടുത്തു.തുടര്‍ന്ന് ഇടവക പള്ളിയായ ആട്ടിന്‍കുന്ന് സെന്‍റ് മേരീസ് യാക്കോബായ പള്ളിയിലേക്ക് മൃതദേഹം വിലാപയാത്രയായി കൊണ്ട് വന്നു.  ദേവാലയത്തില്‍ നടന്ന ശുശ്രൂഷകള്‍ക്ക്  ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയും അഭി തിരുമേനിമാരും നേതൃത്വം നല്‍കി. സുന്നഹദോസ് സെക്രട്ടറി അഭി. ജോസഫ്‌ മോര്‍ ഗ്രീ ഗോറിയോസ് മെത്രാപ്പോലിത്ത പരി. പാത്രിയര്‍ക്കീസ് ബാവായുടെ കല്‍പ്പന വായിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് ശവസംസ്‌കാരച്ചടങ്ങ് നടന്നത്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് വേണ്ടി പള്ളിയില്‍ വച്ച് അനുശോചന പ്രസംഗം നടത്തി.നേരത്തെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ വസതിയില്‍ എത്തി അന്ത്യോപചാരം അര്‍പ്പിച്ചിരുന്നു. കേരളത്തിലെ മുഴുവന്‍ മന്ത്രിമാരും വിവിധ വകുപ്പ് മേധാവികളും സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തു. 

ജനനായകന് ഇന്ന് അന്ത്യയാത്ര...


മന്ത്രി ടി എം ജേക്കബിന്റെ മൃതദേഹം   ലേക് ഷോര്‍  ആശുപത്രിയില്‍ നിന്നും എറണാകുളം ടൌണ്‍ ഹാളിലേയ്ക്ക് പൊതു ദര്‍ശനത്തിനായി കൊണ്ട് പോകുന്നതിനു മുന്‍പ് യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിയ്ക്കാ ബസേലിയോസ് തോമസ്‌ പ്രഥമന്‍ ബാവയുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥന നടത്തുന്നു. മന്ത്രിമാരായ കെ എം മാണി, കെ ബാബു, ഡി സി സി പ്രസിഡണ്ട്‌ വി ജെ പൌലോസ്, ജോണി നെല്ലൂര്‍ തുടങ്ങിയവര്‍ സമീപം. 
കൊച്ചി: മന്ത്രിയും മികച്ച സാമാജികനുമെല്ലാമായി നാല് ദശാബ്ദത്തിലധികം, രാഷ്ട്രീയമണ്ഡലത്തില്‍ നിറസാന്നിധ്യമായിരുന്ന അന്തരിച്ച ടി.എം. ജേക്കബിന് ചൊവ്വാഴ്ച കേരളം യാത്രാമൊഴിയേകും. രാവിലെ പത്തിന് മന്ത്രി ടി.എം. ജേക്കബിന്റെ തറവാടായ കൂത്താട്ടുകുളം വാളിയപ്പാടം താണികുന്നേല്‍ വീട്ടില്‍ ശവസംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കും. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന ചടങ്ങുകള്‍ക്ക് സഭയിലെ മുഴുവന്‍ മെത്രാപ്പോലീത്തമാരും സഹകാര്‍മികരാവും.തുടര്‍ന്ന് ഇടവക പള്ളിയായ ആട്ടിന്‍കുന്ന് സെന്‍റ് മേരീസ് യാക്കോബായ പള്ളിയിലേക്ക് മൃതദേഹം വിലാപയാത്രയായി കൊണ്ടുപോകും. ദേവാലയത്തില്‍ നടക്കുന്ന ശുശ്രൂഷകള്‍ക്ക് വൈദികശ്രേഷ്ഠര്‍ നേതൃത്വം നല്‍കും. സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് ശവസംസ്‌കാരച്ചടങ്ങ് നടക്കുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ മുഴുവന്‍ മന്ത്രിമാരും വിവിധ വകുപ്പ് മേധാവികളും ചടങ്ങിനെത്തും.

പള്ളിയങ്കണത്തില്‍ സേനാ വിഭാഗത്തിന്റെ ഔദ്യോഗിക ആചാരങ്ങള്‍ ഉണ്ടാകും.നിരവധി വിവിഐപികള്‍ ശവസംസ്‌കാര ച്ചടങ്ങിനെത്തുന്നതിനാല്‍ പൂര്‍ണമായ സുരക്ഷാക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. താണികുന്നേല്‍ തറവാട്ട് വീട്, വീട് മുതല്‍ ആട്ടിന്‍കുന്ന് സെന്‍റ് മേരീസ് പള്ളിവരെയുള്ള ഒരു കി.മീ. ദൂരം റോഡ്, ദേവാലായാങ്കണം എന്നീ സ്ഥലങ്ങള്‍ കനത്തസുരക്ഷാ വലയത്തിലാണ്.തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് ടി.എം. ജേക്കബിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ലേക്‌ഷോര്‍ ആസ്പത്രിയില്‍ നിന്ന് ടൗണ്‍ഹാളിലേക്ക് പുറപ്പെട്ടത്. മൃതദേഹം ആംബുലന്‍സിലേക്ക് കയറ്റുംമുമ്പ് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ അന്ത്യശുശ്രൂഷയുടെ ആദ്യഘട്ടം നല്‍കി. തുടര്‍ന്ന് പതിനൊന്ന് മണിയോടെ മൃതദേഹം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിനുവച്ചു. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍ അവിടെ അദ്ദേഹത്തിന് അന്തിമോപചാരമര്‍പ്പിച്ചു. മന്ത്രിമാരും എംഎല്‍എമാരും ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തി.
അനുശോചനമര്‍പ്പിച്ച് സഭ പിരിഞ്ഞതിനെ തുടര്‍ന്ന് തിരുവനന്തപുരത്തുനിന്നുള്ള എംഎല്‍എമാരുടെ സംഘം പ്രത്യേക വാഹനത്തില്‍ കൊച്ചിയിലെത്തി പ്രണാമം അര്‍പ്പിച്ചു. ഉച്ചയ്ക്ക് രണ്ടരയോടെ പ്രത്യേകം തയ്യാറാക്കിയ വാഹനത്തില്‍ ടി.എം. ജേക്കബിന്റെ മൃതദേഹം ജന്മനാടായ പിറവത്തേക്ക് കൊണ്ടുപോയി. സ്വന്തം മണ്ഡലത്തിലേക്കുള്ള അന്ത്യയാത്രയില്‍ പാതയോരങ്ങളില്‍ കാത്തുനിന്നവര്‍ പ്രിയനേതാവിന് കണ്ണീര്‍പ്പൂക്കള്‍ അര്‍പ്പിച്ചു.രാത്രി എട്ട് മണിയോടെയാണ് വിലാപയാത്ര പിറവത്തെത്തിയത്. സെന്‍റ് ജോസഫ്‌സ് ഹൈസ്‌കൂളില്‍ പൊതുദര്‍ശനത്തിനുവച്ച മൃതദേഹം അവസാനമായി കാണാന്‍ നാട്ടുകാര്‍ ഒഴുകിയെത്തി. ഇടയ്ക്കിടെ പെയ്ത മഴയിലും ടി.എം. ജേക്കബിനോടുള്ള നാടിന്റെ സ്‌നേഹം തണുത്തില്ല. രാത്രി ഏറെ വൈകിയാണ് ജേക്കബിന്റെ മൃതദേഹം വാളിയപ്പാടത്തേക്കുള്ള തറവാട്ട് വീട്ടിലേക്ക് കൊണ്ടുപോയത്. അവിടേയും വന്‍ജനാവലി കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.

പിറവത്തിന്റെ പ്രിയപുത്രന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

പിറവം: പിറവം നിയോജകമണ്ഡലത്തില്‍ തുടങ്ങി രാഷ്ട്രീയ കേരളത്തിന്റെ കരുത്തുറ്റ ഭരണാധികാരിയായി തിളങ്ങി ഒടുവില്‍ പിറവത്തുതന്നെ വിലയം പ്രാപിച്ച പ്രിയപുത്രന്‍ ടി.എം. ജേക്കബിന് നാട് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴിയേകി. അത്യന്തം ദുഃഖം നിറഞ്ഞ വാര്‍ത്തയുമായാണ് പിറത്തുകാര്‍ക്ക് തിങ്കളാഴ്ച നേരം പുലര്‍ന്നത്. കേട്ടവര്‍ ആദ്യമൊന്നും അത് വിശ്വസിച്ചില്ല. പകലിന് കനം കൂടിയതോടെ ജേക്കബിന്റെ വേര്‍പാട് ജനങ്ങള്‍ മനസ്സിലേറ്റുവാങ്ങി. 

പിന്നീട് ദുഃഖം പങ്കുവയ്ക്കാനുള്ള തിരക്കായിരുന്നു. കേരള കോണ്‍ഗ്രസ്സിന്റെ സംസ്ഥാനതല ഓഫീസ് മന്ദിരമായ 'കൈരളി'യുടെ മുന്നില്‍ ജേക്കബിന്റെ കൂറ്റന്‍ ചിത്രം അലങ്കരിച്ചുവച്ചു. ചിത്രത്തിന് മുന്നില്‍ കത്തിച്ചുവച്ച നിലവിളക്കും പൂക്കളും ചന്ദനത്തിരിയും. പാര്‍ട്ടി ഓഫീസില്‍ കറുത്ത കൊടി. കറുത്ത ബാഡ്ജ് ധരിച്ച പ്രവര്‍ത്തകര്‍ കാത്തുനില്‍ക്കുകയായിരുന്നു.
പിറവം മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ ആഹ്വാനമനുസരിച്ച് വിലാപയാത്ര കൊച്ചിയില്‍ നിന്ന് പുറപ്പെടും മുമ്പുതന്നെ പട്ടണത്തില്‍ കടകമ്പോളങ്ങള്‍ അടച്ചു. ടൗണിലും മൃതദേഹം പൊതുദര്‍ശനത്തിനുവച്ച സെന്റ് ജോസഫ് ഹൈസ്‌കൂള്‍ ഗ്രൗണ്ടിലേക്കുള്ള പാതയ്ക്കിരുവശത്തുമായി ആയിരങ്ങള്‍ കാത്തുനിന്നു. ഉച്ചതിരിഞ്ഞ് പെയ്ത കനത്ത മഴക്കിടയിലും സെന്റ് ജോസഫ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ ജനം തിങ്ങിനിറഞ്ഞു. 
അഞ്ച് മണിക്കൂറിലേറെ വൈകി രാത്രി 8.15ന് ടി.എം. ജേക്കബിന്റെ മൃതദേഹവുമായി, വാഹനവ്യൂഹം സെന്റ് ജോസഫ് ഹൈസ്‌കൂളിലെത്തുമ്പോള്‍, അവിടം ജനസമുദ്രമായി മാറിയിരുന്നു. മുന്‍ മന്ത്രിമാരായ എം.എ. ബേബി, കെ.ആര്‍. ഗൗരിയമ്മ, എ.കെ. ബാലന്‍, മുല്ലക്കര രത്‌നാകരന്‍, വി. സുരേന്ദ്രന്‍പിള്ള, എളമരം കരീം, രാമചന്ദ്രന്‍ കടന്നപ്പള്ളി തുടങ്ങിയവരും നേരത്തെതന്നെ സെന്റ് ജോസഫ് സ്‌കൂളിലെത്തിയിരുന്നു.
ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍, ടി.എമ്മിന്റെ ഭൗതികാവശിഷ്ടം അടക്കം ചെയ്ത പേടകം ഇറക്കിവച്ചപ്പോള്‍, നേതാവിന്റെ മുഖം അവസാനമായി ഒരു നോക്കുകാണാനും ആദരാഞ്ജലി അര്‍പ്പിക്കാനുമുണ്ടായ തിരക്ക് നിയന്ത്രിക്കാന്‍ പ്രവര്‍ത്തകരും പോലീസും നന്നേ പാടുപെട്ടു.

 

 പള്ളിക്കര സെന്റ് മേരീസ് കത്തീഡ്രലില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി





പള്ളിക്കര  മര്‍ത്തമറിയം കത്തീഡ്രലില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വൈകീട്ട് 6:30 സന്ധ്യാപ്രാര്‍ഥന അഭി. ഐസക് മോര്‍ ഒസ്ത്താത്തിയോസ് മെത്രാപ്പോലീത്തായുടെ കാര്‍മ്മികത്വത്തില്‍,  8:15ന് പ്രദക്ഷിണം

ഡോ.എബ്രഹാം മോര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുടെ പൗരോഹിത്യ സുവര്‍ണ ജൂബിലി ഭാഗമായി പള്ളിക്കര കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്‍ അഭി. തിരുമേനിക്ക് ഉപഹാരം നല്‍കി ആദരിക്കുന്നു ...