
ആഗോള സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ഇഗ്നാത്തിയോസ് സാഖ പ്രഥമന്‍ പാത്രുയര്‍ക്കീസ് ബാവ ഫെബ്രുവരിയില്‍ മലങ്കര സന്തര്‍ശിക്കും. അന്ത്യോഖ്യയില്‍ വിശുദ്ധ പത്രോസ് ശ്ലീഹ സിംഹാസനം സ്ഥാപിച്ചതിന്റെ 1975 മത് വാര്‍ഷികാ ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനാണ് പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ എത്തുന്നത്. ബാവയെ സ്വീകരിക്കാന്‍ മലങ്കര യാക്കോബായ , ക്നാനായ സഭകള്‍ ഒരുക്കം തുടങ്ങി. അട 37 ലാണ് ക്രിസ്തു ശിഷ്യരില്‍ പ്രമുഘനായ പത്രോസ് ശ്ലീഹ അന്തോഖ്യയില്‍ സിംഹാസനം സ്ഥാപിച്ചത്. ആഗോള സുറിയാനി സഭ പാത്രിയര്‍ക്ക ദിനമായി ആചരിക്കുന്ന ഫെബ്രുവരി 22 നു കൊച്ചിയില്‍ മഹാ സമ്മേളനം സംഘടിപ്പിക്കാനാണ് സഭയുടെ തീരുമാനം.
No comments:
Post a Comment