21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍ 2012-ഡിസംബര്‍-.1 മുതല്‍ 5 വരെ മോറക്കാല സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്ററി ഗ്രൗണ്ടില്‍ 21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍നോട് അനുബന്ധിച് പള്ളിക്കര കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്‍ നേതൃത്വത്തില്‍ മേഖല യോഗങ്ങള്‍ (ലോഗോസ് 2012) നവംബര്‍ 2-ാം തിയതി മുതല്‍ ...

യാക്കോബായ യൂത്ത് അസോസിയേഷന്‍ അങ്കമാലി ഭദ്രാസനം

Official website of St.Marys Jacobite Syrian Youth Association Pallikkara Cathedral ......

ST MARYS CATHEDRAL YOUTH ASSOCIATIONS

"സ്നേഹദീപം" നവംബര്‍ ലകം പബ്ലിഷ് ചെയുനത് ആവശ്യമായ പരസ്യം ,കഥകള്‍ ,ഗീതങ്ങള്‍, ലേഖനങ്ങള്‍ , എനിവ യൂത്ത് അസോസിയേഷന്‍ സെക്രട്ടറിയോ അല്ലെഗില്‍ സ്നേഹദീപം എഡിറ്റര്‍യോ എല്പികുക ഫോണ്‍-തോമസ്‌-(സെക്രട്ടറി)9895563195,അഖില്‍ ഷാജു -(എഡിറ്റര്‍) 9809626508..**** 21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍ 2012-ഡിസംബര്‍-.1 മുതല്‍ 5 വരെ മോറക്കാല സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്ററി ഗ്രൗണ്ടില്‍
Other Headlines:
"സെന്റ്‌ മേരീസ്‌ യൂത്ത് വോയിസില്‍" വാര്‍ത്തകള്‍ തരാന്‍ ആഗ്രഹിക്കുന്നവര്‍ editor.akhilshaju@gmail.com എന്ന മെയിലിലേയ്ക്ക് വാര്‍ത്തകളും ഫോട്ടോസും മെയില്‍ ചെയ്യുകയോ 9809626508 എന്ന നമ്പറിലേയ്ക്ക് വിളിക്കുകയോ ചെയ്യുക



..:"സെന്റ്‌ മേരീസ്‌ യൂത്ത് വോയിസ്‌:.."



Tuesday, July 03, 2012

അഖില മലങ്കര ബൈബിള്‍ ക്വിസ് മത്സരം



പുത്തന്‍കുരിശ് സെന്‍റ് പീറ്റേഴ്‌സ് ആന്‍ഡ്‌ സെന്‍റ് പോള്‍സ്‌ യാക്കോബായ സുറിയാനി പള്ളിയിലെ മാര്‍ കുര്യാക്കോസ് യൂത്ത് അസ്സോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ 18- മത് അഖില മലങ്കര ബൈബിള്‍ ക്വിസ് മത്സരം 24 / 06 / 2012 ഞായറാഴ്ച്ച വിശുദ്ധ കുര്‍ബ്ബാനാനന്തരം പള്ളിയില്‍ വച്ച് നടത്തപ്പെട്ടു. യൂത്ത് അസ്സോസിയേഷന്‍ വൈസ് പ്രസിഡന്‍റ്റ് ശ്രീ.രാജന്‍.സി.എബ്രഹാം അദ്ധ്യക്ഷത വഹിച്ച യോഗം സഹ വികാരി റവ.ഫാ.ജിബു ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. 
യൂത്ത് അസ്സോസിയേഷന്‍ സെക്രട്ടറി ശ്രീ. ഗ്രിഗര്‍ ചെറിയാന്‍ സ്വാഗതം ആശംസിച്ചു.യൂത്ത് അസ്സോസിയേഷന്‍ കണ്ടനാട് ഭദ്രാസന അല്‍മായ വൈസ് പ്രസിഡന്‍റ്റ് ശ്രീ.ജോണ്‍സന്‍ വര്‍ഗീസ്, പള്ളി ട്രസ്റ്റിമാരായ ശ്രീ.കെ.ജി.സാജു, ശ്രീ.കെ.എം.കുര്യാക്കോസ് എന്നിവര്‍ ആശംസ അര്‍പിച്ചു. മലങ്കരയുടെ നാനാഭാഗങ്ങളില്‍ നിന്നായി മുപ്പതോളം ടീമുകള്‍ പങ്കെടുത്ത മത്സരം നയിച്ചത് ഡി.ബിജോ അടിമാലിയാണ്. ഒന്നാം സമ്മാനം - 5001 രൂപയും കാഞ്ഞിരക്കാട്ട് ഏലിയാമ്മ മത്തായി മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും നേടിയത് പഴന്തോട്ടം സെന്‍റ് മേരിസ് യാക്കോബായ സുറിയാനി പള്ളി. രണ്ടാം സമ്മാനം - 2501 രൂപയും തുര്‍ക്കടയില്‍ ഏലിയാമ്മ കുര്യാക്കോ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും നേടിയത് മഴുവന്നൂര്‍ സെന്‍റ് തോമസ്‌ യാക്കോബായ സുറിയാനി പള്ളി. മൂന്നാം സമ്മാനം - 1001 രൂപയും പട്ടശ്ശേരില്‍ മത്തായി മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും നേടിയത് പൂതൃക്ക സെന്‍റ് മേരീസ് യാക്കോബായ സുറിയാനി പള്ളി. വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡും ട്രോഫിയും വികാരിയും കണ്ടനാട് ഭദ്രാസന വൈദീക സെക്രട്ടറിയുമായ റവ.ഫാ.വര്‍ഗീസ് കളപ്പുരയ്ക്കല്‍ വിതരണം ചെയ്തു

No comments:

Post a Comment

ഡോ.എബ്രഹാം മോര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുടെ പൗരോഹിത്യ സുവര്‍ണ ജൂബിലി ഭാഗമായി പള്ളിക്കര കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്‍ അഭി. തിരുമേനിക്ക് ഉപഹാരം നല്‍കി ആദരിക്കുന്നു ...