അങ്കമാലി: പരിശുദ്ധ ശ്ലീഹാമാരുടെ ഓര്‍മപ്പെരുന്നാളിനോടനുബന്ധിച്ച് യാക്കോബായ സഭ അങ്കമാലി മേഖലാ സുവിശേഷ സംഘം സംഘടിപ്പിച്ചിട്ടുള്ള ചര്‍ച്ചാ ക്ലാസുകള്‍ പീച്ചാനിക്കാട് സെന്റ് പീറ്റേഴ്‌സ് പള്ളിയില്‍ ആരംഭിച്ചു. ഡോ. മാത്യൂസ് മാര്‍ അന്തിമോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ഫാ. ഇട്ടൂപ്പ് ആലുക്കല്‍ അധ്യക്ഷനായി. ഫാ. വര്‍ഗീസ് പാലയില്‍, വിഷയാവതരണം നടത്തി. വര്‍ഗീസ് അരീയ്ക്കല്‍ കോര്‍ എപ്പിസ്‌കോപ്പ, ഫാ. ഷെബി ജേക്കബ്, ഫാ. ജോര്‍ജ് വര്‍ഗീസ്, ടി.എം. വര്‍ഗീസ്, ടി.സി. ഏല്യാസ്, ടി.ഐ. പൗലോസ്, പോള്‍ കൂരന്‍, ബേബിപോള്‍, ടി.പി. ബേബി എന്നിവര്‍ പ്രസംഗിച്ചു.
No comments:
Post a Comment