
പുതുക്കി പണിത ചുവന്നമണ്ണ് സെന്റ്. ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയുടെ "വിശുദ്ധ മൂറോന്‍ കൂദാശ" 2012 ഏപ്രില്‍ 27, 28 തിയതികളില്‍ നടത്തപെടും എന്ന് പള്ളി അധികൃതര്‍ അറിയിച്ചു. ശ്രേഷ്ട ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക ബാവ തിരുമനസ്സും, ഇടവക മെത്രാപോലിതാ അഭിവന്ദ്യ മോര്‍ യൗസേബിയോസ് കുര്യാക്കോസ് തിരുമനസ്സുകൊണ്ടും പരിശുദ്ധയാക്കോബായ സഭയിലെ മറ്റു അഭിവന്ദ്യ പിതാക്കന്മാരും നേതൃത്വം നല്‍കും. പരിശുദ്ധ യാക്കോബായ സഭയിലെ തൃശൂര്‍ ഭദ്രാസനാസ്ഥാനതിനോട് ചേര്‍ന്നുള്ള ഈ പരിശുദ്ധ ദേവാലയം ഭദ്രാസനത്തിലെ പ്രാധാന ദേവാലയമാകുന്നു.
No comments:
Post a Comment