കോലഞ്ചേരി: പള്ളികളും പള്ളിവക സ്വത്തുകളും ഇടവക ജനങ്ങളുടേതാണെന്ന് ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ. കോലഞ്ചേരി പള്ളിത്തര്‍ക്കം സംബന്ധിച്ച് ചേര്‍ന്ന മാനേജിങ് കമ്മിറ്റിയുടെയും ഭക്തസംഘടനാ ഭാരവാഹികളുടെയും യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബാവ. തര്‍ക്കമുള്ള പള്ളികളില്‍ ഹിതപരിശോധന നടത്തി ഭൂരിപക്ഷത്തിന് വിട്ടുകൊടുക്കണമെന്നും ന്യൂനപക്ഷത്തിന് ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണമെന്നും ബാവ ആവശ്യപ്പെട്ടു. യോഗത്തില്‍ ഭദ്രസനാധിപന്‍ ഡോ. മാത്യൂസ മാര്‍ ഈവാനിയോസ് അധ്യക്ഷനായി. സഭാ സെക്രട്ടറി തമ്പൂ ജോര്‍ജ് തുകലന്‍, സ്ലിബാ പോള്‍ വട്ടവേലില്‍ കോര്‍ എപ്പിസ്‌കോപ്പ, ഫാ. വര്‍ഗീസ് ഇടുമാരി, ഫാ. ബേബി മാനാത്ത്, സ്ലീബ ഐക്കരകുന്നത്ത്, ജോണി മനിച്ചേരില്‍, ബാബുപോള്‍, കെ.എ. തമ്പി, പൗലോസ് പി. കുന്നത്ത്, കെ.എസ്. വര്‍ഗീസ്, നിബു കെ. കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു.
യാക്കോബായ യൂത്ത് അസോസിയേഷന്‍ അങ്കമാലി ഭദ്രാസനം


ST MARYS CATHEDRAL YOUTH ASSOCIATIONS


Subscribe to:
Post Comments (Atom)


No comments:
Post a Comment