കൊച്ചി: മണ്ണത്തൂര്‍ സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ ആരാധനയര്‍പ്പിക്കുന്നതു സംബന്ധിച്ച് യാക്കോബായ, ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കുന്നതിന് ജില്ലാ കലക്‌ടര്‍ ഇരുവിഭാഗവുമായി ഇന്ന് ചര്‍ച്ച നടത്തും. പ്രാഥമിക ചര്‍ച്ചയ്‌ക്കുശേഷം മൂവാറ്റുപുഴ ആര്‍.ഡി.ഒ. കൂടുതല്‍ ചര്‍ച്ചകള്‍ക്കായി കലക്‌ടറോട് അഭ്യര്‍ഥിക്കുകയും ചെയ്‌തിരുന്നു. അതിന്റെ അടിസ്‌ഥാനത്തില്‍ വ്യാഴാഴ്‌ച രാത്രി കലക്‌ടര്‍ പി.ഐ. ഷേക്‌പരീത് യാക്കോബായ വിഭാഗവുമായി ചര്‍ച്ച നടത്തി. ഓര്‍ത്തഡോക്‌സ് വിഭാഗം ഇന്ന് കുര്‍ബാന നടത്തുമെന്ന് അഭ്യൂഹമുയര്‍ന്നിരുന്നെങ്കിലും ഇരുവിഭാഗത്തിനും ഇന്നലെ കുര്‍ബാന നടത്താന്‍ അനുമതി ലഭിച്ചില്ല
യാക്കോബായ യൂത്ത് അസോസിയേഷന്‍ അങ്കമാലി ഭദ്രാസനം


ST MARYS CATHEDRAL YOUTH ASSOCIATIONS


Subscribe to:
Post Comments (Atom)


No comments:
Post a Comment