മലേക്കുരിശില്‍ ശ്രാദ്ധപെരുന്നാളിന് ഒരുക്കങ്ങളായി
അഖില മലങ്കര അടിസ്ഥാനത്തില്‍ വിവിധ പള്ളികളില്‍നിന്നും എത്തിച്ചേരുന്ന തീര്‍ഥാടകരെയും ബാവയുടെ മാതൃ ഇടവകയായ ചെറായി സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍നിന്നുമെത്തുന്ന ദീപശിഖാപ്രയാണത്തിനും ബുധനാഴ്ച വൈകിട്ട് അഞ്ചിന് ദയറാ കവാടത്തില്‍ സ്വീകരണം നല്‍കും. തുടര്‍ന്ന് ശ്രേഷ്ഠകാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ കബറിങ്കല്‍ ധൂപപ്രാര്‍ഥനയും നടക്കും. 7 മണിക്ക് നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ സഭയിലെ മെത്രാപ്പോലീത്തമാര്‍ സംബന്ധിക്കും. ചടങ്ങില്‍ വിദ്യാഭ്യാസ അവാര്‍ഡുദാനവും ധനസഹായ വിതരണവും പിന്നീട് അഖണ്ഡ പ്രാര്‍ഥനയും ഉണ്ടാകും. വ്യാഴാഴ്ച രാവിലെ 7.30ന് ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തിലും 9ന് ശ്രേഷ്ഠബാവയുടെ മുഖ്യകാര്‍മികത്വത്തിലും വി. കുര്‍ബാന നടക്കും. കബറിങ്കല്‍ ധൂപപ്രാര്‍ഥനയ്ക്കുശേഷം 25,000 പേര്‍ക്കുള്ള നേര്‍ച്ചസദ്യ തുടങ്ങും. ഉച്ചയ്ക്ക് ഒരുമണിയോടെ മുളന്തുരുത്തി മാര്‍ തോമസ് പള്ളിയിലേക്ക് തീര്‍ഥയാത്ര പുറപ്പെടും.
പത്രസമ്മേളനത്തില്‍ ദയറാധിപന്‍ കുര്യാക്കോസ് മാര്‍ ദിയസ്‌കോറസ്, വര്‍ഗീസ് ക്‌നാലത്ത്, വി.എം. ജോയിക്കുട്ടി, കെ.വി. ഏലിയാസ്, മോന്‍സി വാവച്ചന്‍ എന്നിവര്‍ സംബന്ധിച്ചു.
No comments:
Post a Comment