മണര്‍കാട് പള്ളിയിലെ വിശുദ്ധ നോമ്പാചരണത്തിനു സെപ്‌റ്റംബര്‍ ഒന്നിനു തുടക്കം
കോട്ടയം: ചരിത്രപ്രസിദ്ധമായ മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പു പെരുന്നാളിനു സെപ്‌റ്റംബര്‍ ഒന്നിനു തുടക്കമാവും. ദൈവമാതാവിന്റെ മധ്യസ്‌ഥത യാചിച്ച് പള്ളിയിലെത്തുന്ന ആയിരക്കണക്കിന് ഭക്‌തര്‍ക്കു ഭജനയിരിക്കുവാനുള്ള സൗകര്യങ്ങളടക്കം എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി ഭാരവാഹികള്‍ പത്രസമ്മേളനത്തിലറിയിച്ചു.
സെപ്‌റ്റംബര്‍ ഒന്നിനു വൈകിട്ട് നാലിനു നടക്കുന്ന കൊടിമരം ഉയര്‍ത്തല്‍ ചടങ്ങോടെയാണ് പെരുനാളിനു തുടക്കമാകുന്നത്. ഉച്ചകഴിഞ്ഞ് രണ്ടിനു ഇടവകയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ആധ്യാത്മിക സംഘടനകളെ ഏകോപിച്ചുള്ള വാര്‍ഷിക പൊതുസമ്മേളനം നടക്കും.
ഇടവക മെത്രാപ്പൊലീത്ത ഡോ.തോമസ് മോര്‍ തീമോത്തിയോസിന്റെ അധ്യക്ഷതയില്‍ കൂടുന്ന സമ്മേളനം ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ ഉദ്‌ഘാടനം ചെയ്യും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുഖ്യപ്രഭാഷണം നടത്തും. കോര്‍ എപ്പിസ്‌ക്കോപ്പാ സ്‌ഥാനം ലഭിച്ച ആന്‍ഡ്രൂസ് കോര്‍ എപ്പിസ്‌ക്കോപ്പാ ചിരവത്തറയെ സമ്മേളനത്തില്‍ ആദരിക്കും. ആറിന് ഉച്ചകഴിഞ്ഞ് രണ്ടിന് കുരിശുപള്ളികളിലേക്കുള്ള റാസ നടക്കും. ഏഴാം തീയതിയാണു പ്രസിദ്ധമായ നടതുറക്കല്‍ ചടങ്ങ്.
ഉച്ചനമസ്‌കാര സമയത്താണു നടതുറക്കുന്നത്. രാത്രി പത്തിന് പ്രദക്ഷിണവും, കരിമരുന്ന് പ്രയോഗവും നടക്കും. പെരുന്നാള്‍ ദിവസമായ എട്ടിന് ഉച്ചകഴിഞ്ഞ് രണ്ടിനു നടത്തപ്പെടുന്ന പ്രദക്ഷിണത്തോടും, നേര്‍ച്ച വിളമ്പോടും കൂടി ചടങ്ങുകള്‍ സമാപിക്കും.
വികാരി ഇ.ടി.കുര്യാക്കോസ് കോര്‍ എപ്പിസ്‌ക്കോപ്പ ഇട്ട്യാടത്ത്, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ആന്‍ഡ്രൂസ് കോര്‍ എപ്പിസ്‌ക്കോപ്പാ ചിരവത്തറ, ട്രസ്‌റ്റിമാരായ ജോര്‍ജ്‌മാത്യൂ വട്ടമല, ജേക്കബ്.ടി. മോസസ്സ് തെങ്ങുംതുരുത്തേല്‍, പ്രിന്‍സ് ഏലിയാസ് പഴയിടത്തുവയലില്‍, സെക്രട്ടറി റെജി. ടി. ഏബ്രഹാം തണ്ടശേരില്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

No comments:
Post a Comment