ബി.പി.സി.യില്‍ ബാവയുടെ ഓര്‍മ്മദിനം
പിറവം:കാലം ചെയ്ത ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവയുടെ നാമത്തില്‍ സ്ഥാപിതമായ പിറവം ബി.പി.സി. കോളേജില്‍ ബാവയുടെ ഓര്‍മ്മദിനം 25 ന് ആചരിക്കും. രാവിലെ 8.45 ന് കോളേജ് ചാപ്പലില്‍ യാക്കോബ് മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്ത കുര്‍ബാനയര്‍പ്പിക്കും. തുടര്‍ന്ന് 10 ന് കോളേജ് സെമിനാര്‍ ഹാളില്‍ സര്‍വ്വമതപ്രാര്‍ത്ഥനയുണ്ട്. 11 ന് നടക്കുന്ന അനുസ്മരണ യോഗത്തില്‍ ശ്രേഷ്ഠകാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ അധ്യക്ഷനാകും. മന്ത്രി ടി.എം.ജേക്കബ് മുഖ്യപ്രഭാഷണം നടത്തും. കെ.എസ്.ഇ.ബി. ചെയര്‍മാന്‍ വി.പി.ജോയി സ്മാരക പ്രഭാഷണം നടത്തും. സ്മാരക വൃക്ഷ സമര്‍പ്പണം, അനുസ്മരണ പ്രഭാഷണം, നേര്‍ച്ചസദ്യ എന്നിവയുമുണ്ട്.
No comments:
Post a Comment